- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരം വെളുത്തപ്പോൾ ഗ്രീസിലെ വലിയ പുഴയുടെ തീരം മുഴുവൻ വമ്പൻ ചിലന്തിവല; മരങ്ങളും കുറ്റിക്കാടുകളും എല്ലാം മൂടി വല നീണ്ടുപോകുന്നത് കണ്ട് ഭയന്ന് നാട്ടുകാർ; അപൂർവ പ്രതിഭാസത്തിന്റെ വീഡിയോ കാണാം
ഹോളിവുഡിലെ ഏതോ സയൻസ് ഫിക്ഷൻ സിനിമയെ അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ഇരുട്ടി വെളുത്തപ്പോൾ ഐറ്റോലിക്കോ നഗരത്തിലെ പുഴയോരം മുഴുവൻ ഭീമൻ ചിലന്തിവലയുടെ പിടിയിൽ. 300 മീറ്ററെങ്കിലും വലിപ്പമുള്ള ചിലന്തിവല പ്രദേശതത്തെയാകെ മൂടി. മരങ്ങളും കുറ്റിച്ചെടികളുമൊക്കെ ഭീമൻ ചിലന്തിവലയ്ക്ക് അകത്തായി. ടെട്രാഗ്നത വിഭാഗത്തിൽപ്പെട്ട നീളംകൂടിയ വിഭാഗത്തിൽപ്പെട്ട ചിലന്തികളാണ് ഒരുപ്രദേശത്തെയാകെ വലയ്ക്കുള്ളിലാക്കിയത്. ലോകത്ത് പലഭാഗത്തും ഈ വിഭാഗത്തിൽപ്പെട്ട ചിലന്തികളെ കാണാറുണ്ട്. ഗ്രീസിൽ പശ്ചിമ ഗ്രീസിലാണ് കൂടുതലും. ജലാശയങ്ങൾക്ക് സമീപമാണ് ഈ ചിലന്തികൾ വലകെട്ടാറ്. ഈ വിഭാഗത്തിലെ ചിലയിനങ്ങൾക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാനുമാകും. നിരുപദ്രവകാരികളാണ് ഈ ചിലന്തികൾ. മനുഷ്യർക്കോ സസ്യജാലങ്ങൾക്കോ അവ ഒരു നാശവും വരുത്താറില്ല. ചിലന്തികൾ കൂട്ടമായിചേർന്ന് വല നിർമ്മിക്കുകയും പെട്ടെന്നുതന്നെ ചത്തുപോവുകയും ചെയ്യുമെന്ന് ഗ്രീസിലെ ഡെമോക്രിറ്റസ് സർവകലാശാലയിലെ ബയോളജിസ്റ്റ് മരിയ ചറ്റ്‌സാക്കി പറഞ്ഞു. ഇതാദ്യമായല്ല ഇത്തരം പ്രതിഭാസം ഉണ്ടാകുന
ഹോളിവുഡിലെ ഏതോ സയൻസ് ഫിക്ഷൻ സിനിമയെ അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ഇരുട്ടി വെളുത്തപ്പോൾ ഐറ്റോലിക്കോ നഗരത്തിലെ പുഴയോരം മുഴുവൻ ഭീമൻ ചിലന്തിവലയുടെ പിടിയിൽ. 300 മീറ്ററെങ്കിലും വലിപ്പമുള്ള ചിലന്തിവല പ്രദേശതത്തെയാകെ മൂടി.
മരങ്ങളും കുറ്റിച്ചെടികളുമൊക്കെ ഭീമൻ ചിലന്തിവലയ്ക്ക് അകത്തായി. ടെട്രാഗ്നത വിഭാഗത്തിൽപ്പെട്ട നീളംകൂടിയ വിഭാഗത്തിൽപ്പെട്ട ചിലന്തികളാണ് ഒരുപ്രദേശത്തെയാകെ വലയ്ക്കുള്ളിലാക്കിയത്. ലോകത്ത് പലഭാഗത്തും ഈ വിഭാഗത്തിൽപ്പെട്ട ചിലന്തികളെ കാണാറുണ്ട്. ഗ്രീസിൽ പശ്ചിമ ഗ്രീസിലാണ് കൂടുതലും.
ജലാശയങ്ങൾക്ക് സമീപമാണ് ഈ ചിലന്തികൾ വലകെട്ടാറ്. ഈ വിഭാഗത്തിലെ ചിലയിനങ്ങൾക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാനുമാകും. നിരുപദ്രവകാരികളാണ് ഈ ചിലന്തികൾ. മനുഷ്യർക്കോ സസ്യജാലങ്ങൾക്കോ അവ ഒരു നാശവും വരുത്താറില്ല. ചിലന്തികൾ കൂട്ടമായിചേർന്ന് വല നിർമ്മിക്കുകയും പെട്ടെന്നുതന്നെ ചത്തുപോവുകയും ചെയ്യുമെന്ന് ഗ്രീസിലെ ഡെമോക്രിറ്റസ് സർവകലാശാലയിലെ ബയോളജിസ്റ്റ് മരിയ ചറ്റ്‌സാക്കി പറഞ്ഞു.
ഇതാദ്യമായല്ല ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതെന്നും മരിയ പറഞ്ഞു. ഓരോ രണ്ടുവർഷംകൂടുമ്പോഴും ഈ പ്രതിഭാസം ആവർത്തിക്കും. 2015-ൽ അമേരിക്കയിലെ ഡാലസിലും സമാനമായ പ്രതിഭാസം ഉണ്ടായി. അന്ന് നേരം പുലർന്നപ്പോഴേക്കും ഒരു ഫുട്‌ബോൾ മൈതാനമൊന്നാകെ വലയ്ക്കുള്ളിലായി.