സിലിക്കോണിൽ നിർമ്മിച്ച, യഥാർഥ പെണ്ണുങ്ങളെ അതിശയിക്കുന്ന പാവകളായിരുന്നു ടോറിനോയിലെ ലൂമിഡോൾസ് എന്ന വേശ്യാലയത്തിന്റെ പ്രത്യേകത. പെണ്ണുങ്ങൾക്കുപകരം ഈ പാവകളെ തേടിയെത്തുന്നവരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. ആവശ്യക്കാരേറിയതോടെ, ഇവിടെ നടക്കുന്നത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് പൊലീസ് കണ്ടെത്തി. ഓരോതവണ ഉപയോഗിച്ചശേഷവും പാവകൾ വേണ്ടരീതിയിൽ വൃത്തിയാക്കുന്നുണ്ടോ എന്ന സംശയം ആരോഗ്യവിഭാഗവും ഉയർത്തിയതോടെ, ഒമ്പതുദിവസം മാത്രം പ്രവർത്തിച്ച ലൂമിഡോൾസ് പൂട്ടി.

വേശ്യാലയങ്ങൾ ഇറ്റലിയിൽ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് ലൂമിഡോൾസ് പാവകളെ ഉപയോഗിച്ചത്. സെപ്റ്റംബർ മൂന്നിന് പ്രവർത്തനം തുടങ്ങിയതുമുതൽ ആവശ്യക്കാരേറെയായിരുന്നു. അടുത്ത ഏതാനും ആഴ്ചകളിലേക്ക് ബുക്കിങ് തീരുകയും ചെയ്തിരുന്നു. അരമണിക്കൂർ നേരം പാവകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് 72 പൗണ്ടാണ് ഈടാക്കിയിരുന്നത്.

ഏഴ് പെൺപാവകളും ഒരു ആൺപാവയുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അലസാൻഡ്രോ എന്ന ആൺപാവയ്ക്കും ആവശ്യക്കാരേറെയായിരുന്നു. വലിപ്പം ക്രമീകരിക്കാവുന്ന ലൈംഗികാവയവമായിരുന്നു ഈ പാവയ്ക്കുണ്ടായിരുന്നത്. 1800 പൗണ്ടുവരെ വിലവരുന്നവയായിരുന്നു ഓരോ പാവയും. ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ പാവകളെ രണ്ടുമണിക്കൂറോളം നന്നായി കഴുകി വൃത്തിയാക്കിയിരുന്നുവെന്നാണ് വേശ്യാലയ നടത്തിപ്പുകാർ പറഞ്ഞിരുന്നത്.

കാമസൂത്രയിൽ പറയുന്ന ഏത് പൊസിഷനുകളിലും ലൈംഗികബന്ധത്തിലേർപ്പെടാവുന്ന പാവകൾ എന്നാണ് ഇവയെക്കുറിച്ച് നടത്തിപ്പാർ പറയുന്നത്. ഇഷ്ടമുള്ള വസ്ത്രവും തിരഞ്ഞെടുക്കാനാവുമായിരുന്നു. മോസ്‌കോയിലും ബാഴ്‌സലോണയിലും ബ്രാഞ്ചുകളുള്ള സ്പാനിഷ് കമ്പനിയാണ് എട്ടുമുറികളുള്ള വേശ്യാലയം നടത്തിയിരുന്നത്. ഓരോ മുറിയിലും ഒരു കിടക്കയും ടിവിയും ഉണ്ടായിരുന്നു. ടിവിയിൽ നീലച്ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നത്.

ഇപ്പോൾ പല പാശ്ചാത്യ രാജ്യങ്ങളിലും പാവകളെ ഉപയോഗിച്ചുള്ള വേശ്യാലയങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ആദ്യ പാവ വേശ്യാലയമായ ഡോളി പാർലർ സൗത്ത് ലണ്ടനിലെ ഗ്രീൻവിച്ചിൽ മാർച്ചിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.