- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മുതുമുത്തശ്ശൻ ആണ് രാമക്ഷേത്രം തകർത്തെറിഞ്ഞതെന്നതിനാൽ ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു; അയോധ്യയിൽ രാമക്ഷേത്രം പണിയാൻ എന്റെ എല്ലാ പിന്തുണയും; ബാബറിന്റെ പിന്തുടർച്ചാവകാശി ഹിന്ദു മഹാസഭയ്ക്കെഴുതിയ കത്ത് വൈറലാക്കി സംഘപരിവാർ കേന്ദ്രങ്ങൾ
അയോധ്യയിലുണ്ടായിരുന്ന ക്ഷേത്രം തകർത്ത് അവിടെ മുസ്ലിം പള്ളി സ്ഥാപിച്ചതിൽ ഖേദപ്രകടനവുമായി മുഗൾ രാജവംശത്തിന്റെ പിന്തുടർച്ചാവകാശിയെന്ന് സ്വയം പ്രഖ്യാപിച്ചയാൾ. മുഗൾ ചക്രവർത്തി ബഹാദുർ ഷാ സഫറിന്റെ പരമ്പരയിൽപ്പെട്ടയാളെന്ന് അവകാശവാദമുന്നയിക്കുന്ന യാക്കുബ് ഹബീബുദീൻ ടൂസിയാണ് രാമക്ഷേത്രം തകർത്തതിൽ മാപ്പുചോദിച്ചുകൊണ്ട് ഹിന്ദുമഹാസഭയ്ക്ക് കത്തെഴുതിയത്. യാക്കൂബിന്റെ മുഗൾബന്ധത്തിന് സ്ഥിരീകരണമൊന്നുമില്ലെങ്കിലും ഈ കത്ത് വ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘപരിവാർ സംഘടനകൾ. തന്റെ മുതുമുത്തശ്ശന്റെ ആജ്ഞയനുസരിച്ചാണ് 1528-ൽ അയോധ്യയിലുണ്ടായിരുന്ന രാമക്ഷേത്രം മുഗൾ സൈന്യം തകർത്തതെന്ന് യാക്കൂബിന്റെ കത്തിൽ പറയുന്നു. ബാബറിന്റെ സൈന്യത്തിലെ കമാൻഡറായിരുന്ന മിർ ബഖ്വിയുടെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തെന്നും കത്തിലുണ്ട്. ബാബറിന്റെ പരമ്പരയിലെ ആറാം തലമുറയിൽപ്പെട്ടയാളാണ് താനെന്നാണ് യാക്കൂബിന്റെ വാദം. ആ സ്ഥാനത്തിരുന്നുകൊണ്ട് ഹിന്ദു സമൂഹത്തോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമചോദിക്കുകയാണെന്നും യ്ാക്കൂബ് പറയുന്നു. ഹിന്ദു മഹാസഭ ദേശീയാധ്യക്
അയോധ്യയിലുണ്ടായിരുന്ന ക്ഷേത്രം തകർത്ത് അവിടെ മുസ്ലിം പള്ളി സ്ഥാപിച്ചതിൽ ഖേദപ്രകടനവുമായി മുഗൾ രാജവംശത്തിന്റെ പിന്തുടർച്ചാവകാശിയെന്ന് സ്വയം പ്രഖ്യാപിച്ചയാൾ. മുഗൾ ചക്രവർത്തി ബഹാദുർ ഷാ സഫറിന്റെ പരമ്പരയിൽപ്പെട്ടയാളെന്ന് അവകാശവാദമുന്നയിക്കുന്ന യാക്കുബ് ഹബീബുദീൻ ടൂസിയാണ് രാമക്ഷേത്രം തകർത്തതിൽ മാപ്പുചോദിച്ചുകൊണ്ട് ഹിന്ദുമഹാസഭയ്ക്ക് കത്തെഴുതിയത്. യാക്കൂബിന്റെ മുഗൾബന്ധത്തിന് സ്ഥിരീകരണമൊന്നുമില്ലെങ്കിലും ഈ കത്ത് വ്യാപകമായി പ്രചരിപ്പിക്കുകയാണ് സംഘപരിവാർ സംഘടനകൾ.
തന്റെ മുതുമുത്തശ്ശന്റെ ആജ്ഞയനുസരിച്ചാണ് 1528-ൽ അയോധ്യയിലുണ്ടായിരുന്ന രാമക്ഷേത്രം മുഗൾ സൈന്യം തകർത്തതെന്ന് യാക്കൂബിന്റെ കത്തിൽ പറയുന്നു. ബാബറിന്റെ സൈന്യത്തിലെ കമാൻഡറായിരുന്ന മിർ ബഖ്വിയുടെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തെന്നും കത്തിലുണ്ട്. ബാബറിന്റെ പരമ്പരയിലെ ആറാം തലമുറയിൽപ്പെട്ടയാളാണ് താനെന്നാണ് യാക്കൂബിന്റെ വാദം. ആ സ്ഥാനത്തിരുന്നുകൊണ്ട് ഹിന്ദു സമൂഹത്തോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമചോദിക്കുകയാണെന്നും യ്ാക്കൂബ് പറയുന്നു.
ഹിന്ദു മഹാസഭ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജിനാണ് യാക്കൂബ് ഹബീബുദീൻ ടുസി തന്റെ കത്ത് കൈമാറിയത്. ഹിന്ദു വിശ്വാസികളോടും രാമഭക്തരോടും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുകൊണ്ട് ക്ഷമചോദിക്കുന്നതായും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് എല്ലാ പിന്തുണയും നൽകുമെന്നും യാക്കൂബ് കത്തിൽ പറയുന്നു. തന്റെ വിൽപത്രത്തിൽ ബാബർ തന്നെ ക്ഷേത്രം തകർത്തത് നീതീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും യാക്കൂബ് പറയുന്നു. ഇതിന് പകരമായി രാജ്യത്തെ സന്യാസിമാർക്കും പുരോഹിതന്മാർക്കും സംരക്ഷണം നൽകണമെന്നും ബാബർ ആവശ്യപ്പെട്ടിരുന്നു.
ബാബറി മസ്ജിദിന്റെ പേരിലുള്ള രാഷ്ട്രീയക്കളി അവസാനിപ്പിക്കാൻ കേസിൽ കക്ഷിചേർന്നിട്ടുള്ള മുസ്ലീങ്ങളോട് യാക്കൂബ് കത്തിലൂടെ ആവശ്യപ്പെട്ടു. കോടതികളിൽനിന്ന് ഹർജികൾ പിൻവലിച്ച് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണയ്ക്കുകയാണ് അവർ ചെയ്യേണ്ടത്. അതിലൂടെ ഹിന്ദു-മുസ്ലിം സൗഹാർദം ഊട്ടിയിറപ്പിക്കാനാകുമെന്നും യാക്കൂബ് കത്തിൽ പറയുന്നു.