ബുർഖ ധരിച്ച് അഞ്ച് സ്ത്രീകൾ നടുറോഡിൽ ഉഗ്രനടി നടത്തിയ വീഡിയോ വൈറൽ ആകുന്നു. മുഖം പോലും കാണാത്ത വിധം ആവരണം ധരിച്ചായിരുന്നു ഇവരുടെ പ്രകടനം. ഇതിൽ ഒരു സ്ത്രീയുടെ കൈയിൽ നിന്നും കുഞ്ഞ് താഴെ വീണിട്ട് കൂടി അതറിയാതെ ഇവർ അടി തുടരുകയായിരുന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്ന സംഭവമാണിതെന്ന പേരിലാണ് പാശ്ചാത്യ മാധ്യമങ്ങൾ ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഇത് സൗദിയിൽ വച്ച് നടന്നത് തന്നെയാണോ....? എന്ന ചോദ്യം ഉയരുന്നുമുണ്ട്. തിരക്കേറിയ സമയത്താണ് റോഡിൽ വച്ച് ഇത്തരത്തിൽ സ്വയം മറന്ന് സ്ത്രീകൾ തമ്മിൽത്തല്ല് തുടർന്നിരുന്നത്.

ഇതിൽ ഏറ്റവും ഇടത്തേ അറ്റത്തുള്ള സ്ത്രീയുടെ കൈയിലുള്ള കൈക്കുഞ്ഞാണ് അടിക്കിടയിൽ നിലത്ത് വീണിരുന്നത്. സ്ത്രീകൾ പരസ്പരം ഇടിച്ചപ്പോൾ ഈ സ്ത്രീ കുഞ്ഞിനെ നിലത്തിടുകയായിരുന്നു.തുടർന്ന് കുട്ടിയെ എടുക്കാൻ ശ്രമിക്കുമ്പോഴും മറ്റേ സ്ത്രീയെ ഇടിക്കുന്നതിൽ നിന്നും പിന്മാറാൻ കുഞ്ഞിന്റെ അമ്മ തയ്യാറായിരുന്നില്ല. എന്നാൽ മറ്റേ സ്ത്രീ കുഞ്ഞിന്റെ അമ്മയെ വീണ്ടും ഇടിക്കുമ്പോൾ കുഞ്ഞ് വീണ്ടും നിലത്തേക്ക് വീഴുന്നുമുണ്ട്.

തന്റെ ശത്രുവിനെ ഒരു കൈകലത്ത് പിടിച്ച് സ്ത്രീ വീണ്ടും കുഞ്ഞിനെ വീണ്ടും എടുക്കാൻ ശ്രമിക്കുന്നതും കാണാം. വെളുത്ത കാർ സമീപത്ത് കൂടെ പാഞ്ഞ് പോകുമ്പോൾ കുട്ടി വീണ്ടും നിലത്ത് കിടക്കുന്നതാണ് നാം കാണുന്നത്. ഇത്തരത്തിൽ സ്ത്രീകളുടെ തല്ല് കൂടൽ നടക്കുമ്പോൾ നിരവധി വാഹനങ്ങൾ അതിലൂടെ കടന്ന് പോകുന്നുണ്ട്. അതിലൂടെ കടന്ന് പോയ ഒരു കാറിലുള്ള ആളാണ് സംഘട്ടനം പകർത്തി പുറത്ത് വിട്ടിരിക്കുന്നത്.