ബ്രിട്ടനിൽ പാക്കിസ്ഥാൻകാരുടെ ക്രിമിനൽ സംഘം ഭാഗഭാക്കായ മറ്റൊരു ബാലപീഡന കഥ കൂടി പുറത്ത് വന്നു.സാറയെന്ന പേരുള്ള ഈ ഇംഗ്ലണ്ടിലെ വെള്ളക്കാരിയായ പെൺകുട്ടിയെ 15ാം വയസിൽ ടെസ്‌കോ കാർപാർക്കിൽ നിന്നും പാക്കിസ്ഥാൻകാരുടെ സംഘം തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് വിവാഹം കഴിച്ച് 12 കൊല്ലം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ഈ പെൺകുട്ടിയുടെ സമ്മതമില്ലാതെ രണ്ടു തവണ വിവാഹത്തിനും ഒമ്പത് തവണ ഗർഭച്ഛിദ്രത്തിനും വിധേയയാക്കുകയും ചെയ്തുവെന്നും തെളിഞ്ഞിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് മിനുറ്റുകൾക്കുള്ളിൽ പാക്കിസ്ഥാൻ കാരനായ വരൻ സാറയെ ബലാത്സംഗം ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകലിന് വിധേയയാകുമ്പോൾ അവൾ കോളജിൽ പഠിക്കുകയായിരുന്നു. തുടർന്ന് മിഡ് വൈഫ് ആയി പരിശീലനം നേടാനായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്. തങ്ങളുടെ മകളെ പാക്ക് ക്രിമിനലുകളുടെ സംഘത്തിൽ നിന്നും രക്ഷിക്കാൻ കുടുംബം സകലവാതിലുകളും മുട്ടിയെങ്കിലും അവയെല്ലാം അടഞ്ഞ് തന്നെ കിടക്കുകയായിരുന്നു. അതിനിടെ സാറ വർഷങ്ങളോളം നീളുന്ന പീഡനങ്ങൾക്ക് വിധേയയാവുകയും ചെയ്തിരുന്നു.

ക്രിമിനൽ സംഘം സാറയെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിച്ച് അതിന്റെ നിയമബലം മുൻനിർത്തി ക്രൂരമായ ലൈംഗികപീഡനങ്ങൾക്കാണ് വർഷങ്ങളോളം ഇരയാക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇവർ സാറയെ ലൈംഗിക അടിമയാക്കി മാറ്റി ചൂഷണം ചെയ്യുകയായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. 12 വർഷം മുമ്പ് ഒരു ഓട്ടം സീസണിലെ ഉച്ചയ്ക്ക് ശേഷമാണ് ടെസ്‌കോ കാർ പാർക്കിൽ നിന്നും ക്രിമിനൽ സംഘം പെൺകുട്ടിയെ തന്ത്രപരമായി തട്ടിക്കൊണ്ട് പോയത്. വിവാഹം കഴിഞ്ഞ് ഇസ്ലാമിക് വസ്ത്രമണിഞ്ഞ് അതിന്റെ ഫോട്ടോകളെടുത്ത് മിനുറ്റുകൾക്കകം സാറയെ വരൻ ബലാത്സംഗം ചെയ്യുകയായിരുന്നു.

സാറയുടെ നരകജീവിത്തതിന്റെ കഥ ഹൗസ് ഓഫ് ലോർഡ്സ് ക്രോസ്ബെഞ്ചറായ ബരോനെസ് കരോലിനെ കോക്സ് വിവരിച്ചതോടെയാണ് ഇത് വീണ്ടും ഉയർന്ന് വന്നിരിക്കുന്നത്. ഈ രാജ്യത്ത് നടന്ന ഏറ്റവും ക്രൂരമായ സെക്സ് ഗ്രൂമിങ് കേസാണ് ഇതെന്നാണ് കോക്സ് ഉയർത്തിക്കാട്ടിയിരിക്കുന്നത്. തങ്ങളുടെ മകളെ ഇത്തരത്തിൽ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനങ്ങൾക്ക് ഇരയാക്കിക്കൊണ്ടിരിക്കുന്ന കഥ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കൾ പൊലീസിലും മറ്റും പരാതിപ്പെടുകയും സഹായം അഭ്യർത്ഥിച്ച് കേഴ ുകയും ചെയ്തിട്ടും അവ നിർദയം അവഗണിക്കകപ്പെടുകയായിരുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്. എന്തിനേറെ കാണാതായവരുടെ പട്ടികയിൽ സാറയുടെ പേര് ചേർക്കാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല.

തൽഫലമായി സാറായെ കണ്ട് പിടിക്കുന്നതിന് കുടുംബം സ്വന്തം നിലയിൽ തിരച്ചിൽ നടത്താൻ നിർബന്ധിതരാവുകയായിരുന്നു.തങ്ങൾ പരാതിപ്പെടാൻ പോയപ്പോൾ സാറ ഉടൻ തിരിച്ചെത്തുമെന്ന നിരുത്തരവാദപരമായ പതിവ് മറുപടിയാണ് പൊലീസ് നൽകിക്കൊണ്ടിരുന്നതെന്ന് മാതാവ് ജാനെറ്റ് ഇന്നലെ വെളിപ്പെടുത്തിയിട്ടുണ്ട്. പീഡനപർവത്തിനിടെ സാറയെ കൊണ്ട് ഖുറാൻ നിർബന്ധിച്ച് പഠിപ്പിക്കുകയും ഉറുദുവിലും പഞ്ചാബിയിലും മാത്രമെ സംസാരിക്കാൻ അനുവദിക്കുകയും ചെയ്തിരുള്ളൂ. തുടർന്ന് തന്റെ 26ാം വയസില ായിരുന്നു സാറയ്ക്ക് ഈ സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചത്.

2005ൽ തുടങ്ങിയ പീഡന പർവത്തിന് അതോടെ വിരാമമാവുകയുമായിരുന്നു. സാറയെ പീഡിപ്പിച്ച സംഘത്തിനെതിരെ വ്യക്തമായ തെളിവുകൽ സംഘടിപ്പിക്കാൻ ഇന്ന് പൊലീസ് പാടു പെടുകയാണ്. കോക്സ് സാറയെ ക്രിസ്റ്റിയൻ ലീഗൽ സെന്ററിലെ അഡ്വക്കറ്റുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.