- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്ക് കാമുകൻ ഉണ്ടെന്നറിഞ്ഞയുടൻ ഡോക്ടറെ കണ്ട് കന്യകാത്വം പരിശോധിക്കാൻ കൊണ്ടു പോയി; യുവതിക്കും കാമുകനുമെതിരെ വധഭീഷണി മുഴക്കുകയും തല്ലുകയും ചെയ്തു; മകളുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് ലണ്ടനിലെ ദമ്പതികൾ അഴിയെണ്ണുമോ..?
ലണ്ടൻ: സൗത്ത് ലണ്ടനിലെ സോഫിയ എന്ന യുവതിയെയും കാമുകനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കുറ്റത്തിന് സോഫിയയുടെ അച്ഛനമ്മമാരെ പൊലീസ് അറസ്റ്റ് ചെയ്തു. മകൾക്ക് ഒരു കാമുകനുണ്ടെന്ന് അറിഞ്ഞ ഉടൻ അവളുടെ രക്ഷിതാക്കളായ ഇറാനിയൻ ദമ്പതികൾ മിട്ര എയ്ഡിയാനി(42)യും അലി സഫറായും കൂടി സോഫിയെ ഡോക്ടറുടെ അടുത്തുകൊണ്ട് പോയി കന്യകാത്വ പരിശോധനക്ക് വിധേയയാക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിചാരണ ഇന്നലെ കിങ്സ്റ്റൺ ക്രൗൺ കോടതിയിലാണ് നടന്നത്.സോഫിയക്കൊപ്പം കാമുകനെ വീട്ടിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു മാതാപിതാക്കൾ സോഫിയയെ നിർബന്ധിച്ച് കന്യകാത്വപരിശോധനക്കായി കൊണ്ട് പോയിരുന്നത്. സംഭവത്തിൽ മകളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ദമ്പതികൾ അഴിയെണ്ണേണ്ടി വരുമോയെന്ന ചോദ്യം ശക്തമാകുന്നുണ്ട്. യുവതിയുടെ കന്യകാത്വപരിശോധനക്ക് തനിക്കടുത്തായിരുന്നു എത്തിച്ചിരുന്നതെന്ന് വെളിപ്പെടുത്തി ഡോക്ടർ ഹെലൻ ലെവിസ് ഇന്നലെ കോടതിയിലെത്തിയിരുന്നു. എന്നാൽ യുവതിയുടെ സമ്മതമില്ലാതെ അവൾക്ക് വെർജിനിറ്റി ചെക്ക് നടത്താൻ തനിക്ക് സാധിക്കില്ലെന്ന്
ലണ്ടൻ: സൗത്ത് ലണ്ടനിലെ സോഫിയ എന്ന യുവതിയെയും കാമുകനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കുറ്റത്തിന് സോഫിയയുടെ അച്ഛനമ്മമാരെ പൊലീസ് അറസ്റ്റ് ചെയ്തു. മകൾക്ക് ഒരു കാമുകനുണ്ടെന്ന് അറിഞ്ഞ ഉടൻ അവളുടെ രക്ഷിതാക്കളായ ഇറാനിയൻ ദമ്പതികൾ മിട്ര എയ്ഡിയാനി(42)യും അലി സഫറായും കൂടി സോഫിയെ ഡോക്ടറുടെ അടുത്തുകൊണ്ട് പോയി കന്യകാത്വ പരിശോധനക്ക് വിധേയയാക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിചാരണ ഇന്നലെ കിങ്സ്റ്റൺ ക്രൗൺ കോടതിയിലാണ് നടന്നത്.സോഫിയക്കൊപ്പം കാമുകനെ വീട്ടിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു മാതാപിതാക്കൾ സോഫിയയെ നിർബന്ധിച്ച് കന്യകാത്വപരിശോധനക്കായി കൊണ്ട് പോയിരുന്നത്. സംഭവത്തിൽ മകളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ദമ്പതികൾ അഴിയെണ്ണേണ്ടി വരുമോയെന്ന ചോദ്യം ശക്തമാകുന്നുണ്ട്.
യുവതിയുടെ കന്യകാത്വപരിശോധനക്ക് തനിക്കടുത്തായിരുന്നു എത്തിച്ചിരുന്നതെന്ന് വെളിപ്പെടുത്തി ഡോക്ടർ ഹെലൻ ലെവിസ് ഇന്നലെ കോടതിയിലെത്തിയിരുന്നു. എന്നാൽ യുവതിയുടെ സമ്മതമില്ലാതെ അവൾക്ക് വെർജിനിറ്റി ചെക്ക് നടത്താൻ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞ തന്നെ സോഫിയയുടെ അമ്മ ഭീഷണിപ്പെടുത്തിയെന്നും ഡോക്ടർ പരാതിപ്പെടുന്നു. തങ്ങൾ മുസ്ലീങ്ങളാണെന്നത് മറക്കേണ്ടെന്നും തങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വാർത്തകളിലൂടെ അറിഞ്ഞിട്ടില്ലേയെന്നും ചോദിച്ചായിരുന്നു മിട്ര തന്നെ ഭീഷണിപ്പെടുത്തിയതെന്നും ഡോക്ടർ കോടതയിൽ ബോധിപ്പിച്ചിട്ടുണ്ട്.
തങ്ങൾ മുസ്ലീങ്ങളാണെന്നും അപകടകാരികളാണെന്നും പറഞ്ഞ് ഈ ദമ്പതികൾ സോഫിയയുടെ കാമുകനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ടായിട്ടുണ്ട്. കൂടാതെ സോഫിയയെയും കാമുകനെയും വധിക്കുമെന്ന് പറഞ്ഞ് സോഫിയയുടെ പിതാവ് അലി കത്തിയെടുക്കുകയും ചെയ്തിരുന്നു. താൻ കടുത്ത രീതിയിൽ ആചാരങ്ങൾ പാലിക്കുന്ന മുസ്ലിം കുടുംബത്തിൽ നിന്നുള്ള ആളാണെന്നും തനിക്കൊരു രഹസ്യ കാമുകനുണ്ടെന്ന് അച്ഛനമ്മമാർ കണ്ടെത്തിയതിനെ തുടർന്ന് അവർ തന്നെയും കാമുകനെയും വധഭീഷണി മുഴക്കി വേർപിരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സോഫിയ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് തന്നെ ഇറാനിലേക്കയച്ച് ഒരു കസിനുമായുള്ള വിവാഹം നടത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് സോഫിയ കോടതിയിൽ ബോധിപ്പിച്ചിരുന്നു.തനിക്കൊപ്പം ജോലി ചെയ്യുന്ന ബെയ്ലെ മാർഷൽ-ടെൽഫർ എന്ന 18കാരനുമായി സോഫിയക്ക് ബന്ധമുണ്ടെന്നാണ് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നത്. ഇരുവരും സോഫിയയുടെ വീട്ടിൽ വച്ച് രഹസ്യമായി സംഗമിക്കുന്നത് ഇവർ കൈയോടെ പിടികൂടുകയായിരുന്നു. സൗത്ത് ലണ്ടനിലെ വാൻഡ്സ് വർത്തിലെ വീട്ടിൽ വച്ച് സോഫിയയും മാർഷലും രഹസ്യ സമാഗമം നടത്തുമ്പോൾ മിട്ര എയ്ഡിയാനി അവിടേക്ക് കടന്ന് വരുകയും അവരെ കൈയോടെ പിടികൂടുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂട്ടറായ ഡേവിഡ് പോവാൽ വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് അച്ഛനമമ്മാർ സോഫിയ ക്രൂരമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും കാമുകനെതിരെ വധഭീഷണി മുഴക്കുകയുമായിരുന്നു. കേസിന്റെ വിചാരണ തുടരുകയാണ്.