- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണം കഴിഞ്ഞ് 20 കൊല്ലം കഴിഞ്ഞിട്ടും ജനമനസുകളിൽ ഡയാന ജീവിക്കുന്നതിന്റെ മുഖ്യകാരണം മക്കൾ; ചാൾസ് രാജാവാകുമ്പോഴും ജനങ്ങൾ കാമിലയെ അംഗീകരിക്കില്ല; വില്യമിനോടും ഹാരിയോടും ചാൾസിന് ഒട്ടും മതിപ്പില്ലെന്ന് റിപ്പോർട്ടുകൾ; അച്ഛനും മക്കളും മിണ്ടുന്നത് പോലും അപൂർവമാണെന്ന് മാധ്യമ റിപ്പോർട്ടുകൾ
ചാൾസ് രാജകുമാരൻ മക്കളായ വില്യമിനോടും ഹാരിയോടും തീരെ അടുപ്പം പുലർത്തുന്നില്ലെന്നും അച്ഛനും മക്കളും തമ്മിൽ മിണ്ടുന്നത് പോലും വളരെ അപൂർവമാണെന്നും തന്റെ മക്കളോട് ചാൾസിന് തീരെ മതിപ്പില്ലെന്നും ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. രാജകുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ഒരു ഉറവിടം യുഎസ് വെബ്സൈറ്റായ ഡെയിലി ബീസ്റ്റിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മരണം കഴിഞ്ഞ് 20 വർഷങ്ങളായിട്ടും വില്യമിന്റെയും ഹാരിയുടെയും പ്രിയമാതാവ് ഡയാന രാജകുമാരി ഇന്നും ജനമനസുകളിൽ ജീവിക്കുന്നുവെന്നും അതിന് മുഖ്യ കാരണം അവരുടെ ഈ രണ്ട് മക്കളാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ചാൾസ് രാജാവായാലും രണ്ടാം ഭാര്യ കാമിലയെ ജനങ്ങൾ അംഗീകരിക്കില്ലെന്ന ഞെട്ടിപ്പിക്കുന്ന സൂചനയും പുറത്ത് വന്നു. ഔദ്യോഗിക കാര്യങ്ങൾക്കുപരിയായി അച്ഛനും മക്കളും കാണുന്നത് വളരെ അപൂർവമാണെന്നാണ് രാജകീയ ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ വെളിപ്പെടുത്തലുകൾ വെറും കെട്ടുകഥ മാത്രമാണെന്നാണ് ക്ലാരൻസ് ഹൗസ് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ അമ
ചാൾസ് രാജകുമാരൻ മക്കളായ വില്യമിനോടും ഹാരിയോടും തീരെ അടുപ്പം പുലർത്തുന്നില്ലെന്നും അച്ഛനും മക്കളും തമ്മിൽ മിണ്ടുന്നത് പോലും വളരെ അപൂർവമാണെന്നും തന്റെ മക്കളോട് ചാൾസിന് തീരെ മതിപ്പില്ലെന്നും ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. രാജകുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ഒരു ഉറവിടം യുഎസ് വെബ്സൈറ്റായ ഡെയിലി ബീസ്റ്റിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മരണം കഴിഞ്ഞ് 20 വർഷങ്ങളായിട്ടും വില്യമിന്റെയും ഹാരിയുടെയും പ്രിയമാതാവ് ഡയാന രാജകുമാരി ഇന്നും ജനമനസുകളിൽ ജീവിക്കുന്നുവെന്നും അതിന് മുഖ്യ കാരണം അവരുടെ ഈ രണ്ട് മക്കളാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ചാൾസ് രാജാവായാലും രണ്ടാം ഭാര്യ കാമിലയെ ജനങ്ങൾ അംഗീകരിക്കില്ലെന്ന ഞെട്ടിപ്പിക്കുന്ന സൂചനയും പുറത്ത് വന്നു.
ഔദ്യോഗിക കാര്യങ്ങൾക്കുപരിയായി അച്ഛനും മക്കളും കാണുന്നത് വളരെ അപൂർവമാണെന്നാണ് രാജകീയ ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ വെളിപ്പെടുത്തലുകൾ വെറും കെട്ടുകഥ മാത്രമാണെന്നാണ് ക്ലാരൻസ് ഹൗസ് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ അമ്മ മാനസികപ്രശ്നങ്ങൾ അനുഭവിച്ചതിനെ പറ്റിയും അകാലത്തിൽ മരിച്ചതിനെ പറ്റിയും വില്യവും ഹാരിയും എപ്പോഴും പറയാൻ മടികാട്ടാറില്ല. ഇക്കാര്യങ്ങൾ 2017 ബിബിസി ഡോക്യുമെന്ററിയിൽ അവർ വെട്ടിത്തുറന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലൂടെ മരിച്ച് രണ്ട് ദശാബ്ദത്തിന് ശേഷവും ഡയാന ജനമനസുകളിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുകയാണ്.
തങ്ങളുടെ അമ്മ അനുഭവിച്ച ദുരനുഭവങ്ങളെ പറ്റി തങ്ങൾ രണ്ട് പേർക്കും അനായാസമെടുക്കാനാവില്ലെന്നാണ് ഹാരി അന്ന് ബിബിസിയോട് പ്രതികരിച്ചിരുന്നത്. ഡയാന 20 വർഷങ്ങൾക്ക് ശേഷവും ജനമനസുകളിൽ ജീവിക്കുന്നത് അവർ ഉണ്ടാക്കിയെടുത്ത ജനകീയതയാണ് വിളിച്ചോതുന്നതെന്നും ഹാരി പറയുന്നു. അമമയുടെ പേരിൽ നിലകൊള്ളാനാണ് തങ്ങൾ ഇരുവരും ആഗ്രഹിക്കുന്നതെന്നാണ് വില്യം അന്ന് പ്രതികരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തങ്ങൾ അമ്മയുടെ പേരിലാണ് നിലകൊണ്ടതെന്നും അതിന് അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും വില്യം വ്യക്തമാക്കുന്നു.
അച്ഛനോട് അടുത്ത ബന്ധം പുലർത്തുന്നില്ലെങ്കിലും അക്കാര്യം വെളിപ്പെടുത്താൻ സഹോദരന്മാർ തയ്യാറാവാറില്ല. മറിച്ച് അമ്മ മരിച്ചതിന് ശേഷം അച്ഛൻ തങ്ങൾക്ക് നല്ല പിന്തുണയാണ് നൽകിയതെന്ന് ഇരുവരും പറയാറുമുണ്ട്. തന്റെ പങ്കാളി മരിച്ചുവെന്ന് മക്കളോട് പറയേണ്ടുന്ന മറ്റേ പങ്കാളിയുടെ അവസ്ഥ ഏറ്റവും ദുഃഖകരമാണെന്ന് ഡയായുടെ മരണശേഷമുള്ള ചാൾസിന്റെ അവസ്ഥ വെളിപ്പെടുത്താനായി ഹാരി ഇടക്കിടെ പറയാറുമുണ്ട്. തങ്ങൾക്ക് വേണ്ടി ആ കടുത്ത ദൗത്യം ചാൾസ് ഏറ്റെടുത്തിരുന്നുവെന്നും ഹാരി ഉയർത്തിക്കാട്ടാറുമുണ്ട്.
അമ്മയുടെ മരണശേഷം അച്ഛൻ മികച്ച സംരക്ഷണമേകിയിട്ടാണ് വളർത്തിയതെന്ന് രാജകുമാരന്മാർ പുറമേക്ക് പറയുമ്പോഴും അച്ഛനും മക്കളും നല്ല ബന്ധത്തിലല്ലെന്ന് ഏവർക്കുമറിയാവുന്ന കാര്യമാണ്. 1996ലായിരുന്നു ഡയാനയും ചാൾസും വിവാഹമോചിതരായത്. തുടർന്ന് 1997ൽ ഡയാന പാരീസിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെടുകയുമായിരുന്നു.