ർത്താവിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം പരിശോധിച്ചപ്പോൾ ഭാര്യക്ക് കിട്ടിയത് ഫാദേഴ്‌സ് ഡേ കാർഡ്. പിടിച്ചുനിർത്തി ചോദ്യം ചെയ്തപ്പോൾ തനിക്ക് പത്തുവർഷമായി മറ്റൊരു ബന്ധമുണ്ടെന്നും അതിലൊരു കുഞ്ഞുണ്ടെന്നും ഭർത്താവിന്റെ വെളിപ്പെടുത്തൽ. തന്നെ വഞ്ചിച്ച ഭർത്താവിനെ വിട്ട് ഇരട്ടകളായ മക്കളുമായി വേറിട്ട് താമസിക്കാൻ ഭാര്യ അതോടെ തീരുമാനിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയക്കാരിയായ ബെലിൻഡയെയാണ് ഭർത്താവ് ഭർത്താവ് എഡ്ഡി പത്തുവർഷത്തോളം കബളിപ്പിച്ചത്. ഒരുദിവസം വെറുതെ ഭർ്ത്താവിന്റെ പുസ്തകം പരിശോധിക്കവെയാണ് നാറ്റ് എന്ന കുട്ടി നൽകിയ ഫാദേഴ്‌സ് കാർഡ് എലിൻഡയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ, ബെലിൻഡയ്ക്ക് സംശയമായി. തുടർന്ന് ഭർത്താവിനെ ചോദ്യം ചെയ്തപ്പോഴാണ് നാറ്റ് തന്റെ മകനാണെന്നും നടാഷ എന്ന സ്ത്രീയുമായി തനിക്ക് പത്തുവർഷത്തോളമായി ബന്ധമുണ്ടെന്നും എഡ്ഡി പറയുന്നത്.

ഫാദേഴ്‌സ് ഡേ കാർഡ് കിട്ടിയിരുന്നില്ലെങ്കിൽ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബ്ന്ധമുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നും താനൊരിക്കലും അറിയുമായിരുന്നില്ലെന്ന് ബെലിൻഡ പറഞ്ഞു. ഒരു ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട എഡ്ഡിയുമായി ബെലിൻഡ പെട്ടെന്ന് പ്രണയത്തിലാവുകയും ഒരുവർഷത്തിനുശേഷം വിവാഹം കഴിക്കുകയുമായിരുന്നു. ഓയിൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിരുന്ന എഡ്ഡി, ഒരുകാലത്ത് എട്ടുദിവസം ജോലി സ്ഥലത്തും ആറുദിവസം വീട്ടിലും എന്നതായിരുന്നു സ്ഥിതി.

എഡ്ഡിയും താനുമായി ഉണ്ടായിരുന്നത് ഹോളിഡേ റൊമാൻസ് പോലുള്ള ബന്ധമാണെന്നും ഒരിക്കൽപ്പോലും വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും ബെലിൻഡ പറയുന്നു. ഇരട്ടക്കുട്ടികൾ ജനിച്ചതോടെ, എഡ്ഡി വിട്ടുനിൽക്കുന്നത് ഒരു പ്രയാസമായി തോന്നിയിരുന്നു. താൻ വേണമെങ്കിൽ ജോലി ഉപേക്ഷിക്കാമെന്നും മറ്റെന്തെങ്കിലും ജോലി നോക്കാമെന്നും എഡ്ഡി പറയുകയും ചെയ്തു. അതുവേണ്ടെന്ന് ബെലിൻഡതന്നെയാണ് പറഞ്ഞത്.

എന്നാൽ, കാർഡ് കിട്ടി ബെലിൻഡ ചോദ്യം ചെയ്തതോടെ എഡ്ഡി സത്യമെല്ലാം തുറന്നുപറഞ്ഞു. തന്റെ ജോലിയുടെ പ്രത്യേകതകൊണ്ട് വീട്ടിൽനിന്ന് അകന്നുനിൽക്കേണ്ടിവന്ന കാലത്ത് തുടങ്ങിയതാണ് നടാഷയുമായുള്ള ബന്ധമെന്ന് എഡ്ഡി പറഞ്ഞു. തന്റെ ജോലിയെ ഒരു മറയാക്കി രണ്ട് കുടുംബങ്ങളെയും മുന്നോട്ടുകൊണ്ടുപോയിരുന്നതെന്നും എഡ്ഡി പറഞ്ഞു. എഡ്ഡിയുടെ ജീവിതത്തിൽ താനുണ്ടെന്ന കാര്യം ബെലിൻഡ നടാഷയെയും അറിയിച്ചു. ഇപ്പോൾ നടാഷയും എഡ്ഡിയെ വിട്ടുപോയതായാണ് സൂചന.