ലണ്ടൻ: ഒന്നര മാസത്തിനുള്ളിൽ മൂന്ന് കുട്ടികളുടെ അച്ഛനായി ഹാട്രിക് പൂർത്തിയാക്കിയിരിക്കുകയാണ് സ്റ്റോക് സിറ്റിയുടെ ബുറുണ്ടി താരം സെയ്‌ദോ ബെരാഹിനോ. തങ്ങളുടെ കുട്ടികളുടെ അച്ഛൻ സെയ്‌ദോ ആണെന്ന വെളിപ്പെടുത്തലുമായിട്ടാണ് ഇപ്പോൾ യുവതികൾ രംഗത്തിെത്തിയിരിക്കുന്നത്. കുട്ടികളുടെ അച്ഛന്റെ പേരായി താരത്തിന്റെ പേര് തന്നെയാണ് ആശുപത്രി രേഖകളിലും എന്നാണ് ദ് മിറർ റിപ്പോർട്ട് ചെയ്യുന്നത്. താരം വിവാഹം കഴിക്കാനിരുന്നതും പിന്നീട് വഴിപിരിഞ്ഞതുമായ സറ്റെഫാനിയ ക്രിസ്റ്റഫോറു കഴിഞ്ഞ മെയ് മാസം 30ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

പിന്നീട് ജൂലൈയിൽ ഇയാളുടെ മുൻ കാമുകി ചെൽസെ ലവ്‌ലാൻസും ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇതിന് പുറമയൊണ് തന്റെ കുഞ്ഞിന്റെ പിതാവും താരമാണെന്നും ജൂലൈ 15ന് താൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു എന്ന അവകാശവാദവുമായി ഒരു യുവതി കൂടി എത്തിയത്. മൂന്നാമത് രംഗപ്രവേശനം നടത്തിയ യുവതി തന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെങ്കിലും തന്റെ കുഞ്ഞിന്റെ പേരിനൊപ്പം താരത്തിന്റെ പേര് ചേർക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സ്റ്റോക് സിറ്റി ക്ലബിലെ ഏറ്റവും വലിയ പ്രചതിഫലം വാങ്ങുന്ന താരമാണ് സെയ്‌ദോ. ഒരാഴ്ചയിൽ എഴുപതിനായിരം പൗണ്ടാണ് താരത്തിന്റെ സമ്പാദ്യം.

സ്റ്റെഫാനിയുമായുള്ള തന്റെ വിവാഹ വാർത്ത ഹോട്ടൽ ഉടമയായ സ്‌റ്റെഫാനി തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് താരത്തിന്റെ കണ്ണുകൾ മോഡലായ ചെലസയിലേക്കാണ് എന്ന് മനസ്സിലാക്കിയ സ്‌റ്റെഫാനി ഇയാളെ ഒഴിവാക്കുകയായിരുന്നു. സെയ്‌ദോയുടെ സ്ത്രീ വിഷയത്തിലെ ദൗർവല്യം പാശ്ചാത്യ മാധ്യമങ്ങളിലും ഇംഗ്ലണ്ടിലം പ്രാദേശിക മാധ്യമങ്ങളിലും സ്ഥിരം വാർത്തയാണ്.

മൂന്ന് കുട്ടികളുടെ അമ്മയായ ഒരു സ്ത്രീയുമൊത്ത് കിടക്ക പങ്കിടുന്നതിനിടയിൽ സെയ്‌ദോയുടെ ഗോൾ വരൾച്ചയെ കുറിച്ച് അവർ കളിയാക്കിയത് താരത്തെ ക്ഷുഭിതനാക്കുകയും 39കാരിയായ സ്ത്രീയെ ഇറക്കിവിടുകയും ചെയ്തു. 900ൽ അധികം ദിവസമായ ക്ലബ്ബിൽ എത്തിയിട്ടെങ്കിലും വെറും രണ്ട് ഗോളുകൾ മാത്രമാണ് താരം നേടിയത്. ഫിഫ ഗെയിംസിൽ ഉള്ള സെയ്‌ദോ യഥാർഥ താരത്തെ വെല്ലുന്ന പ്രകടനമാണ് നടത്തുന്നത് എന്ന് മകൾ പറഞ്ഞു എന്ന് സ്ത്രീ പറഞ്ഞതും താരത്തെ ചൊടിപ്പിച്ചു