- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൽ ഉൽപന്നങ്ങളോട് അലർജിയുള്ള ഇന്ത്യൻ വിദ്യാർത്ഥിയുടെ ഷർട്ടിലേക്ക് ചീസ് എറിഞ്ഞു; ഹൃദയാഘാതം മൂലം മരിച്ചത് 13കാരൻ; ലണ്ടൻ സ്കൂളിലെ ദാരുണ ദുരന്തം കോടതിയിൽ വിചാരണക്കെത്തി
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ഗ്രീൻഫോർഡിലെ ഇന്ത്യൻ വിദ്യാർത്ഥി കരൺബിർ ചീമ എന്ന 13 കാരൻ സ്‌കൂളിൽ വച്ച് ചീസ് ഏറേറ്റതിനെ തുടർന്ന് ഹൃദയാഘാതം മൂലം മരിച്ച കേസിന്റെ വിചാരണ കോടതിയിലെത്തി. പാൽ ഉൽപന്നങ്ങളോട് അലർജിയുള്ള ഈ വിദ്യാർത്ഥിയുടെ ദേഹത്തിലേക്ക് മറ്റൊരു വിദ്യാർത്ഥി പിന്തുടർന്നെത്തി ചീസ് എറിഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂൺ 28ന് ഈ ദുരന്തമുണ്ടായത്. ഗ്രീൻഫോർഡിലെ വില്യം പെർകിൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്‌കൂളിൽ അന്നേ ദിവസം രാവിലെ 11.30നായിരുന്നു അനിഷ്ടസംഭവം അരങ്ങേറിയിരുന്നത്. പാൽഉൽപന്നങ്ങൾക്ക് പുറമെ ഗോതമ്പ് ഉൽപന്നങ്ങൾ, മുട്ട, എല്ലാ നട്സുകളും, കരൺബിർ എന്ന കരണിന് അലർജിയായിരുന്നു. ഇതിന് പുറമെ കടുത്ത ആസ്ത്മ രോഗത്താലും ഈ വിദ്യാർത്ഥി ബുദ്ധിമുട്ടനുഭവിച്ചിരുന്നു. വിദ്യാർത്ഥികൾ മാത്രം ഭാഗഭാക്കായ സംഭവമാണിതെന്നാണ് വിചാരണക്കിടെ കൊറോണർ വിശദീകരിച്ചത്. സംഭവത്തിന് ഉത്തരവാദിയായ മറ്റേ വിദ്യാർത്ഥിയെ കരണിന്റെ മരണശേഷം സ്‌കൂളിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഷർട്ടിലും ദേഹത്തും ചീസ് പതിച്ചതിനെ തുടർന്ന് കരൺ അനഫൈലാറ്റിക
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ഗ്രീൻഫോർഡിലെ ഇന്ത്യൻ വിദ്യാർത്ഥി കരൺബിർ ചീമ എന്ന 13 കാരൻ സ്‌കൂളിൽ വച്ച് ചീസ് ഏറേറ്റതിനെ തുടർന്ന് ഹൃദയാഘാതം മൂലം മരിച്ച കേസിന്റെ വിചാരണ കോടതിയിലെത്തി. പാൽ ഉൽപന്നങ്ങളോട് അലർജിയുള്ള ഈ വിദ്യാർത്ഥിയുടെ ദേഹത്തിലേക്ക് മറ്റൊരു വിദ്യാർത്ഥി പിന്തുടർന്നെത്തി ചീസ് എറിഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂൺ 28ന് ഈ ദുരന്തമുണ്ടായത്. ഗ്രീൻഫോർഡിലെ വില്യം പെർകിൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്‌കൂളിൽ അന്നേ ദിവസം രാവിലെ 11.30നായിരുന്നു അനിഷ്ടസംഭവം അരങ്ങേറിയിരുന്നത്.
പാൽഉൽപന്നങ്ങൾക്ക് പുറമെ ഗോതമ്പ് ഉൽപന്നങ്ങൾ, മുട്ട, എല്ലാ നട്സുകളും, കരൺബിർ എന്ന കരണിന് അലർജിയായിരുന്നു. ഇതിന് പുറമെ കടുത്ത ആസ്ത്മ രോഗത്താലും ഈ വിദ്യാർത്ഥി ബുദ്ധിമുട്ടനുഭവിച്ചിരുന്നു. വിദ്യാർത്ഥികൾ മാത്രം ഭാഗഭാക്കായ സംഭവമാണിതെന്നാണ് വിചാരണക്കിടെ കൊറോണർ വിശദീകരിച്ചത്. സംഭവത്തിന് ഉത്തരവാദിയായ മറ്റേ വിദ്യാർത്ഥിയെ കരണിന്റെ മരണശേഷം സ്‌കൂളിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഷർട്ടിലും ദേഹത്തും ചീസ് പതിച്ചതിനെ തുടർന്ന് കരൺ അനഫൈലാറ്റിക് ഷോക്കിലാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.
തുടർന്ന് പാരാമെഡിക്സ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും അതുകൊണ്ട് ഫലമില്ലാതെ പോവുകയും കരൺ മരണത്തിന് കീഴ്പ്പെടുകയുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ പാരാമെഡിക് കെയ്റിൻ ഓപ്പാറ്റിൽ നിന്നും മൊഴിയെടുത്തിരുന്നു. കുട്ടിക്ക് അലർജിക് റിയാക്ഷനാണെന്നായിരുന്നു 999 ഓപ്പറേറ്റർ തന്നോട് പറഞ്ഞിരുന്നതെന്നും കരണിന്റെ നില ഗുരുതരമായിരുന്നുവെന്നാണ് ഓപ്പാറ്റ് മൊഴി നൽകിയിരിക്കുന്നത്. താനും സഹപ്രവർത്തകനും എത്തുമ്പോൾ കരണിന്റെ ശ്വാസം നിലയ്ക്കാൻ തുടങ്ങിയിരുന്നുവെന്നും ഓപ്പാറ്റ് പറയുന്നു.
പ്രധാനപ്പെട്ട സാക്ഷികളിലൊരാളായ പാരാമെഡിക്സിൽ നിന്നും മൊഴി സ്വീകരിക്കാൻ സീനിയർ കൊറോണർ മേരി ഹാസെൽ തീരുമാനിച്ചതിനെ തുടർന്നാണ് ഓപ്പാറ്റിനെ വിളിച്ച് വരുത്തിയത്. കരണിന്റെ അമ്മയും അക്കൗണ്ടന്റുമായ റിന ചീമയും കരണിന്റെ രണ്ട് സഹോദരന്മാരും സഹോദരിയും ഇന്നലെ കോടതിയിൽ എത്തിയിരുന്നു. മകന്റെ മരണം തങ്ങൾക്ക് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് റിന പ്രതികരിച്ചിരിക്കുന്നത്. ഇനിയാർക്കും ഇത്തരത്തിലുള്ള ദുർവിധിയുണ്ടാവാതിരിക്കാൻ അനാഫൈലാറ്റിക് ഷോക്കിനെ കുറിച്ച് ബോധവൽക്കരണം നടത്താൻ റിന പദ്ധതിയിട്ട് വരുന്നുണ്ട്.