സ്‌ലൻഡിലെ കട്‌ല അഗ്നിപർവതം വീണ്ടും സജീവമായതോടെ യൂറോപ്പിൽ ആശങ്ക ശക്തമായി. അഗ്നിപർവതത്തിൽനിന്നുയരുന്ന ചാരവും പുകയും യൂറോപ്പിലെ വിമാനസർവീസുകളെയാകെ താറുമാറാക്കുമെന്നാമ് ആശങ്ക. 2010-ൽ ഉണ്ടായതിന് സമാനമായ രീതിയിൽ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന്ാണ് കരുതുന്നത്. അന്നത്തെ അഗ്നിപർവത സ്‌ഫോടനത്തെതുടർന്നുണ്ടായ പുകയിൽപ്പെട്ട് യൂറോപ്പിലെ ഒരുലക്ഷത്തോളം വിമാനസർവീസുകളാണ് മുടങ്ങിയത്.

കട്‌ല അഗ്നിപർവതം ഓരോദിവസവും 12 മുതൽ 24 കിലോ ടൺവരെ കാർബൺ ഡയോക്‌സൈഡ് പുറംതള്ളുന്നുണ്ടെന്ന് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ പ്രതിദ്ധീകരിച്ച ഗവേഷണ റിപ്പോർ#ട്ടിൽ പറയുന്നു. കാർബൺഡയോക്‌സൈഡിന്റെ സ്രോതസ്സായ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായി അത് മാറിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 5000 അടി ഉയരമുള്ള കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന കട്‌ല അഗ്നിപർവതതത്തിന്റെ സ്‌ഫോടന സാധ്യത പരിശോധിക്കാൻ പ്രയാസമാണെന്നും ഗവേഷകർ പറയുന്നു.

കട്‌ല എപ്പോഴാണ് പൊട്ടുകയെന്ന് മുൻകൂട്ടി കണ്ടെത്താൻ ഒരു രക്ഷയുമില്ലെന്ന് ഐസ്‌ലൻഡിലെ മെറ്റീരിയോളജിക്കൽ ഓഫീസ് കോ-ഓർഡിനേറ്റർ സാറ ബർസോട്ടി പറയുന്നു. അഗ്നിപർവതം പുറംതള്ളുന്ന പുകയുടെ അളവ് കണക്കാക്കുന്നതിൽനിന്ന് സ്‌ഫോടനം ആസന്നമാണെന്ന വിലയിരുത്താൻ മാത്രമേ സാധിക്കുന്നുള്ളൂവെന്നും അവർ പറഞ്ഞു. നിലവിൽ പുറംതള്ളപ്പെടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് വിലയിരുത്തിയാൽ സ്‌ഫോടനം ഏതുനിമിഷവും ഉണ്ടാകാമെന്ന ലീഡ്‌സ് സർവകലാശാലയിലെ റിസർച്ച് ഫെല്ലോ എവ്ജീനിയ ഇലിൻസ്‌കായ പറഞ്ഞു.

ചില അഗ്നിപർവത സ്‌ഫോടനങ്ങളിൽ വർഷങ്ങളോളം പുകഞ്ഞശേഷമാണ് സ്‌ഫോടനമുണ്ടായിട്ടുള്ളത്. ചിലത് പെട്ടെന്നുതന്നെ പൊട്ടിത്തെറിക്കും. ഇപ്പോഴത്തെ കാർബൺഡയോക്‌സൈഡിന്റെ അളവ് കട്‌ലയുടെ കാര്യത്തിൽ സജീവ ശ്ര്ദധ വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അവർ പറഞ്ഞു. എന്നാൽ, ഇപ്പോഴത്തെ പുക വിലയിരുത്തി സ്‌ഫോടനം കണക്കാക്കാനാകില്ലെന്ന് വാദിക്കുന്നരുമുണ്ട്.

ഐസ്‌ലൻഡ് സർവകലാശാലയിലെ ജിയോഫിസിക്‌സ് പ്രൊഫസർ മാഗന് ടൂമി ഗുവോമുണ്ടട്‌സണിന്റെ അഭിപ്രായത്തിൽ ഇപ്പോൾ വമിക്കുന്ന പുക സാധാരണയിലും കൂടുതലാണോ എന്നുപോലും കണക്കാക്കാനാവില്ല. മുൻകാലങ്ങളിൽ കട്‌ലയിലുണ്ടായിട്ടുള്ള സ്‌ഫോടനങ്ങളെക്കുറിച്ച് വ്യക്തമായ രേഖകളില്ലാത്തതാണ് താരതമ്യം അസാധ്യമാക്കുന്നത്.