- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവൻ പേടിച്ച് ഓടിയ യുവതിയുടെ പിന്നാലെ ഭർത്താവും; ലിഫ്റ്റിൽ വച്ച് തലക്കടി; ബാൽക്കണിയിൽ നിന്നും വലിച്ചെറിഞ്ഞ് മരണം ഉറപ്പിച്ചു; ഭാര്യയെ ഇങ്ങനെയൊക്കെ കൊല്ലാൻ ഒരു ഭർത്താവിന് കഴിയുമോ..?
ബ്രസീലിലെ 29 കാരി ടാടിയാനെ സ്പിറ്റ്സ്നെറിനെ ഭർത്താവ് ലൂയീസ് മാൻവെയ്ലർ എന്ന 32കാൻ കൊന്ന് തള്ളിയത് പോലെ ഒരു ഭർത്താവും ഒരു ഭാര്യയോടും ക്രൂരത കാണിച്ചിരിക്കില്ല. ഭർത്താവ് തന്നെ കൊല്ലാൻ പുറകെ വന്നപ്പോൾ ജീവൻ പേടിച്ചോടി ലിഫ്റ്റിൽ കയറുകയായിരുന്നു ഈ യുവതി. തുടർന്ന് ലിഫ്റ്റിൽ വച്ച് മാൻവെയ്ലർ യുവതിയുടെ തലയ്ക്കടിക്കുകയും നാലാം നിലയിലെ ബാൽക്കണിയിൽ നിന്നും വലിച്ചെറിഞ്ഞ് മരണം ഉറപ്പാക്കുകയുമായിരുന്നു. ഭാര്യയെ ഇങ്ങനെയൊക്കെ കൊല്ലാൻ ഭർത്താവിന് കഴിയുമോ...? എന്ന ചോദ്യമാണ് ഈ അവസരത്തിൽ ഉയരുന്നത്. സൗത്ത് ബ്രസീലിലെ ഗ്വാരപ്വാവയിൽ ഇക്കഴിഞ്ഞ ജൂലൈ 22നാണ് സംഭവം അരങ്ങേറിയത്. തന്റെ ഭർത്താവിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഒരു അണ്ടർ ഗ്രൗണ്ട് ഗാരേജിൽ നിന്നും ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന യുവതിയെ ഭർത്താവും പിന്തുടരുന്ന ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ലിഫ്റ്റിൽ വച്ച് യുവതിയെ ഇടിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു ഭർത്താവ്. തുടർന്ന് മൃതദേഹം നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് വെളിപ
ബ്രസീലിലെ 29 കാരി ടാടിയാനെ സ്പിറ്റ്സ്നെറിനെ ഭർത്താവ് ലൂയീസ് മാൻവെയ്ലർ എന്ന 32കാൻ കൊന്ന് തള്ളിയത് പോലെ ഒരു ഭർത്താവും ഒരു ഭാര്യയോടും ക്രൂരത കാണിച്ചിരിക്കില്ല. ഭർത്താവ് തന്നെ കൊല്ലാൻ പുറകെ വന്നപ്പോൾ ജീവൻ പേടിച്ചോടി ലിഫ്റ്റിൽ കയറുകയായിരുന്നു ഈ യുവതി. തുടർന്ന് ലിഫ്റ്റിൽ വച്ച് മാൻവെയ്ലർ യുവതിയുടെ തലയ്ക്കടിക്കുകയും നാലാം നിലയിലെ ബാൽക്കണിയിൽ നിന്നും വലിച്ചെറിഞ്ഞ് മരണം ഉറപ്പാക്കുകയുമായിരുന്നു. ഭാര്യയെ ഇങ്ങനെയൊക്കെ കൊല്ലാൻ ഭർത്താവിന് കഴിയുമോ...? എന്ന ചോദ്യമാണ് ഈ അവസരത്തിൽ ഉയരുന്നത്. സൗത്ത് ബ്രസീലിലെ ഗ്വാരപ്വാവയിൽ ഇക്കഴിഞ്ഞ ജൂലൈ 22നാണ് സംഭവം അരങ്ങേറിയത്.
തന്റെ ഭർത്താവിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഒരു അണ്ടർ ഗ്രൗണ്ട് ഗാരേജിൽ നിന്നും ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന യുവതിയെ ഭർത്താവും പിന്തുടരുന്ന ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ലിഫ്റ്റിൽ വച്ച് യുവതിയെ ഇടിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു ഭർത്താവ്. തുടർന്ന് മൃതദേഹം നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ബയോളജി ലെക്ചറായ യുവാവ് ഭാര്യയുടെ മൃതദേഹം എലിവേറ്ററിലേക്ക് കൊണ്ട് വരുകയും രക്തം പുരണ്ട ചുമരുകളും മറ്റും വൃത്തിയാക്കുകയും ചെയിതിരുന്നുവെന്നാണ് പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തുന്നത്.
നിലവിൽ വിചാരണക്കായി കസ്റ്റഡിയിൽ കഴിയുകയാണ് മാൻവെയ്ലർ.താൻ ഭാര്യയെ കൊന്നതല്ലെന്നും മറിച്ച് അവർ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുകയായിരുന്നുവെന്നുമാണ് മാൻവെയ്ലർ വാദിച്ചിരുന്നത്. എന്നാൽ ശ്വാസം മുട്ടിച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് വ്യാഴാഴ്ച ഫോറൻസിക് എക്സ്പർട്ടുകൾ സ്ഥിരീരിച്ചിരുന്നത്. അഭിഭാഷകയായ സ്പിറ്റ്സ്നെറിന്റെ രക്തത്തിൽ കുതിർന്ന മൃതദേഹം ഇവരുടെ അപാർട്ട്മെന്റിനകത്ത് നിന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഭർത്താവ് അവരുടെ കഴുത്തിൽ പിടിച്ച് ഞെരിച്ചതിന്റെ അടയാളം ഇവരുടെ കഴുത്തിൽ ദൃശ്യമായിരുന്നു. കഴുത്തിന്റെ മുൻഭാഗം പൊട്ടിയനിലയിലും കാണപ്പെട്ടിരുന്നു.
40 അടി ഉയരത്തിൽ നിന്നും കോൺക്രീറ്റ് പേവിംഗിലേക്ക് വലിച്ചെറിയപ്പെട്ടതിനെ തുടർന്ന് യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരുക്കേറ്റിരുന്നു. നിലത്തേക്ക് ശക്തിയായി വീഴുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്. യുവതി അപാർട്ട്മെന്റിനകത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നാണ് ക്രിമിനൽ പ്രോസിക്യൂട്ടറായ ഡുനിയ റാംപാസോ പറയുന്നത്. കൊല്ലുന്നതിന് മുമ്പ് തന്നെ യുവാവ് കുറേ നേരം യുവതിയെ ശാരീരികമായി മർദിച്ചിരുന്നുവെന്നും റാംപാസോ വെളിപ്പെടുത്തുന്നു.