- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്കിങ്ങാം കൊട്ടാരത്തിലെ കറുത്തവർഗക്കാരിയായ രാജ്ഞി കറുത്തവരുടെയും മുസ്ലീങ്ങളുടെയും പ്രിയതാരം; അമ്മയെക്കൂടി താരപദവിയിലെത്തിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് മേഘൻ; ഭാര്യയുടെ മുടി ചീകിയൊതുക്കി ഹാരിയും
കെയ്റ്റ് രാജകുമാരിയെയും മറ്റും നിഷ്പ്രഭയാക്കി ബ്രി്ട്ടീഷ് ജനതയുടെ മനസ്സിൽ ഇരുപ്പുറപ്പിക്കുകയാണ് ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ മെർക്കൽ. കെൻസിങ്ടൺ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തന്റെ പാചകപുസ്തകം പുറത്തിറക്കിക്കൊണ്ട് മേഘൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധയോടെയാണ് കറുത്തവർഗക്കാരും മുസ്ലീങ്ങളുമായി സദസ്യർ കേട്ടുകൊണ്ടിരുന്നത്. ഗ്രെൻഫീൽഡ് ടവർ തീപിടിത്തത്തിന്റെ ദുരിതം പേറുന്നവരെ സഹായിക്കുന്നതിനുവേണ്ടിയാണ് മേഘൻ ഈ പാചകപുസ്തകം പുറത്തിറക്കിയിട്ടുള്ളത്. ഇത്രയേറെ വ്യത്യസ്തതകളുള്ള ലണ്ടനിൽ ജീവിക്കാനായതിൽ താനേറെ അഭിമാനിക്കുന്നുവെന്ന് മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ മേഘൻ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗമൊന്നുമില്ലാതെയാണ് മേഘൻ എത്തിയത്. ദ ടുഗേദർ: അവർ കമ്യൂണിറ്റി കുക്ക്‌ബുക്ക് എന്ന പുസ്തകത്തിനായി കഴിഞ്ഞ ഒമ്പതുമാസമായി താൻ പരിശ്രമിക്കുകയായിരുന്നുവെന്നും മേഘൻ പറഞ്ഞു. രാജകുടുംബാംഗമായതിനുശേഷം മേഘന്റെ ആദ്യസംരംഭം കൂടിയാണ് ഈ പാചക പുസ്തകം. അമ്മ ഡോറിയയ്ക്കും ഹാരി രാജകുമാരനുമൊപ്പമാണ് ചടങ്ങിന് മേഘനെത്തിയത്. മിഷ നോനൂ ഡിസൈ
കെയ്റ്റ് രാജകുമാരിയെയും മറ്റും നിഷ്പ്രഭയാക്കി ബ്രി്ട്ടീഷ് ജനതയുടെ മനസ്സിൽ ഇരുപ്പുറപ്പിക്കുകയാണ് ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ മെർക്കൽ. കെൻസിങ്ടൺ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തന്റെ പാചകപുസ്തകം പുറത്തിറക്കിക്കൊണ്ട് മേഘൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധയോടെയാണ് കറുത്തവർഗക്കാരും മുസ്ലീങ്ങളുമായി സദസ്യർ കേട്ടുകൊണ്ടിരുന്നത്. ഗ്രെൻഫീൽഡ് ടവർ തീപിടിത്തത്തിന്റെ ദുരിതം പേറുന്നവരെ സഹായിക്കുന്നതിനുവേണ്ടിയാണ് മേഘൻ ഈ പാചകപുസ്തകം പുറത്തിറക്കിയിട്ടുള്ളത്.
ഇത്രയേറെ വ്യത്യസ്തതകളുള്ള ലണ്ടനിൽ ജീവിക്കാനായതിൽ താനേറെ അഭിമാനിക്കുന്നുവെന്ന് മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ മേഘൻ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗമൊന്നുമില്ലാതെയാണ് മേഘൻ എത്തിയത്. ദ ടുഗേദർ: അവർ കമ്യൂണിറ്റി കുക്ക്‌ബുക്ക് എന്ന പുസ്തകത്തിനായി കഴിഞ്ഞ ഒമ്പതുമാസമായി താൻ പരിശ്രമിക്കുകയായിരുന്നുവെന്നും മേഘൻ പറഞ്ഞു. രാജകുടുംബാംഗമായതിനുശേഷം മേഘന്റെ ആദ്യസംരംഭം കൂടിയാണ് ഈ പാചക പുസ്തകം.
അമ്മ ഡോറിയയ്ക്കും ഹാരി രാജകുമാരനുമൊപ്പമാണ് ചടങ്ങിന് മേഘനെത്തിയത്. മിഷ നോനൂ ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ് താരപ്പകിട്ടോടെയാണ് മേഘനെത്തിയത്. മേഘന്റെ അമ്മ ഡോറിയ റാഗ്‌ലൻഡും രാജകുടുംബത്തിനൊപ്പമുള്ള ആദ്യ പൊതുചടങ്ങ് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. താൻ മേഘന്റെ അമ്മയാണെന്ന് പറഞ്ഞാണ് ഗ്രെൻഫീൽഡ് ദുരിതബാധിതരുമായുള്ള ഇടപഴകലിന് ഡോറിയ തുടക്കമിട്ടത്.
മെയ് മാസം നടന്ന വിവാഹത്തിനുശേഷം ആദ്യമായാണ് മേഘനും ഡോറിയയും ഒരു ചടങ്ങിൽ ഒരുമിച്ച് പങ്കെടുക്കുന്നത്. രാജകുടുംബത്തിന്റെ പരിപാടികളിൽ മേഘന്റെ കുടുംബമെത്തുമെന്ന സൂചനയൊന്നുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് ഈ ചടങ്ങിലേക്ക് മേഘൻ അമ്മയെ ക്ഷണിച്ചത്. അമ്മയുമായി ചേർന്നാണ് പുസ്തത്തിന്റെ പ്രകാശനം മേഘൻ നിർവഹിച്ചതും. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷം ഡോറിയ പങ്കുവെച്ചപ്പോൾ കൈയടികളോടെയാണ് സദസ് അത് സ്വീകരിച്ചത്.
അതിവേഗം താരപദവിയിലേക്ക് ഉയരുന്ന മേഘന്റെ പ്രവർത്തികളിൽ സന്തുഷ്ടനാണ് പ്രിൻസ് ഹാരിയും. പാചക പുസ്തകം പ്രകാശനം ചെയ്യാനെത്തിയ മേഘനോടൊപ്പം മുഴുവൻ സമയവും ഹാരിയുമുണ്ടായിരുന്നു. ഇടയ്ക്ക് കാറ്റത്ത് മേഘന്റെ മുടി പാറിപ്പറന്നപ്പോൾ അത് കൈകൊണ്ട് കോതിയൊതുക്കി ഭാര്യയോടുള്ള പ്രണയം തുറന്നുപ്രകടിപ്പിക്കാനും ഹാരി തയ്യാറായി. മേഘന്റെ പുസ്തകം ഇറങ്ങുന്നതിന്റെയും അതിന് ലഭിച്ച സ്വീകാര്യതയുടെയും അഭിമാനം ഹാരിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു.