- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാവയവം ഇല്ലാതെ ജനിച്ചയാൾക്ക് 44-ാം വയസ്സിൽ അച്ഛനാകാനുള്ള ഭാഗ്യം തെളിഞ്ഞു; കൃത്രിമ ലൈംഗികാവയവം നന്നായി വർക്ക് ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിച്ച് കാമുകി; മൂന്നുമാസം മുമ്പത്തെ ഓപ്പറേഷൻ വിജയിച്ച സന്തോഷത്തിൽ മെഡിക്കൽ സംഘം
ലൈംഗികാവയവം ഇല്ലാതെയാണ് ആൻഡ്രു വാർഡിൽ 44-ാം വയസ്സുവരെ ജീവിച്ചത്. മൂന്നമാസംമുമ്പ് ആൻഡ്രുവിന്റെ ത്വക്കിൽനിന്നുതന്നെ സൃഷ്ടിച്ച കൃത്രിമ ലൈംഗികാവയവം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ശരീരത്തിൽ തുന്നിച്ചേർത്തു. ആറാഴ്ചയ്ക്കുശേഷം ആൻഡ്രുവും കാമുകിയും ലൈംഗികബന്ധത്തിലേർപ്പെട്ടു. 50000 പൗണ്ട് മുടക്കി ലണ്ടൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നടത്തിയ ചികിത്സ ഫലിച്ചുവെന്നതിന് ആൻഡ്രുവിന്റെ കാമുകി ഫെദ്ര ഫാബിയാന്റെ വാക്കുകൾ തന്നെ തെളിവ്. നാഭിയിൽ സ്ഥാപിച്ചിട്ടുള്ള ഒരു ബട്ടൺ ഉപയോഗിച്ചാണ് ആൻഡ്രുവിന്റെ ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കുക. ആൻഡ്രുവിന്റെ ഇടതുകൈയിൽനിന്നുമെടുത്ത ത്വക്കും പേശികളും ഉപയോഗിച്ചാണ് ലൈംഗികാവയവം നിർമ്മിച്ചത്. ഇതിലേക്ക് രക്തമെത്തിക്കുന്നതിനുള്ള രക്തക്കുഴലുകൾ വലതുകാലിൽനിന്നും എടുത്തു. ഇതിനോടൊപ്പം അവയവത്തിന് ഉത്തേജനം നൽകാനാവശ്യമായ സലൈൻ റിസർവോയറും സിലിൻഡറും പമ്പും ശരീരത്തിനുള്ളിൽ ഘടിപ്പിച്ചു. നാഭിക്കടിയിലുള്ള ബട്ടൺ ഞെക്കുന്നതോടെ റിസർവോയറിൽനിന്നുള്ള സിലിൻഡറിൽ നിറയുകയും ലൈംഗികാവയവം ഉദ്ധരിക്കുകയും ചെയ്യും. ആറുവർ
ലൈംഗികാവയവം ഇല്ലാതെയാണ് ആൻഡ്രു വാർഡിൽ 44-ാം വയസ്സുവരെ ജീവിച്ചത്. മൂന്നമാസംമുമ്പ് ആൻഡ്രുവിന്റെ ത്വക്കിൽനിന്നുതന്നെ സൃഷ്ടിച്ച കൃത്രിമ ലൈംഗികാവയവം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ശരീരത്തിൽ തുന്നിച്ചേർത്തു. ആറാഴ്ചയ്ക്കുശേഷം ആൻഡ്രുവും കാമുകിയും ലൈംഗികബന്ധത്തിലേർപ്പെട്ടു. 50000 പൗണ്ട് മുടക്കി ലണ്ടൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നടത്തിയ ചികിത്സ ഫലിച്ചുവെന്നതിന് ആൻഡ്രുവിന്റെ കാമുകി ഫെദ്ര ഫാബിയാന്റെ വാക്കുകൾ തന്നെ തെളിവ്.
നാഭിയിൽ സ്ഥാപിച്ചിട്ടുള്ള ഒരു ബട്ടൺ ഉപയോഗിച്ചാണ് ആൻഡ്രുവിന്റെ ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കുക. ആൻഡ്രുവിന്റെ ഇടതുകൈയിൽനിന്നുമെടുത്ത ത്വക്കും പേശികളും ഉപയോഗിച്ചാണ് ലൈംഗികാവയവം നിർമ്മിച്ചത്. ഇതിലേക്ക് രക്തമെത്തിക്കുന്നതിനുള്ള രക്തക്കുഴലുകൾ വലതുകാലിൽനിന്നും എടുത്തു. ഇതിനോടൊപ്പം അവയവത്തിന് ഉത്തേജനം നൽകാനാവശ്യമായ സലൈൻ റിസർവോയറും സിലിൻഡറും പമ്പും ശരീരത്തിനുള്ളിൽ ഘടിപ്പിച്ചു.
നാഭിക്കടിയിലുള്ള ബട്ടൺ ഞെക്കുന്നതോടെ റിസർവോയറിൽനിന്നുള്ള സിലിൻഡറിൽ നിറയുകയും ലൈംഗികാവയവം ഉദ്ധരിക്കുകയും ചെയ്യും. ആറുവർഷമായി ഒപ്പം ജീവിക്കുന്ന കാമുകിയുമായി ആദ്യമായി ലൈംഗികബന്ധത്തിലേർപ്പടാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ആൻഡ്രു ഇപ്പോൾ. വളരെ സ്വാഭാവികമായിത്തന്നെ അതാസ്വദിക്കാൻ കഴിഞ്ഞതായി ഫ്രെദയും പറഞ്ഞു. ആംസ്റ്റർഡാമിൽപ്പോയി മധുവിധു ആഘോഷിക്കാനൊരുങ്ങുകയാണ് ആൻഡ്രുവും ഫ്രെദയും.
ആൻഡ്രുവിന്റെ ലൈംഗികാവയവത്തിൽ കൃത്രിമത്വം തീരെ തോന്നുന്നില്ലെന്ന് ഫ്രെദ പറഞ്ഞു. പ്രായം ചെന്നാലും വയാഗ്രയെക്കുറിച്ചോ ഉദ്ധാരണക്കുറവിനെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നതാണ് ഇതിലേറ്റവും പ്രധാനമെന്ന് തമാശയായി ഫ്രെദ പറഞ്ഞു. യന്ത്രസഹായത്തോടെയുള്ള ഉദ്ധാരണമായതിനാൽ, അടിച്ചുഫിറ്റായാലും ലൈംഗികബന്ധത്തിലേർപ്പെടാനാകുമെന്നും ഫ്രെദ പറഞ്ഞു.
ആൻഡ്രുവിന്റെ വൃഷണങ്ങളുമായി ശസ്ത്രക്രിയിയലൂടെ ബന്ധിപ്പിച്ചിട്ടുള്ള ലൈംഗികാവയവം ബീജങ്ങൾ വഹിക്കാനും ശേഷിയുള്ളതാണ്. തനിക്ക് അച്ഛനാകാൻ സാധിക്കുമെന്ന ആഹ്ലാദവും ആൻഡ്രുവിനെ കൂടുതൽ ആവേശഭരിതനാക്കുന്നു. വന്ധ്യതാ ചികിത്സയിലൂടെ ഫ്രെദയ്ക്ക് ഗർഭം ധരിക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് ആൻഡ്രു പറഞ്ഞു. അല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാനൊരുങ്ങുകയാണ് ഇവർ.
44 വയസ്സുവരെ ലൈംഗികാവയവമില്ലാതെ ജീവിച്ചതിനാൽ ഇത് തന്റെ രണ്ടാം ജന്മമാണെന്ന് ആൻഡ്രു പറയുന്നു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജൂണിലാണ് ആൻഡ്രുവിന് പുതിയ അവയവം വെച്ചുപിടിപ്പിച്ചത്. ചികിത്സ ശരിയായ ദിശയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ലണ്ടൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടർമാരും.
ബ്ലാഡർ എസ്‌ട്രോഫി എന്ന അപൂർവ അവസ്ഥയുമായാണ് ആൻഡ്രു ജനിച്ചത്. വൃഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ലൈംഗികാവയവം ശരീരത്തിന് പുറത്തേക്ക് വന്നിരുന്നില്ല. ലോകത്ത് രണ്ടുകോടിയിലൊരാൾക്കുമാത്രമേ ഇത്തരമൊരു അവസ്ഥ ഉണ്ടാകൂ എന്നാണ് കരുതുന്നത്. ജീവിത നൈരാശ്യം വർധിച്ച് 2012-ൽ ആൻഡ്രു ആത്മഹത്യക്കുപോലും ശ്രമിച്ചിരുന്നു. ഫ്രെദയെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ തളിർത്തത്.