- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശന്ന് കരഞ്ഞ് യെമൻ; രാജ്യത്ത് കടുത്ത ഭക്ഷ്യ ക്ഷാമം; ആഭ്യന്തര യുദ്ധം രൂക്ഷമായതിന് പിന്നാലെ നല്ല ആഹാരം ലഭിക്കാതെ നശിക്കുന്നത് ഒരു തലമുറ മുഴുവൻ; രാജ്യത്ത് ഭക്ഷണം ലഭിക്കാതെ 50 ലക്ഷം കുട്ടികൾ
സനാ: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമെനിൽ ഭക്ഷ്യക്ഷാമം ഭാവി തലമുറയെത്തന്നെ ഇല്ലാതാക്കുന്നുവെന്ന് റിപ്പോർട്ട്. നല്ല ആഹാരവും പോഷക ഗുണങ്ങളും ലഭിക്കാതെ 50 ലക്ഷത്തിലേറെ കുട്ടികളാണ് രാജ്യത്ത് പട്ടിണിയുടെ പിടിയിൽ കഴിയുന്നതെന്ന് ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ചാരിറ്റി സേവ് ദ ചിൽഡ്രൻ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും വില കുത്തനെ ഉയർന്നതോടെ ക്ഷാമം മുമ്പെങ്ങുമില്ലാത്തവിധം പെരുകുകയാണ്. രാജ്യത്തെ പട്ടിണിയിലേക്ക് വലിച്ചിഴച്ച ആഭ്യന്തരയുദ്ധം തുടങ്ങുന്നത് 2011-ലാണ്. പ്രസിഡന്റ് അബ്ദുള്ള സ്വാലിഹ് സർക്കാരിനെതിരേ ഉയർന്നുവന്ന ജനകീയപോരാട്ടം വിജയത്തിൽ കലാശിച്ചെങ്കിലും യെമെനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുവന്നില്ല. സ്വാലിഹിന്റെ പിന്തുണയോടെ വളർന്ന ഹൂതിവിമതർ തലസ്ഥാനനഗരമായ സനാ പിടിച്ചെടുത്ത് രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് യെമെൻ സൈന്യവുമായി ചേർന്ന് സൗദി സഖ്യസേന ഹൂതികളെ ലക്ഷ്യമിട്ട് ആക്രമണമാരംഭിച്ചു. ഹൊദെയ്ദ തുറമുഖം ലക്ഷ്യമിട്ടു നട
സനാ: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമെനിൽ ഭക്ഷ്യക്ഷാമം ഭാവി തലമുറയെത്തന്നെ ഇല്ലാതാക്കുന്നുവെന്ന് റിപ്പോർട്ട്. നല്ല ആഹാരവും പോഷക ഗുണങ്ങളും ലഭിക്കാതെ 50 ലക്ഷത്തിലേറെ കുട്ടികളാണ് രാജ്യത്ത് പട്ടിണിയുടെ പിടിയിൽ കഴിയുന്നതെന്ന് ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ചാരിറ്റി സേവ് ദ ചിൽഡ്രൻ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും വില കുത്തനെ ഉയർന്നതോടെ ക്ഷാമം മുമ്പെങ്ങുമില്ലാത്തവിധം പെരുകുകയാണ്.
രാജ്യത്തെ പട്ടിണിയിലേക്ക് വലിച്ചിഴച്ച ആഭ്യന്തരയുദ്ധം തുടങ്ങുന്നത് 2011-ലാണ്. പ്രസിഡന്റ് അബ്ദുള്ള സ്വാലിഹ് സർക്കാരിനെതിരേ ഉയർന്നുവന്ന ജനകീയപോരാട്ടം വിജയത്തിൽ കലാശിച്ചെങ്കിലും യെമെനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുവന്നില്ല. സ്വാലിഹിന്റെ പിന്തുണയോടെ വളർന്ന ഹൂതിവിമതർ തലസ്ഥാനനഗരമായ സനാ പിടിച്ചെടുത്ത് രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് യെമെൻ സൈന്യവുമായി ചേർന്ന് സൗദി സഖ്യസേന ഹൂതികളെ ലക്ഷ്യമിട്ട് ആക്രമണമാരംഭിച്ചു. ഹൊദെയ്ദ തുറമുഖം ലക്ഷ്യമിട്ടു നടക്കുന്ന സൗദി ആക്രമണത്തിൽ യെമെനിലേക്കുള്ള ഭക്ഷ്യവിതരണവും താറുമാറായി.