- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറ്റിൽ ഉണ്ടാകുന്ന ഒരവസ്ഥ... നഖത്തിൽ ഉണ്ടാകുന്ന നിറംമാറ്റം...കണ്ണിലുണ്ടാകുന്ന പാട്...തൊലിയിൽ ഉണ്ടാകുന്നൊരു കുരു...നാക്കിൽ ഉണ്ടാകുന്ന വെള്ളപ്പാട്...ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നത് മനസ്സിലാക്കാൻ നിങ്ങൾക്കാവുന്നില്ലേ?
ശരീരത്തിൽ പുറമെയും അകത്തും പല മാറ്റങ്ങളും നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ, അത് എന്താണെന്ന് തിരിച്ചറിയാൻ പറ്റാറുണ്ടോ? ചിലത് ചില രോഗലക്ഷണങ്ങളാവാം. ചിലത് കാലാവസ്ഥയുടെയോ മറ്റോ മാറ്റം കൊണ്ട് സംഭവിക്കുന്നതാകാം. അതെന്തൊക്കെയാണെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം. പക്ഷേ, ചില മാറ്റങ്ങൾ തുടക്കത്തിലേ നാം തിരിച്ചറിയുകയാണെങ്കിൽ ഗുരുതരമായ അസുഖമാകുന്നതിന് മുന്നെ ചെറുക്കാൻ സാധിക്കുകയും ചെയ്യും. അകാരണമായി വയറുവീർക്കുന്ന പ്രശ്‌നം പലപ്പോഴും നേരിട്ടിട്ടുണ്ടാവാം. ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഇത് തള്ളിക്കളഞ്ഞിട്ടുമുണ്ടാകാം. നിങ്ങളുടെ വയറ്റിൽ ആഹാരമോ ഫ്‌ളൂയിഡോ ഗ്യാസോ നിറയുന്നത് എപ്പോഴാണെന്ന് അറിയാമോ? ഒന്നുകിൽ നിങ്ങളുടെ ദഹനപ്രക്രീയ ശരിയായി നടക്കാത്ത സമയത്ത്. അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഫുഡ് അലർജി സംഭവിക്കുമ്പോൾ. ഹോർമോൺ തകരാറുകൊണ്ടും ഇതുസംഭവിക്കാം. വലിച്ചുവാരിത്തിന്നാലും വയറുവന്നു വീർക്കും. തൊലിപ്പുറതത്ത് ചുവന്ന പാടുകളുണ്ടാവുക, കുരുക്കൾ പ്രത്യക്ഷപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും ഹോർമോൺ ഇൻബാലൻസിന്റെ ഫലമാകാം. ട
ശരീരത്തിൽ പുറമെയും അകത്തും പല മാറ്റങ്ങളും നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ, അത് എന്താണെന്ന് തിരിച്ചറിയാൻ പറ്റാറുണ്ടോ? ചിലത് ചില രോഗലക്ഷണങ്ങളാവാം. ചിലത് കാലാവസ്ഥയുടെയോ മറ്റോ മാറ്റം കൊണ്ട് സംഭവിക്കുന്നതാകാം. അതെന്തൊക്കെയാണെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം. പക്ഷേ, ചില മാറ്റങ്ങൾ തുടക്കത്തിലേ നാം തിരിച്ചറിയുകയാണെങ്കിൽ ഗുരുതരമായ അസുഖമാകുന്നതിന് മുന്നെ ചെറുക്കാൻ സാധിക്കുകയും ചെയ്യും.
അകാരണമായി വയറുവീർക്കുന്ന പ്രശ്‌നം പലപ്പോഴും നേരിട്ടിട്ടുണ്ടാവാം. ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഇത് തള്ളിക്കളഞ്ഞിട്ടുമുണ്ടാകാം. നിങ്ങളുടെ വയറ്റിൽ ആഹാരമോ ഫ്‌ളൂയിഡോ ഗ്യാസോ നിറയുന്നത് എപ്പോഴാണെന്ന് അറിയാമോ? ഒന്നുകിൽ നിങ്ങളുടെ ദഹനപ്രക്രീയ ശരിയായി നടക്കാത്ത സമയത്ത്. അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഫുഡ് അലർജി സംഭവിക്കുമ്പോൾ. ഹോർമോൺ തകരാറുകൊണ്ടും ഇതുസംഭവിക്കാം. വലിച്ചുവാരിത്തിന്നാലും വയറുവന്നു വീർക്കും.
തൊലിപ്പുറതത്ത് ചുവന്ന പാടുകളുണ്ടാവുക, കുരുക്കൾ പ്രത്യക്ഷപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും ഹോർമോൺ ഇൻബാലൻസിന്റെ ഫലമാകാം. ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അസന്തുലിതാവസ്ഥ ഇതിന് കാരണമാകും. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ഉള്ള സ്ത്രീകൾക്കും മുഖക്കുരുവും പാടുകളും കൂടുതലാവാം. മുഖത്ത് കൂടുതൽ രോമങ്ങൾ വളരുന്നതും ക്രമം തെറ്റിയ ആർത്തവവുമൊക്കെ അതിന്റെ ലക്ഷണങ്ങളാണ്.
നാവിൽ വെള്ളപ്പാടപോലെ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. വൈറ്റമിൻ ബിയുടെയും അയണിന്റെയും കുറവുണ്ടെങ്കിൽ ഇത്തരം വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടും. അണുബാധമൂലവും പുകയില ഉപയോഗം മൂലവും ഇത്തരം പാടുകളുണ്ടാവാം. നഖത്തിൽ നീളത്തിലും കുറുകെയും പാടുകൾ വീഴുന്നതും രോഗലക്ഷങ്ങളാണ്. നീളത്തിലുള്ള പാടുകൾ വിളർച്ചയുടെയും വാതത്തിന്റെയും ലക്ഷണങ്ങളാണ്.
പ്രതിരോധശേഷി കുറയുമ്പോഴാണ് വായ്‌പ്പുണ്ണ് പിടിപെടുന്നത്. വൈറൽ ഇൻഫെക്ഷനുണ്ടാകുമ്പോഴാണ് ചുണ്ടുകൾക്കുമേൽ തിണർപ്പ് പ്രകടമാകുന്നത്. കണ്ണും ത്വക്കും മഞ്ഞനിറമാകുന്നതും ചില രോഗലക്ഷണങ്ങളാണ്. കണ്ണ് മഞ്ഞക്കളറാകുന്നത് കരളിന്റെ ആരോഗ്യം അത്ര മെച്ചമല്ലെന്നതിന്റെ സൂചനയാണ്. മഞ്ഞപ്പിത്തത്തിന്റെയും സൂചനയാകാം. ശരീരത്തിൽ ബിലിറൂബിൻ വർധിക്കുമ്പോഴാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത്.
കണ്ണിന് കടച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. നിങ്ങളുടെ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിൽ എന്തോ തകരാറുണ്ടായിട്ടുണ്ടെന്നതിന്റെ സൂചനയാണത്. എന്നാൽ, ഇതിൽ പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ തനിയെ മാറാറുണ്ട്.