- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15ലക്ഷം രൂപ കൊടുത്താൽ സിംഹത്തെ കൊല്ലാം; വെള്ള കാണ്ടാമൃഗത്തിനാണെങ്കിൽ 40ലക്ഷം രൂപ മുടക്കണം; വന്യമൃഗങ്ങളെ കൊന്ന് രസിക്കുന്ന ക്രൂരന്മാരായ മുതലാളിമാർക്ക് വേണ്ടി ആഫ്രിക്കൻ കാടുകളിൽ തഴച്ചുവളരുന്ന ബിസിനസിന്റെ കഥ
മനുഷ്യന്റെ ഏറ്റവും വലിയ ക്രൂരതകളിലൊന്നാണ് കാട്ടിൽക്കയറി വന്യമൃഗങ്ങളെ നായാടിക്കൊല്ലുകയെന്നത്. മിക്കവാറും എല്ലാ രാജ്യങ്ങളിലും നിയമംമൂലം നിരോധിച്ച ഈ ക്രൂരത ഇപ്പോഴും തുടരുന്നുണ്ട് ആഫ്രിക്കയിൽ. റഷ്യക്കാരനായ ഡോക്ടർ ജോർജ് റഗോസിൻ നടത്തുന്ന സ്വകാര്യ വന്യമൃഗ സങ്കേതത്തിലാണ് ഇതിനുള്ള സൗകര്യം. പണച്ചാക്കുകളായ മുതലാളിമാർക്ക് ഇവിടെവന്ന് കുടിച്ചുകൂത്താടുന്നതിനൊപ്പം മൃഗങ്ങളെ വേട്ടയാടിക്കൊല്ലാനും സാധിക്കും. ഓരോ മൃഗത്തിന് അനുസരിച്ച് നായാടലിന്റെ റേറ്റ് വ്യത്യാസപ്പെടും. പത്തുദിവസത്തെ സഫാരിയിൽ വന്യമൃഗത്തെ വേട്ടയാടൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. 3800 പൗണ്ട് മുടക്കുകയാണെങ്കിൽ ഏതെങ്കിലും സാധാരണ മൃഗത്തെയോ സീബ്രയെയോ വേട്ടയാടി മടങ്ങാം. ആൺസിംഹത്തെയോ പെൺസിംഹത്തെയോ വേട്ടയാടണമെങ്കിൽ 16,000 പൗണ്ടാകും(ഏകദേശം 1517128.00രൂപ). പുള്ളിപ്പുലിയെയാണ് കൊല്ലേണ്ടതെങ്കിൽ 26,000 പൗണ്ടാണ് റേറ്റ്. രണ്ടാഴ്ചത്തെ താമസവും ഇതോടൊപ്പം ഉണ്ടാകും. കൂടുതൽ കാശുള്ളവർക്ക് കൂടുതൽ വേട്ടയാടലിന് അവസരം കിട്ടും. വെള്ള കാണ്ടാമൃഗത്തെ വേട്ടയാടൽ ഉൾപ്പെടെയുള്ള
മനുഷ്യന്റെ ഏറ്റവും വലിയ ക്രൂരതകളിലൊന്നാണ് കാട്ടിൽക്കയറി വന്യമൃഗങ്ങളെ നായാടിക്കൊല്ലുകയെന്നത്. മിക്കവാറും എല്ലാ രാജ്യങ്ങളിലും നിയമംമൂലം നിരോധിച്ച ഈ ക്രൂരത ഇപ്പോഴും തുടരുന്നുണ്ട് ആഫ്രിക്കയിൽ. റഷ്യക്കാരനായ ഡോക്ടർ ജോർജ് റഗോസിൻ നടത്തുന്ന സ്വകാര്യ വന്യമൃഗ സങ്കേതത്തിലാണ് ഇതിനുള്ള സൗകര്യം. പണച്ചാക്കുകളായ മുതലാളിമാർക്ക് ഇവിടെവന്ന് കുടിച്ചുകൂത്താടുന്നതിനൊപ്പം മൃഗങ്ങളെ വേട്ടയാടിക്കൊല്ലാനും സാധിക്കും.
ഓരോ മൃഗത്തിന് അനുസരിച്ച് നായാടലിന്റെ റേറ്റ് വ്യത്യാസപ്പെടും. പത്തുദിവസത്തെ സഫാരിയിൽ വന്യമൃഗത്തെ വേട്ടയാടൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. 3800 പൗണ്ട് മുടക്കുകയാണെങ്കിൽ ഏതെങ്കിലും സാധാരണ മൃഗത്തെയോ സീബ്രയെയോ വേട്ടയാടി മടങ്ങാം. ആൺസിംഹത്തെയോ പെൺസിംഹത്തെയോ വേട്ടയാടണമെങ്കിൽ 16,000 പൗണ്ടാകും(ഏകദേശം 1517128.00രൂപ). പുള്ളിപ്പുലിയെയാണ് കൊല്ലേണ്ടതെങ്കിൽ 26,000 പൗണ്ടാണ് റേറ്റ്. രണ്ടാഴ്ചത്തെ താമസവും ഇതോടൊപ്പം ഉണ്ടാകും.
കൂടുതൽ കാശുള്ളവർക്ക് കൂടുതൽ വേട്ടയാടലിന് അവസരം കിട്ടും. വെള്ള കാണ്ടാമൃഗത്തെ വേട്ടയാടൽ ഉൾപ്പെടെയുള്ള അഞ്ചുദിവസത്തെ പാക്കേജിന് 42,150(ഏകദേശം 3996684.08 രൂപ) പൗണ്ടാണ് ജോർജ് ചാർജ് ചെയ്യുന്നത്. ഇതേ തുകയ്ക്ക് 12 ദിവസം താമസിച്ച് ആനയെ വേട്ടയാടാം. വംസനാശ ഭീഷണിയിലുള്ള കറുത്ത കാണ്ടാമൃഗത്തെ വേട്ടയാടുന്നതിന് കുറച്ചധികം പണം ചെലവാക്കണം. 4,21,000(ഏകദേശം 39919430.50 രൂപ) പൗണ്ടാണ് ഏഴ് ദിവസത്തെ താമസത്തിനൊപ്പം ഇതിനുള്ള ചെലവ്.
വർഷം 12 ലക്ഷം പൗണ്ടോളം ഇത്തരം വേട്ടയാടൽ ട്രിപ്പുകളിൽനിന്ന് ജോർജ് സ്വന്തമാക്കുന്നു. നായാട്ട് നടത്തുന്നതിനായി ഈ പാർക്കിലേക്ക് സന്ദർശകർ സ്ഥിരമായെത്തുന്നുണ്ടെന്നും ജോർജ് പറയുന്നു. 2020 വരെ ഇവിടെ ബുക്കിങ് തീർന്നുകഴിഞ്ഞു. ഇവിടെയെത്തി വന്യമൃഗങ്ങളെ വേട്ടയാടിയവരുടെ ചിത്രങ്ങൾ ജോർജിന്റെ ഓഫീസിലും പരിസരത്തും കാണാം. അക്കൂട്ടത്തിൽ ജോർജിന്റെ നായാട്ട് ചിത്രങ്ങളുമുണ്ട്.
ഡോക്ടർ ഡിഗ്രിയെടുത്തശേഷമാണ് നായാട്ട് ബിസിനസിലേക്ക് ജോർജ് കടന്നത്. ദക്ഷിണാഫ്രിക്കയിലാണ് ജോർജിന്റെ ആസ്ഥാനമെങ്കിലും സിംബാബ്‌വെ, ബുർക്കിന ഫാസോ, നമീബിയ എന്നിവിടങ്ങളിലും ജോർജ് സഫാരി നടത്താറുണ്ട്. എല്ലായിടത്തും നിയമപരമായാണ് വേട്ടയാടലെന്ന് ജോർജ് പറയുന്നു. തന്റെ പെൺമക്കളായ സീനിയയും ഡാനയും വേട്ടയാടിയ മൃഗങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ജോർജ് പുറത്തുവിട്ടുരുന്നു. കുട്ടികളെ വേട്ടയാടാൻ പ്രചോദിപ്പിക്കുന്ന ചിത്രങ്ങളാണിതെന്ന വിമർശനം അദ്ദേഹം നേരിടുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ ലിംപോപ്പോയിൽ 120 മൃഗങ്ങളുമായാണ് ജോർജ് തന്റെ സ്വകാര്യ മൃഗശാല തുടങ്ങിയത്. മോസ്‌കോയിലെ മൃഗശാലയെക്കാൾ വലുപ്പമുള്ള മൃഗശാലയായിരുന്നു ഇത്. കൗതുകത്തിനുവേണ്ടിയുള്ള ട്രോഫി ഹണ്ടിങ് ദക്ഷിണാഫ്രിക്ക നിയമവിധേയമാക്കിയതോടെ, ജോർജിന്റെ ബിസിനസ് തഴച്ചുവളരുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രൊഫഷണൽ ഹണ്ടേഴ്‌സ് അസോസിയേഷനിൽ അംഗമാണ് ജോർജ്.