- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിലിരിക്കുന്ന മയക്കുമരുന്ന് പിടിക്കുമോ എന്ന് ഭയന്ന് മുഴുവൻ ഉപയോഗിച്ചു; വിമാനത്തിൽ വച്ച് തന്നെ മരണം വിളിച്ച് യുവാവ്; മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഇറക്കിയത് ഇങ്ങനെ
മാഞ്ചസ്റ്ററിൽ നിന്നും ഇബിസയിലേക്കുള്ള വിമാനത്തിൽ വച്ച് അമിതമായി കൊക്കയിൻ ഉപയോഗിച്ച യുവാവ് മരിച്ചു.ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കുകയും ചെയ്തു. തന്റെ കൈയിലുള്ള മയക്കുമരുന്ന് പിടിക്കപ്പെടുമോ എന്ന ഭയം കാരണം ഈ യുവാവ് മുഴുവൻ ഉപയോഗിക്കുകയും മരണത്തെ വിളിച്ച് വരുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.കൊക്കയിൻ ഉപയോഗിച്ച് ബോധം നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ രണ്ട് യാത്രക്കാർ ഇയാളെ രക്ഷിക്കാനൊരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. ശനിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്ററിൽ നിന്നും പറന്നുയർന്നപ്പോൾ തന്നെ ഇയാളുടെ കൈവശം കൊക്കയിനുണ്ടെന്ന് കാബിൻ ക്രൂവിന് സംശയമുയർന്നിരുന്നു. ഇതിനെ തുടർന്ന് താൻ പിടിക്കപ്പെടുമെന്ന ആശങ്ക വർധിച്ചതിനെ തുടർന്ന് ഈ യാത്രക്കാരൻ അത് പൂർണമായും ഉപയോഗിക്കുകയും മരണത്തിലേക്ക് കാലിടറി വീഴുകയുമായിരുന്നു.തന്റെ കൈയിൽ കൊക്കയിനുണ്ടെന്ന് ക്രൂ അറിഞ്ഞെന്ന് മനസിലായത് മുതൽ അയാൾ പരിഭ്രാന്തനായിരുന്നുവെന്നും തുടർന്ന് അവ മൊത്തത്തിൽ എടുത്ത് വിഴുങ്ങുകയായിരുന്നുവെന്നും മറ്റൊരു യാത്രക്കാരൻ സാക്
മാഞ്ചസ്റ്ററിൽ നിന്നും ഇബിസയിലേക്കുള്ള വിമാനത്തിൽ വച്ച് അമിതമായി കൊക്കയിൻ ഉപയോഗിച്ച യുവാവ് മരിച്ചു.ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കുകയും ചെയ്തു. തന്റെ കൈയിലുള്ള മയക്കുമരുന്ന് പിടിക്കപ്പെടുമോ എന്ന ഭയം കാരണം ഈ യുവാവ് മുഴുവൻ ഉപയോഗിക്കുകയും മരണത്തെ വിളിച്ച് വരുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.കൊക്കയിൻ ഉപയോഗിച്ച് ബോധം നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ രണ്ട് യാത്രക്കാർ ഇയാളെ രക്ഷിക്കാനൊരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. ശനിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്ററിൽ നിന്നും പറന്നുയർന്നപ്പോൾ തന്നെ ഇയാളുടെ കൈവശം കൊക്കയിനുണ്ടെന്ന് കാബിൻ ക്രൂവിന് സംശയമുയർന്നിരുന്നു.
ഇതിനെ തുടർന്ന് താൻ പിടിക്കപ്പെടുമെന്ന ആശങ്ക വർധിച്ചതിനെ തുടർന്ന് ഈ യാത്രക്കാരൻ അത് പൂർണമായും ഉപയോഗിക്കുകയും മരണത്തിലേക്ക് കാലിടറി വീഴുകയുമായിരുന്നു.തന്റെ കൈയിൽ കൊക്കയിനുണ്ടെന്ന് ക്രൂ അറിഞ്ഞെന്ന് മനസിലായത് മുതൽ അയാൾ പരിഭ്രാന്തനായിരുന്നുവെന്നും തുടർന്ന് അവ മൊത്തത്തിൽ എടുത്ത് വിഴുങ്ങുകയായിരുന്നുവെന്നും മറ്റൊരു യാത്രക്കാരൻ സാക്ഷ്യപ്പെടുത്തുന്നു.മയക്കുമരുന്ന് കഴിച്ച ഇയാൾ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും സീറ്റിൽ തന്നെ വീഴുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഇയാൾക്ക് സിപിആർ നൽകിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.മരണം സ്ഥിരീകരിച്ചതോടെ ജെറ്റ്2 വിമാനം മെഡിക്കൽ എമർജൻസി പേര് പറഞ്ഞ് ടൗലൗസിൽ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.യാത്രക്കാരന്റെ മരണം വിമാനക്കമ്പനി വക്താവ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.മാഞ്ചസ്റ്ററിൽ നിന്നും ഇബിസയിലേക്കുള്ള വിമാനം ടൗലൗസിൽ അടിയന്തിരമായി നിലത്തിറക്കുകയും യാത്രക്കാരനെ എമർജൻസി സർവീസുകാർ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെന്നുമാണ് ജെറ്റ് 2 വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.
മരണമടഞ്ഞ ആളുടെ കുടുംബത്തിന് തുടർന്ന് ആവശ്യമായ സഹായങ്ങളെല്ലാം നൽകി വരുന്നുവെന്നാണ് ഫോറിൻ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.ടൗലോസിൽ വച്ച് ബ്രിട്ടീഷുകാരൻ ്മരിച്ച സംഭവത്തിൽ തങ്ങൾ ഫ്രഞ്ച് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഫോറിൻ ഓഫീസ് വക്താവ് വെളിപ്പെടുത്തുന്നത്.
സംഭവത്തെ കുറിച്ച് തങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും മരിച്ചയാളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നുമാണ് മാഞ്ചസ്റ്റർ എയർപോർട്ട് വക്താവ് പ്രതികരിച്ചിരിക്കുന്നത്.കൂടുതൽ കാര്യങ്ങൾ പറയുന്നത് ഈ അവസരത്തിൽ അനുയോജ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.