ന്നലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ എത്തിയവർക്ക് അവിശ്വസനീയമായ കാഴ്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്. ശരീരവടിവുള്ള സുന്ദരിമാരും സുന്ദരന്മാരുമായി നിരവധി വിദ്യാർത്ഥികൾ തുണിയഴിച്ച് പോസ് ചെയ്യുന്നത് കണ്ട് നിരവധി പേർ ഞെട്ടിയെന്നും റിപ്പോർട്ടുണ്ട്. ചാരിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാനായി ഇറക്കുന്ന പുതിയ നേകഡ് കലണ്ടറിന് വേണ്ടി പോസ് ചെയ്യാനാണ് യൂണിവേഴ്സിറ്റി ഇതിന് സന്നദ്ധരായവർക്ക് അവസരമേകിയിരിക്കുന്നത്. തുണിയഴിക്കാൻ മനസുള്ള നിരവധി വിദ്യാർത്ഥികളാണ് നഗരത്തിലെ വിവിധയിടങ്ങളിലും കോളജ് ലൈബ്രറിയിലും ഈ കലണ്ടറിന് വേണ്ടി യാതൊരു മടിയുമില്ലാതെ ഇന്നലെ പോസ് ചെയ്തിരിക്കുന്നത്.

യൂണിവേഴ്സിറ്റിയുടെ വിവിധ സ്പോർട്സ് ടീമുകളിൽ നിന്നുള്ള അംഗങ്ങളാണ് നൂൽബന്ധമില്ലാതെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ സന്നദ്ധരായത്. നെറ്റ്ബോൾ, സ്വിമ്മിങ് , ലാക്രോസ് ടീമുകളിൽ നിന്നുള്ളവർ ഈ ഗ്ലാമർ പോസിംഗിൽ താരങ്ങളായി. ക്യൂൻസ് കോളജിലെ പ്രശസ്തമായ മാത്തമാറ്റിക്കൽ ബ്രിഡ്ജിന് മേൽ പോസ് ചെയ്യുന്ന ഡാൻസ് ടീമിലെ ഒരു അംഗം പോസ് ചെയ്യുന്ന ശ്രദ്ധേയമായ ചിത്രം പുറത്ത് വന്നിരുന്നു. ലാക്രോസ് ടീം ലൈബ്രറിയിലും നെറ്റ് ബോൾ ടീം കോർപസ് ക്രിസ്റ്റി കോളജിലെ ഡൈനിങ് ഹാളിലും തുണിയഴിച്ച് പോസ് ചെയ്ത ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഇതു പോലെ തന്നെ വനിതകളുടെ ഫുട്ബോൾ ടീമും ഇത്തരത്തിൽ തുണിയഴിച്ച് പോസ് ചെയ്തിട്ടുണ്ട്. ഈ കലണ്ടർ നിർമ്മിക്കുന്നത് തങ്ങൾ ഏവരും വളരെ ആസ്വദിച്ചിട്ടാണെന്നാണ് ഇതിന്റെ സംഘാടകരിലൊരാളും വിദ്യാർത്ഥിയുമായ എമ്മ ടീൽ വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള പോസിംഗുകൾ വളരെ രാവിലെ നിർവഹിച്ചതിനാൽ വളരെ അധികം പേർ ദൃക്സാക്ഷികളായി എത്തിയിരുന്നില്ലെന്നും എമ്മ പറയുന്നു. മാത്തമാറ്റിക്കൽ ബ്രിഡ്ജിൽ വിദ്യാർത്ഥികൾ തുണിയഴിച്ച് പോസ് ചെയ്യുന്നത് കണ്ട് ചില ടൂറിസ്റ്റുകൾ അത്ഭുതപ്പെട്ടിരുന്നുവെന്നും എമ്മ വെളിപ്പെടുത്തുന്നു.

വോളിബോൾ, സ്‌കീയിങ്, അമേരിക്കൻ ഫുട്ബോൾ, ഫെൻസിങ് എന്നീ ഇനങ്ങളിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന ടീം അംഗങ്ങളും നഗ്‌ന ഫോട്ടോയെടുപ്പിൽ പങ്കെടുത്തിരുന്നു. കേംബ്രിഡ്ജിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ വച്ചായിരുന്നു ഫോട്ടോ ഷൂട്ടുകൾ. ബൊട്ടാണിക്കൽ ഗാർഡൻസ്, കേംബ്രിഡ്ജ് യൂണിയൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്ന ലൊക്കേഷനുകളാണ്. ഇതിൽ പങ്കെടുത്തവരെല്ലാം വളരെ ആവേശഭരിതരായിരുന്നുവെന്നാണ് സ്റ്റുഡന്റ് ഓർഗനൈസറായ ലാഡിസ്ലായ ലാഡൻയി പറയുന്നത്.

ഇതുപയോഗിച്ചുണ്ടാക്കുന്ന കലണ്ടർ പത്ത് പൗണ്ടിനാണ് വിൽക്കുന്നത്. ബീറ്റിങ് ഡിസ്ഓർഡേർസ്, മേരിസ് മീൽസ്, പാപ്പിറസ് , കേംബ്രിഡ്ജ് റേപ് ക്രൈസിസ് സെന്റർ എന്നീ ചാരിറ്റികൾക്കാണ് ഇതിൽ നിന്നുള്ള വരുമാനം നൽകുന്നത്.