- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ലക്കുകെട്ടെത്തിയ ഭർത്താവിന്റെ കൂടെ കിടക്കാൻ വിസമ്മതിച്ച് ഭാര്യ; കലിമൂത്ത് ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊന്ന് യുവാവ്; ബ്രസീലിൽനിന്നും ഞെട്ടിക്കുന്ന ദുരന്തം
ഭാര്യ ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ മദ്യലഹരിയിലായിരുന്ന ഭർത്താവ് ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വെടിവെച്ചുകൊന്നു. മൈക്കൺ സലുസ്റ്റിയാനോ സിൽവയെന്ന 25-കാരനാണ് ഈ കൊടുംക്രൂരത കാട്ടിയത്. ബ്രസീലിലെ ലൂസിയാനിയയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. തലയ്ക്ക് വെടിയേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു. 20-കാരിയായ ഭാര്യ ജെന്നിഫറുമായുള്ള വാഗ്വാദത്തിനൊടുവിലാണ് മൈക്കൺ തോക്കെടുത്തത്. ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് കൊല നടന്നത്. പൊലീസെത്തി നടത്തിയ പരിശോധനയിൽ തോക്ക് കണ്ടെടുത്തു. കൊലപാതകക്കുറ്റം ചുമത്തി മൈക്കണിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നുവെന്നും നടന്നതൊന്നും ഓർമയില്ലെന്നുമാണ് മൈക്കൺ പൊലീസിനോട് പറഞ്ഞത്. പോയന്റ് ബ്ലാങ്ക് റേഞ്ചിൽനിന്നാണ് മൈക്കൺ കുഞ്ഞിനെ വെടിവെച്ചതെന്ന് കേസന്വേഷിക്കുന്ന ഡിക്റ്ററ്റീവ് ഡാനിയേൽ മാർട്ടിൻസ് പെരേര പറഞ്ഞു. പുലർച്ചെ മദ്യപിച്ച് ലക്കുകെട്ടെത്തിയ മൈക്കൺ ഭാര്യയെ വിളിച്ചുണർത്തി സെക്‌സ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന
ഭാര്യ ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ മദ്യലഹരിയിലായിരുന്ന ഭർത്താവ് ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വെടിവെച്ചുകൊന്നു. മൈക്കൺ സലുസ്റ്റിയാനോ സിൽവയെന്ന 25-കാരനാണ് ഈ കൊടുംക്രൂരത കാട്ടിയത്. ബ്രസീലിലെ ലൂസിയാനിയയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. തലയ്ക്ക് വെടിയേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
20-കാരിയായ ഭാര്യ ജെന്നിഫറുമായുള്ള വാഗ്വാദത്തിനൊടുവിലാണ് മൈക്കൺ തോക്കെടുത്തത്. ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് കൊല നടന്നത്. പൊലീസെത്തി നടത്തിയ പരിശോധനയിൽ തോക്ക് കണ്ടെടുത്തു. കൊലപാതകക്കുറ്റം ചുമത്തി മൈക്കണിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നുവെന്നും നടന്നതൊന്നും ഓർമയില്ലെന്നുമാണ് മൈക്കൺ പൊലീസിനോട് പറഞ്ഞത്. പോയന്റ് ബ്ലാങ്ക് റേഞ്ചിൽനിന്നാണ് മൈക്കൺ കുഞ്ഞിനെ വെടിവെച്ചതെന്ന് കേസന്വേഷിക്കുന്ന ഡിക്റ്ററ്റീവ് ഡാനിയേൽ മാർട്ടിൻസ് പെരേര പറഞ്ഞു.
പുലർച്ചെ മദ്യപിച്ച് ലക്കുകെട്ടെത്തിയ മൈക്കൺ ഭാര്യയെ വിളിച്ചുണർത്തി സെക്‌സ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡാനിയേൽ പറഞ്ഞു. താൻ ക്ഷീണിതയാണെന്നും ഇപ്പോൾ താത്പര്യമില്ലെന്നും ജെന്നിഫർ അറിയിച്ചു. തുടർന്് ഇതേച്ചൊല്ലി വാക്കേറ്റമായി. ജെന്നിഫറിനെ മർദിച്ച മൈക്കൺ വെള്ളമെടുക്കാനെന്നു പറഞ്ഞാണ് അകത്തേക്ക് പോയത്. കത്തുനിന്ന് തോക്കുമായി തിരിച്ചെത്തിയ മൈക്കൺ ആദ്യം ജെന്നിഫറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശാന്തനാകാൻ ജെന്നിഫർ യാചിച്ചെങ്കിലും കൂടുതൽ പ്രകോപിതനായ മൈക്കൺ കുഞ്ഞിനുനേരെ നിറയൊഴിക്കുകയായിരുന്നു. ജെന്നിഫറിന്റെ നിലവിളിയൽക്കാർ കേട്ടെങ്കിലും പിന്നീട് നിശബ്ദമായി.
ജെന്നിഫറിനെ മൈക്കൺ ഭീഷണിപ്പെടുത്തി നിശബ്ദയാക്കിയതാകാമെന്ന് പൊലീസ് കരുതുന്നു. അല്ലെങ്കിൽ അവർ മോഹാലസ്യപ്പെടാനും സാധ്യതയുണ്ട്. അയൽക്കാർ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയ പൊലീസിന് വീട് കണ്ടെത്താൻ കഷ്ടപ്പെടേണ്ടിവന്നു. രണ്ടുമണിക്കൂറിനുശേഷം ബോധം വീണ്ടെടുത്ത ജെന്നിഫർ വിളിക്കുമ്പോഴാണ് പൊലീസിന് ഇവിടെ കൃത്യമായെത്താനായത്. അപപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു താൻ നിലവിളിച്ചതുപോലും ഓർമയില്ലാത്ത വിധം നടുക്കത്തിലായിരുന്നു ജെന്നിഫർ അപ്പോഴെന്ന് പൊലീസ് പറഞ്ഞു.
നാലുവർഷമായി ഒരുമിച്ച് ജീവിക്കുന്ന ജെന്നിഫറും മൈക്കണും വളരെ സ്‌നേഹത്തോടെയാണ് ജീവിച്ചിരുന്നതെന്നാണ് ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റുമുള്ള ചിത്രങ്ങളിൽ പറയുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളല്ല മൈക്കണെന്നും പൊലീസ് പറയുന്നു. മൈക്കണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെന്നിഫറിനെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് മനസ്സിലായതോടെ പൊലീസ് വിട്ടയക്കുകയും ചെയ്തു.