ങ്ങൾ ഇന്നേ വരെ പുറത്തിറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉറപ്പുള്ള ഗ്ലാസാണ് പുതിയ ഐഫോണുകളായ ഐഫോൺ എക്സ്എസിനും എക്സ് എസ് മാക്സിനുമുള്ളതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. എന്നാൽ ഇവയും ആറടിയിൽ കൂടുതൽ ഉയരത്തിൽ നിന്നും വീണാൽ ഛിന്നഭിന്നമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. എന്തെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടു വന്നാലും താഴെ വീണാൽ പൊട്ടിപ്പോകാത്ത ഗ്ലാസ് നിർമ്മിക്കാൻ ആപ്പിളിന് അറിയില്ലേ...? എന്ന ചോദ്യവും ഇതേ തുടർന്ന് ശക്തമാകുന്നുണ്ട്.

പുതിയ രണ്ട് ഐഫോണുകളും ആറടിയിൽ കൂടുതൽ ഉയരത്തിൽ നിന്ന് വീണാൽ ഛിന്നഭിന്നമാകുമെന്നാണ് ടെസ്റ്റുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിനെ തുടർന്നാണീ ചോദ്യം ഉയർന്നിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആറടിയിൽ കൂടുതൽ ഉയരത്തിൽ നിന്നും വീണാൽ തകർന്ന് തരിപ്പണമാകുമെന്ന ഐഫോണിനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതിക്ക് ഇത്തവണയും അന്ത്യമായില്ലെന്ന് സാരം. ഡിവൈസ് ഇൻഷുററായ സ്‌ക്വയർട്രേഡാണ് ആപ്പിളിന്റെ ഏറ്റവും പുതിയ രണ്ട് ഹൈ-എൻഡ് സ്മാർട് ഫോൺ ഡിവൈസുകളും ഇത് സംബന്ധിച്ച ടെസ്റ്റിൽ പരാജയപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഐഫോൺ എക്സ്എസും എക്സ് എസ് മാക്സും മുന്നിൽ ഗ്ലാസ് ഡിസ്പ്ലേയോട് കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് പുറമെ ഡിവൈസിന്റെ പുറക് വശത്ത് ഒരു ഗ്ലാസ് പാനലും ഇവയ്ക്കുണ്ട്. ഇവ ആറടിയിൽ കൂടുതൽ ഉയരത്തിൽ നിന്ന് താഴേക്കിട്ടാൽ പൊട്ടിപ്പോകുമെങ്കിലും രണ്ട് മോഡലുകൾക്കും അവയുടെ മുൻഗാമികളായ ഐഫോണുകളേക്കാൾ ഉറപ്പുണ്ടെന്ന കാര്യം സ്‌ക്വയർട്രേഡ് സ്ഥിരീകരിക്കുന്നുണ്ട്. ആറടി ഉയരത്തിൽ നിന്നും ഐഫോൺ എക്സ് എസിനെ ബാക്ക് ഡൗൺ ഡ്രോപ്പ് ടെസ്റ്റിന് വിധേയമാക്കിയതിനെ തുടർന്ന് ഇതിന്റെ സ്‌ക്രീൻ ചിന്നിച്ചിതറിയിരുന്നു.

ചില വീഴ്ചയിൽ ഇതിന്റെ സ്‌ക്രീൻ ഡിസ്പ്ലേയിൽ നിന്നും വേറിട്ട് പോവുകയും ചെയ്തിരുന്നു. എക്സ് എസ് മാക്സും ഇത്തരം വീഴ്ചയിൽ ചിന്നിച്ചിതറിയിരുന്നു. ഇതിനെ തുടർന്ന് ഗ്ലാസ് ഷാർഡുകൾ ഉയർന്ന് വരുകയും ചെയ്തിരുന്നു. രണ്ട് ഫോണുകളെയും ഫ്രണ്ട്-ഡൗൺ ഡ്രോപ്പ് ടെസ്റ്റുകൾക്ക് വിധേയമാക്കിയപ്പോഴും ഇതേ ഫലമാണുണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് എക്സ്എസ് മാക്സിന്റെ സ്‌ക്രീൻ ചിന്നിച്ചിതറുകയും ഗ്ലാസ് ഇളകിപ്പോവുകയും ചെയ്തിരുന്നു. എന്നാൽ ഫ്രണ്ട്-ഡൗൺ ഡ്രോപ്പ് ടെസ്റ്റ് ഐഫോൺ എക്സ് എസിന് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ഗ്ലാസ് ചിന്നിച്ചിതറുകയും ഇളകുകയും ചെയ്തിരുന്നു. ഇതിന്റെ ടച്ച് സ്‌ക്രീൻ തകരാറിലാവുകയും ചെയ്തിരുന്നു.

60 സെക്കൻഡ് വീഴ്ചാ പരിശോധനയ്ക്ക് രണ്ട് ഫോണുകളെയും വിധേയമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഹെയർലൈനിൽ വിള്ളൽ വീഴുകയും ഗ്ലാസുകൾ ഇളകിപ്പോവുകയും അതിന് മേൽ പാടുകൾ വീഴുകയും ചെയ്തിരുന്നുവെന്നാണ് സ്‌ക്വയർ ട്രേഡ് വെളിപ്പെടുത്തുന്നത്. 250 എൽബി സമമർദം ഐഫോൺ എക്സ്എസിന് മേൽ പ്രയോഗിച്ചപ്പോൾ അതിന് എക്സ് എസ് മാക്സിനേക്കാൾ തകരാറ് സംഭവിച്ചിരുന്നു. അതായത് ഇതിന്റെ ഭാഗമായി ഈ ഫോണിന്റെ സ്‌ക്രീൻ പൂർണമായും നശിച്ചിരുന്നു. എന്നാൽ ഐഫോൺ എക്സ് എസ് മാക്സിന് സ്‌ക്വയർ ട്രേഡ് ഉയർന്ന ഡ്യുറബിലിറ്റി സ്‌കോറായ 70 നൽകുന്നുണ്ട്.

ചിന്നിച്ചിതറുന്ന കാര്യത്തിൽ ' മീഡിയം റിസ്‌ക് ' കാറ്റഗറിയിലാണീ ഫോണിനെ ഇൻഷുറർ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐഫോൺ എക്സ്എസിന് സ്‌ക്വയർട്രേഡ് നൽകിയിരിക്കുന്ന ഡ്യൂറബിലിറ്റി സ്‌കോർ 86 ആണ്. പൊട്ടാനുള്ള സാധ്യതയുടെ കാര്യത്തിൽ ' ഹൈ റിസ്‌ക് ' കാറ്റഗറിയിലാണ് ഇൻഷുറർ ഈ ഫോണിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.