ന്റെ അടുത്ത് ചികിത്സ തേടിയെത്തുന്ന സ്ത്രീ രോഗികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ ജിപി മനീഷ് ഷാ(48)യ്ക്കെതിരെയുള്ള കേസിന്റെ വിചാരണ തുടങ്ങി. സ്ത്രീകളുടെ നഗ്‌നഭാഗങ്ങളിൽ കൂടുതൽ സമയം പരിശോധിക്കുകയെന്നതായിരുന്നു മനീഷിന്റെ പ്രധാന ദൗർഭല്യമെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. തന്റെ അടുത്ത് പരിശോധനക്ക് വന്ന 15 കാരിയെ പോലും ഇദ്ദേഹം വെറുതെ വിട്ടിരുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഈ ജിപിക്ക് മേൽ ചുമത്തിയിരിക്കുന്നത് മൊത്തം 75ലൈംഗിക കുറ്റകൃത്യങ്ങളാണ്. എന്നാൽ തനിക്ക് മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മനീഷ് ശക്തമായി നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. തന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്ന 20 സ്ത്രീകളെ അനാവശ്യമായി മാറിട, ലൈംഗികാവയവ പരിശോധനകൾക്ക് ഈ ഡോക്ടർ വിധേയരാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2009 ജൂണിനും 2013 ജൂലൈയ്ക്കുമിടയിൽ എസെക്സിലെ റോംഫോർഡിലെ മാനെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു ഇദ്ദേഹം ഈ വക ചൂഷണങ്ങൾ നടത്തിയിരുന്നത്.

ഇന്നലെ ലണ്ടനിലെ ഓൾഡ് ബെയ്ലിയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. ഡോ. മനീഷ് ഷായ്ക്കെതിരെയുള്ള ആരോപണങ്ങളുടെ വിശദാംശങ്ങൾ നിയമപരമായ കാരണങ്ങളാൽ മാധ്യമങ്ങളിലൂടെ ഈ അവസരത്തിൽ വിശദമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേസിന്റെ വിചാരണം നാല് മാസം വരെ നീണ്ട് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തെ 118 ലൈംഗിക അതിക്രമ കേസുകളായിരുന്നു ഈ ഡോക്ടർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.