- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 മിനുറ്റിന് 95 പൗണ്ട്; ഒരു രാത്രിക്ക് 850 പൗണ്ടും; പ്ലൈമൗത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി ഓൺലൈനിൽ പരസ്യം ചെയ്ത് ശരീരം വിറ്റത് ഇങ്ങനെ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പരിക്കേൽപ്പിച്ചതിന്റെ പേരിൽ യുവതിയെയും കാമുകനെയും പൊക്കി പൊലീസ്
2016 സെപ്്റ്റംബറിൽ പ്ലൈമൗത്തിൽ വച്ച് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ഗുരുതരമായി പരുക്കേൽപ്പിച്ച 23 കാരിയായ അമ്മ എലിസബത്ത് വികിൻസിനെയും കാമുകൻ എറിക് വാൻസെലോ(30)യെയും പ്ലൈമൗത്ത് ക്രൗൺ കോടതിക്ക് മുന്നിൽ വിചാരണക്കെത്തിച്ചു. വളരെ തന്ത്രപരമായി ഓൺലൈനിലൂടെ ശരീരം വിറ്റായിരുന്നു യുവതി കഴിഞ്ഞിരുന്നതെന്നും ജൂറിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക സേവനങ്ങൾക്ക് 15 മിനുറ്റിന് 95 പൗണ്ടും ഒരു രാത്രിക്ക് 850 പൗണ്ടുമാണ് ഫീസെന്ന് തുറന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പ്ലൈമൗത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി കൂടിയായ എലിസബത്ത് യാതൊരു ജാള്യതയുമില്ലാതെ പരസ്യം ചെയ്തിരുന്നത്. ഇവർ തങ്ങളുടെ ചെറിയ ആൺകുട്ടിയെ ഗുരുതരമായി പരുക്കേൽപ്പിച്ചുവെന്ന് വെളിപ്പെട്ടതിനെ തുടർന്നായിരുന്നു ഇരുവരെയും പൊലീസ് പൊക്കിയിരുന്നത്. തന്റെ ഗ്ലാമർ നിറഞ്ഞ വശീകരണ ശേഷിയുള്ള വിവിധ ഫോട്ടോകൾ ഓൺലൈനിലൂടെ പരസ്യം ചെയ്തായിരുന്നു യുവതി ലൈംഗിക വ്യാപാരം പൊടിപൊടിച്ചിരുന്നത്. യുവതിയുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്ന കാമുകൻ എറിക്ക
2016 സെപ്്റ്റംബറിൽ പ്ലൈമൗത്തിൽ വച്ച് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ഗുരുതരമായി പരുക്കേൽപ്പിച്ച 23 കാരിയായ അമ്മ എലിസബത്ത് വികിൻസിനെയും കാമുകൻ എറിക് വാൻസെലോ(30)യെയും പ്ലൈമൗത്ത് ക്രൗൺ കോടതിക്ക് മുന്നിൽ വിചാരണക്കെത്തിച്ചു. വളരെ തന്ത്രപരമായി ഓൺലൈനിലൂടെ ശരീരം വിറ്റായിരുന്നു യുവതി കഴിഞ്ഞിരുന്നതെന്നും ജൂറിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക സേവനങ്ങൾക്ക് 15 മിനുറ്റിന് 95 പൗണ്ടും ഒരു രാത്രിക്ക് 850 പൗണ്ടുമാണ് ഫീസെന്ന് തുറന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പ്ലൈമൗത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി കൂടിയായ എലിസബത്ത് യാതൊരു ജാള്യതയുമില്ലാതെ പരസ്യം ചെയ്തിരുന്നത്.
ഇവർ തങ്ങളുടെ ചെറിയ ആൺകുട്ടിയെ ഗുരുതരമായി പരുക്കേൽപ്പിച്ചുവെന്ന് വെളിപ്പെട്ടതിനെ തുടർന്നായിരുന്നു ഇരുവരെയും പൊലീസ് പൊക്കിയിരുന്നത്. തന്റെ ഗ്ലാമർ നിറഞ്ഞ വശീകരണ ശേഷിയുള്ള വിവിധ ഫോട്ടോകൾ ഓൺലൈനിലൂടെ പരസ്യം ചെയ്തായിരുന്നു യുവതി ലൈംഗിക വ്യാപാരം പൊടിപൊടിച്ചിരുന്നത്. യുവതിയുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്ന കാമുകൻ എറിക്കും പ്ലൈമൗത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു. കാമുകനും കാമുകിയും കൂടി അവരുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കടുത്ത മർദനത്തിന് ഇരയാക്കി ജീവന് ഭീഷണി സൃഷ്ടിക്കുന്ന അവസ്ഥയിലെത്തിച്ചിരുന്നുവെന്നാണ് കോടതിക്ക് മുന്നിൽ വെളിപ്പെട്ടിരിക്കുന്നത്.
മർദനത്തെ തുടർന്ന് കുഞ്ഞിന്റെ തലച്ചോറിന് വരെ കടുത്ത പരുക്കേറ്റിരുന്നുവെന്നും അത് മനഃപൂർവം ചെയ്തതാണെന്നും ഡോക്ടർമാർ നിർണായകമായ മൊഴി നൽകുകയും ചെയ്തു. താൻ കുട്ടിയെ കാലിൽകിടത്തിയപ്പോൾ തല ഇടിച്ച് പരുക്കേറ്റതാണെന്നായിരുന്നു എറിക് മൊഴി നൽകിയിരുന്നത്. 95 പൗണ്ട് മുതൽ 850 പൗണ്ട് വരെയുള്ള ചാർജിന് എലിസബത്ത് ഓൺലൈനിലൂടെ ലൈംഗിക വ്യാപാരം നടത്തിയിരുന്നുവെന്നാണ് എറികിന് വേണ്ടിയുള്ള ബാരിസ്റ്ററായ മൈക്കൽ ഹായ്നെസ് തന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിനിടെ തങ്ങൾ ഇവരുടെ വീട്ടിൽ നിന്നും സോഫ്റ്റ് പോൺ ചിത്രങ്ങൾ കണ്ടെത്തിയിരുന്നുവെന്നാണ് ഡിറ്റെക്ടീവ് കോൺസ്റ്റബിളായ ഡേവ് ക്രോസ് വെളിപ്പെടുത്തിയിരിക്കുന്നത്.
താൻ വിവിധ തരത്തിലുള്ള ലൈംഗിക സേവനങ്ങൾ പ്രദാനം ചെയ്യുന്നുണ്ടെന്നും താനുമായി ബന്ധപ്പെടാൻ മടിക്കേണ്ടതില്ലെന്നും ഇതിനായി തയ്യാറാക്കിയ തന്റെ വെബ്സൈറ്റിലൂടെ എലിസബത്ത് വ്യക്തമാക്കിയിരുന്നുവെന്നും ക്രോസ് പറയുന്നു. താൻ ലൈംഗിക പ്രവർത്തനങ്ങൾ പെർഫോം ചെയ്തില്ലെങ്കിൽ തന്നെ വിട്ട് പോകുമെന്ന് എറിക് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നു എലിസബത്ത് പൊലീസ് ഓഫീസർമാരോട് വെളിപ്പെടുത്തിയിരുന്നു. ചെറിയ കുട്ടിയെ പരുക്കേൽപ്പിച്ചത് പിതാവോ അല്ലെങ്കിൽ മാതാവോ ആയിരിക്കാണെന്നാണ് പ്രോസിക്യൂട്ടറായ ജോ മാർട്ടിൻ ക്യൂസി പറയുന്നത്.
ചിലപ്പോൾ വിവിധ അവസരങ്ങളിൽ ഇരുവരും ചേർന്നും ഈ ക്രൂരകൃത്യം പലതവണ നിർവഹിച്ചിരിക്കാമെന്നും അദ്ദേഹം അനുമാനിക്കുന്നു. മർദനത്തെ തുടർന്ന് കുട്ടി നിരവധി ദിവസം ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നിരുന്നു. കേസിന്റെ വിചാരണ നിരവധി ആഴ്ചകൾ നീളുമെന്നാണ് കരുതുന്നത്.