സ്വവർഗ ദമ്പതികളായ സ്‌കോട്ടിഷ്ടോറി നേതാവ് റുത്ത് ഡേവിഡ്സനും ജെൻ വിൽസനും ഇപ്പോൾ ആഹ്ലാദത്തിന്റെ പരകോടിയിലാണ്. റുത്ത് രണ്ടാമതും ഗർഭിണിയായതാണ് ഇവരുടെ സന്തോഷത്തിന് കാരണം. അടുത്ത ഏതാനും ആറ് ആഴ്ചകൾക്കുള്ളിൽ റുത്ത് കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ അടുത്ത കുഞ്ഞിനെ പ്രസവിക്കുക ജെൻ ആയിരിക്കുമെന്നാണ് സൂചന. അമ്മയ്ക്കും അച്ഛനും പകരം രണ്ട് അമ്മമാർ കുഞ്ഞുങ്ങളെ വളർത്തുന്ന കഥയാണീ അപൂർവ ദമ്പതികൾക്കുള്ളത്. അധികാരത്തിലിരിക്കുമ്പോൾ കുഞ്ഞിന് ജന്മമേകുന്ന ആദ്യത്തെ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവെന്ന സ്ഥാനം ഇതോടെ റുത്തിനെ തേടിയെത്തിയിരിക്കുകയാണ്.

വിജയകരമായി ഐവിഎഫ് എടുത്തതോടെയാണ് റുത്ത് ഗർഭിണിയായിരിക്കുന്നത്. എന്നാൽ തങ്ങളുടെ കുഞ്ഞിന്റെ ബയോളജിക്കൽ ഫാദർ ആരാണെന്ന് വെളിപ്പെടുത്താൻ ഇരുവരും തയ്യാറായിട്ടില്ല. പുതിയ കുഞ്ഞിനെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇരുവരും ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി അവർ തങ്ങളുടെ റൂം നഴ്സറി ക്രീം കളറിനാൽ അലങ്കരിച്ച് കഴിഞ്ഞു. ഇതിന് പുറമെ കുട്ടിക്ക് വേണ്ടി ഫ്ലാറ്റ് പാക്ക് ഫർണിച്ചർ അവർ വാങ്ങിക്കഴിഞ്ഞു. റുത്ത് തന്റെ വയറിലുള്ള കുഞ്ഞിന്റെ കാര്യത്തിൽ സദാ ജാഗ്രത പുലർത്തുമ്പോൾ റുത്തിനുള്ള മരുന്നുകളും മറ്റും വാങ്ങി അത് കൃത്യസമയത്ത് നൽകുന്ന ചുമതലയാണ് ജെൻ നിർവഹിക്കുന്നത്.

39 കാരിയായ റുത്തിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന റെക്കോർഡുകളുമേറെയാണ്. ഒരു ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനത്ത് നിന്ന് ആദ്യമായി മെറ്റേർണിറ്റി ലീവെടുത്ത് പ്രസവകിക്കാൻ പോവുകയും പിന്നീട് തിരിച്ച് ഓഫീസിലേക്ക് എത്തുകയും ചെയ്യുന്ന ആദ്യ നേതാവുമായിത്തീർന്നിരിക്കുകയാണിവർ. രാജ്യത്തെ ആദ്യത്തെ ഗേ രാഷ്ട്രീയ നേതാവ് കൂടിയാണ് റുത്ത്. കുട്ടി തങ്ങളെ ഇരുവരെയും '' മം'' എന്നായിരിക്കും വിളിക്കുകയെന്നും ഈ സ്വവർ ദമ്പതികൾ വെളിപ്പെടുത്തുന്നു. നിലവിൽ സ്വവർഗ ദമ്പതികൾക്ക് അത്ര പ്രയാസങ്ങളൊന്നുമില്ലാതെ ജീവിച്ച് പോകാൻ സാധിക്കുന്ന സാഹചര്യമാണുള്ളതെന്നും എന്നാൽ 20 വർഷം മുമ്പ് അതല്ലായിരുന്നു സ്ഥിതിയെന്നും റുത്ത് ഓർക്കുന്നു.

കുട്ടിയുടെ ബയോളജിക്കൽ ഫാദറിന് ഭാവിയിൽ കുട്ടിയെ വളർത്തുന്നതിൽ എന്തെങ്കിലും റോളുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയേകാൻ റുത്തും ജെന്നും തയ്യാറാവുന്നില്ല. റുത്തിന്റെ പിതാവ്,സഹോദരിയുടെ ഭർത്താവ്, ജെന്നിന്റെ സഹോദരൻ,തുടങ്ങിയവരെ കുട്ടിയുടെ റോൾ മോഡലുകളാക്കി കാണിച്ച് കൊടുക്കാനാണ് അവർ പദ്ധതിയിട്ടിരിക്കുന്നത്. 2011ൽ എംഎസ്‌പി എന്ന നിലയിൽ ആദ്യ സീറ്റ് നേടിയ ശേഷം മാസങ്ങൾക്ക് ശേഷം റുത്ത് സ്‌കോട്ടിഷ് ടോറി നേതാവായിരുന്നു.

തെരേസയുടെ ഭൂരിപക്ഷത്തിന് സ്‌കോട്ട്ലൻഡിലെ ടോറികളുടെ സീറ്റുകൾ നിർണായകമായി വർത്തിക്കുന്നുണ്ട്. അതിനാൽ റുത്തിന്റെ ഗർഭം വെസ്റ്റ് മിൻസ്റ്ററിലും ചർച്ചാവിഷയമാണ്.