- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റാലിയൻ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന റഷ്യൻ യുവാവ് വിറച്ച് കൊണ്ട് നിലം പതിച്ചു; കാമുകി ഭ്രാന്തിയെപ്പോലെ നിലവിളിച്ചു; വീണ്ടും റഷ്യൻ വിഷപ്രയോഗമെന്ന് ഭയം; എങ്ങും കനത്ത സുരക്ഷ; സാലിസ്‌ബറി വീണ്ടും ഭീതിയുടെ നിഴലിൽ
സാലിസ്‌ബറി വീണ്ടും വിഷപ്രയോഗത്തിന്റെ ഭീതിയിലായി. ഇന്നലെ ഇവിടുത്തെ പ്രെസ്സോയിലെ ഇറ്റാലിയൻ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന റഷ്യൻ യുവാവ് വിറച്ച് കൊണ്ട് നിലം പതിച്ചതിനെ തുടർന്നാണ് സാലിസ്‌ബറി വീണ്ടും ഭയത്തിന്റെ പിടിയിലമർന്നിരിക്കുന്നത്. ഈ യുവാവിന്റെ കാമുകി ഭ്രാന്തിയെപ്പോലെ നിലവിളിക്കുകയും ചെയ്തിരുന്നു. ഇവിടെ വീണ്ടും റഷ്യൻ വിഷപ്രയോഗമാണ് അരങ്ങേറിയിരിക്കുന്നതെന്ന ഭയം ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് എങ്ങും കനത്ത സുരക്ഷയാണേർപ്പെടുത്തിയിരിക്കുന്നത്. മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും കഴിഞ്ഞ മാർച്ചിൽ വിഷബാധയേറ്റ സാലിസ്‌ബറിയിലെ റസ്റ്റോറന്റിന് വളരെ അടുത്താണ് ഇന്നലത്തെ സംഭവം അരങ്ങേറിയിരിക്കുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. സ്‌ക്രിപാൽമാരെ വിഷബാധയേൽപ്പിച്ചത് റഷ്യയാണെന്ന് ബ്രിട്ടൻ കടുത്ത ആരോപണമുന്നയിച്ചിരുന്നു.റഷ്യ ഇത് ശക്തമായി നിഷേധിച്ച് മുന്നോട്ട് വന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പോലും താറുമാറാക്കിയ വേളയിലാണ് വീണ്ടും വിഷബാധയുണ്ടായിരിക്കുന്നത്. ഇന്നലെ ഇറ്റാലിയൻ ഡി
സാലിസ്‌ബറി വീണ്ടും വിഷപ്രയോഗത്തിന്റെ ഭീതിയിലായി. ഇന്നലെ ഇവിടുത്തെ പ്രെസ്സോയിലെ ഇറ്റാലിയൻ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന റഷ്യൻ യുവാവ് വിറച്ച് കൊണ്ട് നിലം പതിച്ചതിനെ തുടർന്നാണ് സാലിസ്‌ബറി വീണ്ടും ഭയത്തിന്റെ പിടിയിലമർന്നിരിക്കുന്നത്. ഈ യുവാവിന്റെ കാമുകി ഭ്രാന്തിയെപ്പോലെ നിലവിളിക്കുകയും ചെയ്തിരുന്നു. ഇവിടെ വീണ്ടും റഷ്യൻ വിഷപ്രയോഗമാണ് അരങ്ങേറിയിരിക്കുന്നതെന്ന ഭയം ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് എങ്ങും കനത്ത സുരക്ഷയാണേർപ്പെടുത്തിയിരിക്കുന്നത്. മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും കഴിഞ്ഞ മാർച്ചിൽ വിഷബാധയേറ്റ സാലിസ്‌ബറിയിലെ റസ്റ്റോറന്റിന് വളരെ അടുത്താണ് ഇന്നലത്തെ സംഭവം അരങ്ങേറിയിരിക്കുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു.
സ്‌ക്രിപാൽമാരെ വിഷബാധയേൽപ്പിച്ചത് റഷ്യയാണെന്ന് ബ്രിട്ടൻ കടുത്ത ആരോപണമുന്നയിച്ചിരുന്നു.റഷ്യ ഇത് ശക്തമായി നിഷേധിച്ച് മുന്നോട്ട് വന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പോലും താറുമാറാക്കിയ വേളയിലാണ് വീണ്ടും വിഷബാധയുണ്ടായിരിക്കുന്നത്. ഇന്നലെ ഇറ്റാലിയൻ ഡിന്നർ കഴിച്ച് കൊണ്ടിരിക്കെ റഷ്യൻ യുവാവിനും കാമുകിക്കും അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഈ റസ്റ്റോറന്റ് അടച്ച് പൂട്ടുകയും ഇവിടെ കടുത്ത പൊലീസ് കസ്റ്റഡിയിലായിരിക്കുകയുമാണ്. നോവിചോക്ക് വിഷബാധ പോലെയാണ് ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
സംഭവത്തെ തുടർന്ന് ആ സമയത്ത് ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരെയെല്ലാം വേറിട്ട് താമസിപ്പിച്ചിരിക്കുകയാണ്. നെർവ് ഏജന്റ് വിഷബാധയേറ്റ പോലുള്ള ലക്ഷണങ്ങളാണ് റഷ്യൻ യുവാവും കാമുകിയും പ്രകടിപ്പിച്ചിരുന്നതെന്നാണ് എമർജൻസി സർവീസ് ഉറവിടം വെളിപ്പെടുത്തുന്നു. നോവിചോക്ക് വിഷബാധ പോലുള്ളതാണ് ലക്ഷണങ്ങളെന്ന് സ്ഥലത്തെത്തിയ ആംബുലൻസ് ക്രൂ തീരുമാനിക്കുകയും തുടർന്ന് പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. എന്നാൽ പ്രത്യേക തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നും ഇതേ രീതിയിലുള്ള പ്രശ്നങ്ങൾ കണ്ട് വരാറുണ്ടെന്നും ഉറവിടം അഭിപ്രായപ്പെടുന്നു.
യുവാവ് കുഴഞ്ഞ് വീണതിനെ തുടർന്ന് റസ്റ്റോറന്റിലുണ്ടായിരുന്നവർ 999ൽ വിളിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ നിന്നും ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവരെല്ലാം പരിഭ്രാന്തരായിരുന്നു.യുവാവിന്റെ കൂടെയുണ്ടായിരുന്ന കാമുകി ഭ്രാന്തമായ അവസ്ഥയിലെത്തിയിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ഇന്നലെ വൈകുന്നേരം 6.45ന് പ്രെസോയിലേക്ക് ആംബുലൻസ് സർവീസുകാർ വിളിച്ചതിനെ തുടർന്നാണ് തങ്ങൾ കുതിച്ചെത്തിയതെന്നാണ് വിൽറ്റ്ഷെയർ പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് റസ്റ്റോറന്റും ചുറ്റുപാടുമുള്ള റോഡുകളും പൊലീസ് ബന്തവസിലായിരുന്നു.
നിലവിൽ ഇവിടുത്തെ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. മാർച്ചിൽ സ്‌ക്രിപാൽമാർക്ക് വിഷബാധയേറ്റ സിസി റസ്റ്റോറന്റിൽ നിന്നും 300 മീറ്റർ മാത്രമേ ഇന്നലെ വിഷബാധയുണ്ടായിരിക്കുന്ന ഇറ്റാലിയൻ റസ്റ്റോറന്റിലേക്കുള്ളൂ. ജൂണിൽ 44 വയസുള്ള ഡാൻ സ്ട്രർജെസിന് നോവിചോക്ക് വിഷബാധയുണ്ടായി നിലംപതിച്ച ക്യൂൻ എലിസബത്ത് ഗാർഡെൻസിൽ നിന്നും നടക്കാനുള്ള ദൂരമേ ഈ ഇറ്റാലിയൻ റസ്റ്റോറന്റിലേക്കുള്ളൂ.