കാഠ്മണ്ഡു: നേപ്പാളിൽ വനമേഖലയിൽ ഹെലികോപ്ടർ തകർന്ന് വീണ് ആറുപേർ മരിച്ചു. ധാദിങ് ജില്ലയിലെ മെഘാങിലെ നിബിഡ വനമേഖലയിലാണ് ഹെലികോപ്ടർ തകർന്നുവീണത്. പൈലറ്റടക്കമുള്ള ഏഴുപേരിൽ ഒരു വനിത മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ച ആറുപേരുടേയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. യാത്രക്കാരിൽ ഒരു രോഗിയുമുണ്ടായിരുന്നു

ശനിയാഴ്ച രാവിലെ എട്ടുമണിയോടെ കോപ്ടറുമായുള്ള എയർട്രാഫിക് ബന്ധം നഷ്ടമായി. ഗോർഖയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.മരിച്ച യാത്രക്കാരിൽ ഒരാൾ ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരിയാണ്. തകർന്നു വീണെങ്കിലും ഹെലികോപ്ടറിന് തീപ്പിടിത്തമുണ്ടായില്ല.