- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ ഉള്ളപ്പോൾ തന്നെ പത്ത് കാമുകിമാർ; സുന്ദരിയും ഏറെ സ്വപ്നങ്ങൾ ഉള്ളവളുമായ പിആർ ഗുരു ആപ്പിളും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ആയ റുസ്വാന ബഷീറും ബലഹീനത; ബോറിസ് ജോൺസന്റെ പെണ്ണുങ്ങൾ പൊടുന്നനെ വാർത്തകളിൽ നിറയുമ്പോൾ
ലണ്ടൻ: മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസന്റെ കൂടുതൽ അവിഹിതബന്ധ കഥകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ടോറി പാർട്ടിയുടെ മുൻ എയ്ഡും ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ് ആയിരുന്ന കാരി സൈമൻഡ്‌സ് എന്ന 30 കാരിയുമായി ബോറിസിനുള്ള അവിഹിത ബന്ധം പുറത്ത് വന്നതിനെ തുടർന്ന് അദ്ദേഹത്തെ ഭാര്യ മരിന വീലറും മക്കളും ഉപേക്ഷിച്ച് പോയിട്ട് അധികനാളായിട്ടില്ല. എന്നാൽ ഭാര്യ ഉള്ളപ്പോൾ തന്നെ ഈ ബ്രെക്സിറ്റ് നേതാവിന് സൈമൻഡ്സിന് പുറമെ പത്ത് കാമുകിമാർ കൂടിയുണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. സുന്ദരിയും ഏറെ സ്വപ്നങ്ങൾ ഉള്ളവളുമായ പിആർ ഗുരു സൈമൻഡ്സിനെ ആപ്പിൾ എന്നാണ് ബോറിസ് സ്നേഹത്തോടെ വിളിക്കുന്നത്. സൈമൻഡ്സിന് പുറമെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിഡന്റായ റുസ്വാന ബഷീറും ബോറിസിന്റെ മറ്റൊരു ബലഹീനതയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സൈമൻഡ്സ്- ബോറിസ് ബന്ധം വെളിച്ചത്തായതിന് പുറകെ ബോറിസിന്റെ കസ്റ്റഡിയിലുള്ള എല്ലാ പെണ്ണുങ്ങളും വാർത്തകളിൽ നിറയുകയാണ്. സൈമൻഡ്സ് ബോറ
ലണ്ടൻ: മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസന്റെ കൂടുതൽ അവിഹിതബന്ധ കഥകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ടോറി പാർട്ടിയുടെ മുൻ എയ്ഡും ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ് ആയിരുന്ന കാരി സൈമൻഡ്‌സ് എന്ന 30 കാരിയുമായി ബോറിസിനുള്ള അവിഹിത ബന്ധം പുറത്ത് വന്നതിനെ തുടർന്ന് അദ്ദേഹത്തെ ഭാര്യ മരിന വീലറും മക്കളും ഉപേക്ഷിച്ച് പോയിട്ട് അധികനാളായിട്ടില്ല. എന്നാൽ ഭാര്യ ഉള്ളപ്പോൾ തന്നെ ഈ ബ്രെക്സിറ്റ് നേതാവിന് സൈമൻഡ്സിന് പുറമെ പത്ത് കാമുകിമാർ കൂടിയുണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
സുന്ദരിയും ഏറെ സ്വപ്നങ്ങൾ ഉള്ളവളുമായ പിആർ ഗുരു സൈമൻഡ്സിനെ ആപ്പിൾ എന്നാണ് ബോറിസ് സ്നേഹത്തോടെ വിളിക്കുന്നത്. സൈമൻഡ്സിന് പുറമെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിഡന്റായ റുസ്വാന ബഷീറും ബോറിസിന്റെ മറ്റൊരു ബലഹീനതയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സൈമൻഡ്സ്- ബോറിസ് ബന്ധം വെളിച്ചത്തായതിന് പുറകെ ബോറിസിന്റെ കസ്റ്റഡിയിലുള്ള എല്ലാ പെണ്ണുങ്ങളും വാർത്തകളിൽ നിറയുകയാണ്. സൈമൻഡ്സ് ബോറിസിന് അയച്ച മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ ഭാര്യ മറിന കണ്ടെത്തുകയും അവരുടെ വഴിവിട്ട അടുപ്പം തിരിച്ചറിഞ്ഞ് ദേഷ്യപ്പെടുകയും ചെയ്തുവെന്നും തുടർന്ന് അവർ ഭർത്താവിനെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
താനുമായുള്ള 25 വർഷത്തെ ദാമ്പത്യ ബന്ധത്തിനിടെ ബോറിസിന് പത്ത് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന വസ്തുത ഭാര്യ തന്നെ വെളിപ്പെടുത്തിയെന്നും ഒരു ഉറവിടം സൂചന നൽകുന്നു. കാരി ആപ്പിൾസ് സൈമൻഡ്സ് എന്നും ബോറിസ് വിശേഷിപ്പിക്കാറുള്ള സൈമൻഡ്സിന്റെ 30ാം പിറന്നാൾ പാർട്ടി കഴിഞ്ഞ മാർച്ചിൽ ലണ്ടനിലെ വീട്ടിൽ നടന്നപ്പോൾ അവിടെയെത്തിയ ബോറിസ് നൃത്തച്ചുവടുകൾ വച്ച് സൈമൻഡ്സിനെ സന്തുഷ്ടയാക്കാൻ ശ്രമിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. യുവ ടോറി നേതാക്കൾ മാത്രം നൃത്തം വയ്ക്കാൻ ധൈര്യം കാണിച്ചിടത്താണ് അവരെ പിന്നിലാക്കുന്ന പ്രകടനം തന്റെ കാമുകി സൈമൻഡ്സിന് വേണ്ടി ബോറിസ് കാഴ്ച വച്ചതെന്നതും ശ്രദ്ധേയമാണ്.
ബ്രെക്സിറ്റിനായി താൻ തയ്യാറാക്കിയിരുന്ന ചെക്കേർസ് പ്ലാനിനെ എതിർത്ത് മന്ത്രിസഭയിൽ നിന്നും ഫോറിൻ സെക്രട്ടറി സ്ഥാനം രാജി വച്ച് പോയ ബോറിസ് തനിക്കെതിരെ വിമതനീക്കം ശക്തിപ്പെടുത്തി നേതൃസ്ഥാനത്തിന് ഭീഷണി ഉയർത്തുമെന്ന ഘട്ടത്തിൽ അദ്ദേഹത്തെ ഒതുക്കാൻ പ്രധാനമന്ത്രി തെരേസ മെയ് സൈമൻഡ്സിനെ ഇറക്കി പെൺകെണി ഒരുക്കുകയായിരുന്നുവെന്നും സൂചന ലഭിച്ചിരുന്നു.ഇതിന് പുറമെ ബോറിസിനെ തളയ്ക്കാനായി ഒരു കേസ് കെട്ട് തയ്യാറാക്കാനും തെരേസ മറന്നിരുന്നില്ല. വാർബുക്ക്2 എന്നറിയപ്പെടുന്ന ഈ രേഖയിൽ ആദ്യ ഭാര്യ അല്ലെഗ്ര, രണ്ടാമത്തെ ഭാര്യ മരിന എന്നവർക്ക് പുറമെ ബോറിസിന് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകളാണ് നിരത്തിയിരിക്കുന്നത്.
2016ൽ യൂറോപ്യൻ യൂണിയൻ റഫറണ്ടത്തെ തുടർന്നുള്ള നാളുകളിൽ തന്നെ ഇത് തയ്യാറാക്കി ടോറി കമ്പ്യൂട്ടർ സിസ്റ്റത്തിൽ സേവ് ചെയ്തിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഇത് ടോറി എയ്ഡുകൾക്ക് കൈമാറിയിരുന്നത്. ബോറിസിന്റെ അവിഹിത ബന്ധങ്ങൾ, മയക്കുമരുന്ന് ഉപയോഗം , രാഷ്ട്രീയ കുതന്ത്രങ്ങൾ തുടങ്ങിയവയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ബോറിസിന്റെ പത്ത് കാമുകിമാരെ പറ്റിയുള്ള പരാമർശമാണ് ഇതിലെ പ്രധാന കണ്ടന്റ്. 2009ൽ ആർട്‌സ് കൺസൾട്ടന്റ് ഹെലൻ മാസിൻടയർ എന്ന സ്ത്രീയിൽ അവിഹിത ബന്ധത്തിൽ ഒരു മകൾ ജനിച്ചിരുന്നുവെന്ന് ഈ രേഖ വെളിപ്പെടുത്തുന്നു.
അതിനും അഞ്ച് വർഷങ്ങൾക്ക് മുമ്പ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പെട്രോനെല്ല വ്യാറ്റ് എന്ന യുവതിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ ബോറിസിനെ ടോറി ഫ്രന്റ് ബെഞ്ചർ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഈ ബന്ധം ബോറിസ് നിഷേധിച്ചിരുന്നുവെങ്കിലും പെട്രോനെല്ല അബോർഷന് വിധേയയായതോടെ ബോറിസിന്റെ കള്ളം വെളിച്ചത്താവുകയും ചെയ്തു. 2006 ബോറിസിന് ജേർണലിസ്റ്റായ അന്ന ഫാസകെർലിയുമായി അവിഹിത ബന്ധമുണ്ടെന്ന് വെളിപ്പെട്ടിരുന്നു. അത് അദ്ദേഹം നിഷേധിച്ചിരുന്നില്ല.