- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമസോണിനെതിരെ ആഞ്ഞടിച്ച കാന്റർബറി ആർച്ച് ബിഷപ്പിന് അൽപം എങ്കിലും ആത്മാർത്ഥതയുണ്ടോ....? ചർച്ച് ഓഫ് ഇംഗ്ലണ്ടിന് ആമസോണിൽ കൊടികളുടെ നിക്ഷേപമെന്ന് വെളിപ്പെടുത്തൽ; ചമ്മൽ മറച്ച് സഭാതലവൻ
നികുതിദായകനെ ഊറ്റിക്കുടിച്ച് വളരുന്നുവെന്ന ആരോപണം ഉന്നയിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാന്റർബറി ആർച്ച് ബിഷപ്പും ചർച്ച് ഓഫ് ഇംഗ്ലണ്ട് തലവനുമായ ജസ്റ്റിൻ വെൽബി രംഗത്തെത്തിയിരുന്നു. എന്നാൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന് ആമസോണിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന് വെളിപ്പെട്ടതിനെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിനും വെൽബിക്കും കടുത്ത തിരിച്ചടിയും വിമർശനവുമാണ് ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്. ആമസോണിനെതിരെ ആഞ്ഞടിച്ച കാന്റർബറി ആർച്ച് ബിഷപ്പിന് അൽപം എങ്കിലും ആത്മാർത്ഥതയുണ്ടോ....? എന്ന ചോദ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്. ഇതിന്റെ ചമ്മൽ മറച്ച് വയ്ക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് തലവനായ വെൽബി പാടുപെടുന്നുവെന്നും സൂചനയുണ്ട്. ഇത്രയും നിക്ഷപം ആമസോണിൽ ഉണ്ടെന്നിരിക്കെ കപടനാട്യം നടത്തിയാണ് വെൽബി ആമസോണിനെ വിമർശിച്ചതെന്ന ആരോപണവും നിരവധി പേർ ഉയർത്തുന്നുണ്ട്. തങ്ങൾക്ക ്എത്രത്തോളം ആമസോൺ ഷെയറുകളുണ്ടെന്ന് വെളിപ്പെടുത്താൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് തയ്യാറായിട്ടില്ല. എന്നാൽ ഇത് മില്യൺ കണക്കിന് പൗണ്ടുകളുണ്ടാകുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
നികുതിദായകനെ ഊറ്റിക്കുടിച്ച് വളരുന്നുവെന്ന ആരോപണം ഉന്നയിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാന്റർബറി ആർച്ച് ബിഷപ്പും ചർച്ച് ഓഫ് ഇംഗ്ലണ്ട് തലവനുമായ ജസ്റ്റിൻ വെൽബി രംഗത്തെത്തിയിരുന്നു. എന്നാൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന് ആമസോണിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന് വെളിപ്പെട്ടതിനെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിനും വെൽബിക്കും കടുത്ത തിരിച്ചടിയും വിമർശനവുമാണ് ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്. ആമസോണിനെതിരെ ആഞ്ഞടിച്ച കാന്റർബറി ആർച്ച് ബിഷപ്പിന് അൽപം എങ്കിലും ആത്മാർത്ഥതയുണ്ടോ....? എന്ന ചോദ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്. ഇതിന്റെ ചമ്മൽ മറച്ച് വയ്ക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് തലവനായ വെൽബി പാടുപെടുന്നുവെന്നും സൂചനയുണ്ട്.
ഇത്രയും നിക്ഷപം ആമസോണിൽ ഉണ്ടെന്നിരിക്കെ കപടനാട്യം നടത്തിയാണ് വെൽബി ആമസോണിനെ വിമർശിച്ചതെന്ന ആരോപണവും നിരവധി പേർ ഉയർത്തുന്നുണ്ട്. തങ്ങൾക്ക ്എത്രത്തോളം ആമസോൺ ഷെയറുകളുണ്ടെന്ന് വെളിപ്പെടുത്താൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് തയ്യാറായിട്ടില്ല. എന്നാൽ ഇത് മില്യൺ കണക്കിന് പൗണ്ടുകളുണ്ടാകുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ആമസോൺ പോലുള്ള ചില ഭീമന്മാർ വൻതോതിൽ നികുതി വെട്ടിപ്പ് നടത്തി നികുതിദായകരെ ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ഈ ആഴ്ച ആദ്യം യൂണിയൻ നേതാക്കളോട് നടത്തിയ പ്രസംഗത്തിൽ വെൽബി ആരോപിച്ചിരുന്നത്.
ആമസോൺ തൊഴിലാളികൾക്ക് ചുരുങ്ങിയ വേതനം പോലും നൽകുന്നില്ലെന്നും ഇതിന് പുറമെ പ്രതിരോധം , സുരക്ഷ ഹെൽത്ത്, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും ആമസോൺ യാതൊരു സംഭാവനയും നൽകുന്നില്ലെന്നും ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തിയിരുന്നു. ആമസോണിന് പുറമെ വൻ തോതിൽ നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണം നേരിടുന്ന ഗൂഗിളിലും ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വൻ നിക്ഷേപമുണ്ടെന്നാണ് ഇന്നലെ വെളിപ്പെട്ടിരിക്കുന്നത്. ആമസോണിനെ വിമർശിച്ചതിന് പുറമെ പ്രസ്തുത പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് സീറോ ഔവർ കോൺട്രാക്ടുകൾ, കള്ളപ്പണം തുടങ്ങിയവയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
സഭാതലവൻ ഇത്തരം കാര്യങ്ങളെ വിമർശിക്കുമ്പോഴും ചർച്ച് ഓഫ് ഇംഗ്ലണ്ടിന് കീഴിലുള്ള രണ്ട് കത്തീഡ്രലുകൾ സീറോ ഔവർ കോൺട്രാക്ടുകളിൽ നിയമിക്കാൻ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതയും കഴിഞ്ഞ രാത്രി വെളിപ്പെട്ടിരുന്നു. മണിക്കൂറിന് 8.75 പൗണ്ടിനുള്ള ജോലിക്ക് ആളെ വേണമെന്ന് ഗ്ലൗസെസ്റ്റർ കത്തീഡ്രൽ പരസ്യം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിയമിക്കുന്നവർ മിക്കവാറും വൈകുന്നേരങ്ങളിലും വീക്കെൻഡുകളിലുമായിരിക്കും ജോലി ചെയ്യേണ്ടി വരുകയെന്നും കത്തീഡ്രൽ വെളിപ്പെടുത്തിയിട്ടുണ്ട്. സീറോ ഔവേർസ് പോസ്റ്റിനായി നോർവിച്ച് കത്തീഡ്രലും പരസ്യം ചെയ്തിട്ടുണ്ട്.