- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ ലെമിങ്ടൺ സ്പായിലെ മുൻ മേയറായ ഇന്ത്യക്കാരൻ 77-ാം വയസ്സിലും ആഴ്ചയിൽ 74 മണിക്കൂർ ബസ് ഓടിച്ചു; ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയപ്പോൾ പൊലിഞ്ഞത് രണ്ടുജീവൻ; 80-കാരനായ കൈലാഷിനെ ജയിലിലടയ്ക്കുമോ?
ലണ്ടൻ:അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്നതിന് ഒട്ടേറെത്തവണ അധികൃതരുടെ മുന്നറിയിപ്പ് നോട്ടീസുകൾ കിട്ടിയിട്ടും അതു വകവെക്കാതെ ആഴ്ചയിൽ 74 മണിക്കൂറോളം ബസ് ഓടിച്ചിരുന്ന 77-കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത് രണ്ടു ജീവൻ. യുകെയിലെ വർവിക്ഷയറിലെ ലെമിങ്ടൺ സ്പായിലെ മുൻ മേയർ കൂടിയായ ഇന്ത്യൻ വംശജൻ കൈലാഷ് ചന്ദറാണ് മൂന്നുവർഷം മുമ്പുണ്ടായ അപകടത്തിൽ ഇപ്പോൾ നിയമ നടപടി നേരിടുന്നത്. ബ്രേക്കിന് പകരം ആക്‌സിലേറ്ററിൽ കാലമർത്തിയതോടെയാണ് കൈലാഷ് ഓടിച്ചിരുന്ന ബസ് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചുകയറുകയും രണ്ടുപേർ മരിക്കുകയും ചെയ്തതെന്ന് അന്വേഷോദ്യോഗസ്ഥർ കോടതിയെ അറിയിച്ചിട്ടുണ്ട്. ബസിൽ യാത്ര ചെയ്തിരുന്ന ഏഴുവയസ്സുള്ള റോവൻ ഫിറ്റ്‌സ്‌ജെറാൾഡ്, വഴിയാത്രക്കാരനാ 76-കാരി ഡോറ ഹാൻകോക്‌സ് എന്നിവരാണ് 2015 ഒക്ടോബർ മൂന്നിനുണ്ടായ അപകടത്തിൽ മരിച്ചത്. തുടർച്ചയായി മൂന്നാഴ്ച 75 മണിക്കൂർ വീതം ജോലി ചെയ്യേണ്ടിവന്ന കൈലാഷിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. മാത്രമല്ല, കൈലാഷിന്റെ ഡ്രൈവിങ്ങിന്റെ ക
ലണ്ടൻ:അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്നതിന് ഒട്ടേറെത്തവണ അധികൃതരുടെ മുന്നറിയിപ്പ് നോട്ടീസുകൾ കിട്ടിയിട്ടും അതു വകവെക്കാതെ ആഴ്ചയിൽ 74 മണിക്കൂറോളം ബസ് ഓടിച്ചിരുന്ന 77-കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത് രണ്ടു ജീവൻ. യുകെയിലെ വർവിക്ഷയറിലെ ലെമിങ്ടൺ സ്പായിലെ മുൻ മേയർ കൂടിയായ ഇന്ത്യൻ വംശജൻ കൈലാഷ് ചന്ദറാണ് മൂന്നുവർഷം മുമ്പുണ്ടായ അപകടത്തിൽ ഇപ്പോൾ നിയമ നടപടി നേരിടുന്നത്. ബ്രേക്കിന് പകരം ആക്‌സിലേറ്ററിൽ കാലമർത്തിയതോടെയാണ് കൈലാഷ് ഓടിച്ചിരുന്ന ബസ് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചുകയറുകയും രണ്ടുപേർ മരിക്കുകയും ചെയ്തതെന്ന് അന്വേഷോദ്യോഗസ്ഥർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ബസിൽ യാത്ര ചെയ്തിരുന്ന ഏഴുവയസ്സുള്ള റോവൻ ഫിറ്റ്‌സ്‌ജെറാൾഡ്, വഴിയാത്രക്കാരനാ 76-കാരി ഡോറ ഹാൻകോക്‌സ് എന്നിവരാണ് 2015 ഒക്ടോബർ മൂന്നിനുണ്ടായ അപകടത്തിൽ മരിച്ചത്. തുടർച്ചയായി മൂന്നാഴ്ച 75 മണിക്കൂർ വീതം ജോലി ചെയ്യേണ്ടിവന്ന കൈലാഷിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. മാത്രമല്ല, കൈലാഷിന്റെ ഡ്രൈവിങ്ങിന്റെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി 24 തവണ മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.
കൈലാഷ് ഓടിച്ചിരുന്ന ഡബിൾഡെക്കർ ബസ് മറ്റൊരു ബസിന്റെ പിന്നിൽച്ചെന്നിടിക്കുകയും പിന്നീട് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടർ ആൻഡ്രൂ തോമസ് പറഞ്ഞു. അതിവേഗത്തിൽ റോഡരികിലേക്ക് പാഞ്ഞുവന്ന ബസ്സിടിക്കാതിരിക്കാൻ കാൽനടയാത്രക്കാർക്ക് ഓടിരക്ഷപ്പെടേണ്ടിവന്നു. ഓടാനാകാതെ ബസിന് മുന്നിൽപ്പെട്ടാണ് ഡോറ മരിച്ചത്. ഓട്ടത്തിനിടെ ബസ് ഒട്ടേറെ പോസ്റ്റുകളിലും ഇടിച്ചു. സെയ്ൻസ്ബറി സൂപ്പർമാർക്കറ്റിന്റെ ഭിത്തിയിലിടിച്ചാണ് ബസ് നിന്നതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
ബർമിങ്ങാൻ ക്രൗൺ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ചന്ദറിന്റെ ഡ്രൈവിങ് മോശമായി വരികയാണെന്ന് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും ജോലിയിൽ തുടരുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗത്തിന് വലിയ തോതിൽ നാശനഷ്ടമുണ്ടായിരുന്നു. കൊല്ലപ്പെട്ട റോവന്റെ അർധസഹോദരനുൾപ്പെടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വേറെയും യാത്രക്കാർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.
കോടതിയിൽ നേരിട്ട് ഹാജരായി വിചാരണ നേരിടുന്നതിനുള്ള ആരോഗ്യമില്ലാത്തതിനാൽ കൈലാഷിനെ അതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ട് ശിക്ഷയിൽനിന്ന് കൈലാഷിന് ഇളവ് ലഭിച്ചേക്കണമെന്നില്ല. 2014 ജൂലൈയ്ക്കും 2015 സെപ്റ്റംബറിനുമിടയ്ക്ക് കൈലാഷിന് 24 തവണ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചിട്ടുള്ളത്.