- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാലിസ്‌ബറിയിൽ എത്തി വിഷം തളിച്ച് മടങ്ങിയത് റഷ്യൻ ഏജന്റ് തന്നെ; പുട്ടിൻ പ്രത്യേക അവാർഡ് കൊടുത്ത് ആദരിച്ച രഹസ്യ പൊലീസുകാരന്റെ വിവരങ്ങൾ പുറത്ത് വിട്ട് ബ്രിട്ടൻ; ബ്രിട്ടനും റഷ്യയും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക്
ഇക്കഴിഞ്ഞ മാർച്ചിൽ സാലിസ്‌ബറിയിൽ വച്ച് മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനെയും മകൾ യൂലിയയെയും വിഷബാധയേൽപ്പിച്ച റഷ്യൻ രഹസ്യ പൊലീസുകാരന്റെ വിശദ വിവരങ്ങൾ ബ്രിട്ടൻ പുറത്ത് വിട്ടു. ജിആർയു കൊളോണലായ അനറ്റോളി വ്ലാദിമെറോവിച്ച് ചെപിഗയാണ് ഇതിന് പിന്നിലെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തുന്നത്. ചെചനിയ, ഉക്രയിൻ എന്നിവിടങ്ങളിൽ റഷ്യയ്ക്ക് വേണ്ടി മികച്ച സേവന കാഴ്ച വച്ചതിനെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ അനറ്റോളിക്ക് പ്രത്യേക അവാർഡ് കൊടുത്തിരുന്നുവെന്നും ബ്രിട്ടൻ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ സാലിസ്‌ബറി ആക്രമണത്തെ തുടർന്ന് റഷ്യയും ബ്രിട്ടനും കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർന്ന് പോന്നിരുന്ന തർക്കം സംഘർഷത്തിലേക്ക് വഴി മാറുകയാണ്. സ്‌ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് അനറ്റോളിക്കും സഹപ്രവർത്തകൻ റസ്ലാൻ ബോഷിറോവിനും മേൽ ബ്രിട്ടൻ ചുമത്തിയിരിക്കുന്നത്. 2014ൽ നടന്ന രഹസ്യ ചടങ്ങിൽ വച്ച് അനറ്റോളിയെ റഷ്യയുടെ ഹീറോ ആയി ആദരിച്ചിരുനനുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ബ്രിട
ഇക്കഴിഞ്ഞ മാർച്ചിൽ സാലിസ്‌ബറിയിൽ വച്ച് മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനെയും മകൾ യൂലിയയെയും വിഷബാധയേൽപ്പിച്ച റഷ്യൻ രഹസ്യ പൊലീസുകാരന്റെ വിശദ വിവരങ്ങൾ ബ്രിട്ടൻ പുറത്ത് വിട്ടു. ജിആർയു കൊളോണലായ അനറ്റോളി വ്ലാദിമെറോവിച്ച് ചെപിഗയാണ് ഇതിന് പിന്നിലെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തുന്നത്. ചെചനിയ, ഉക്രയിൻ എന്നിവിടങ്ങളിൽ റഷ്യയ്ക്ക് വേണ്ടി മികച്ച സേവന കാഴ്ച വച്ചതിനെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ അനറ്റോളിക്ക് പ്രത്യേക അവാർഡ് കൊടുത്തിരുന്നുവെന്നും ബ്രിട്ടൻ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ സാലിസ്‌ബറി ആക്രമണത്തെ തുടർന്ന് റഷ്യയും ബ്രിട്ടനും കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർന്ന് പോന്നിരുന്ന തർക്കം സംഘർഷത്തിലേക്ക് വഴി മാറുകയാണ്.
സ്‌ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് അനറ്റോളിക്കും സഹപ്രവർത്തകൻ റസ്ലാൻ ബോഷിറോവിനും മേൽ ബ്രിട്ടൻ ചുമത്തിയിരിക്കുന്നത്. 2014ൽ നടന്ന രഹസ്യ ചടങ്ങിൽ വച്ച് അനറ്റോളിയെ റഷ്യയുടെ ഹീറോ ആയി ആദരിച്ചിരുനനുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം ഓർഗനൈസേഷനായ ബെല്ലിൻഗ്കാറ്റാണ് ദി ടെലിഗ്രാഫ് പത്രവുമായി ചേർന്ന് ഇത് സംബന്ധിച്ച നിർണായക അന്വേഷണം നടത്തി ഇക്കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഒരു സെക്കൻഡ് ജിആർയു ചാരനാണ് അനറ്റോളിയെന്നും തെളിഞ്ഞിട്ടുണ്ട്. അലെക്സാണ്ടർ പെട്രോവ് എന്ന പേരാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.
മാർച്ചിലെ ആക്രമണത്തിന് ശേഷം ഇയാൾക്ക് മേൽ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് കേസ് ചാർജ് ചെയ്തിരുന്നു. ക്രെംലിൻ ഫണ്ട് നൽകുന്ന ന്യൂസ് ചാനലായ ആർടിയിൽ ഇവരെ ന്യായീകരിച്ച് കൊണ്ട് കവർസ്റ്റോറി വരുകയും ചെയ്തിരുന്നു. ടൂറിസ്റ്റുകളെന്ന പേരിലായിരുന്നു അനറ്റോളിയും റസ്ലാനും സാലിസ്‌ബറിയിൽ എത്തിയിരുന്നത്. കടുത്ത മഞ്ഞ് കാരണം സ്റോൺഹെൻജിലെക്ക് പോകാൻ സാധിക്കാതെ തങ്ങൾ സാലിസ്‌ബറിയിൽ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും തുടർന്ന് അബദ്ധത്തിൽ സെർജി സ്‌ക്രിപാലിന്റെയും മകളുടെയും വീട്ടിലെത്തുകയായിരുന്നുവെന്നും അതാണ് സിസിടിവിയിൽ കണ്ടതെന്നും ഇവര് ഈ കവർ സ്റ്റോറിയിലൂടെ വെളിപ്പെുത്തിയിരുന്നു.
എന്നാൽ ഈസ്റ്റ് ലണ്ടനിലെ ഹോട്ടലിൽ തങ്ങൾ എന്തിനാണ് തങ്ങിയതെന്ന് വ്യക്തമായ വിശദീകരണം നൽകാൻ ഇവർക് സാധിച്ചിരുന്നില്ല. ഇവിടെ നിന്നും നോർവിചോക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് വിശദീകരണം നൽകാനും ഇവർക്ക് സാധിച്ചിരുന്നില്ല. റഷ്യയിൽ നിന്നും ബ്രിട്ടനിലേക്ക് വന്നപ്പോഴും യാതൊരു വിധത്തിലുള്ള ലഗേജും കൊണ്ടു വരാഞ്ഞതെന്തായിരുന്നുവെന്ന ചോദ്യത്തിനും ഇവർക്ക് യുക്തമായ മറുപടി പറയാനായിട്ടില്ലെന്നത് സംശയം ജനിപ്പിച്ചിരുന്നു.
ഇവർ രണ്ട് പേരും പരിശീലനം നേടിയ കൊലപാതകികൾ അല്ലെന്നും ആർടി വെളിപ്പെടുത്തുന്നു. എന്നാൽ ഇവർ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും സെർജി സ്‌ക്രിപാലിനെയും മകളെയും വിഷം കൊടുത്തുകൊല്ലാൻ തന്നെയാണ് ഇവർ ബ്രിട്ടനിലെത്തിയതെന്നുമാണ് ഡൗണിങ് സ്ട്രീറ്റ് വാദിക്കുന്നത്. അനറ്റോളി രഹസ്യ പൊലീസുകാരനാണെന്ന പുതിയ കണ്ടെത്തൽ കൂടി പുറത്ത് വന്നതോടെ ഇവർക്ക് വിഷബാധയേൽപ്പിക്കലിലുള്ള പങ്കിന് ബ്രിട്ടൻ ഒന്ന് കൂടി അടിവരയിട്ടിരിക്കുകയാണ്. അനറ്റോളിയുടെ യഥാർത്ഥ ഐഡന്റിറ്റി ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഈ രണ്ട് പേരെയും നിലവിൽ റഷ്യ ഒളിപ്പിച്ച അവസ്ഥയിലാണുള്ളത്. ഇരുവരെയും കണ്ടെത്തുന്നതിനായി ഒരു യൂറോപ്യൻ അറസ്റ്റ് വാറണ്ടും ഇന്റർപോൾ റെഡ് നോട്ടീസും നിലവിലുണ്ട്. ഇത്രയൊക്കെ കാര്യങ്ങൾ വെളിപ്പെട്ടിട്ടും സാലിസ് ബറി ആക്രമണത്തെ കുറിച്ച് കള്ളം ആവർത്തിക്കുന്ന റഷ്യൻ പ്രസിഡന്റ് പുട്ടിനെതിരെ ആഞ്ഞടിച്ച് യുഎന്നിൽ തെരേസ കത്തിക്കയറുകയും ചെയ്തിരുന്നു. ഇതോടെ ഈ പ്രശ്നത്തിൽ റഷ്യയും ബ്രിട്ടനും തമ്മിൽ ഒരു തുറന്ന സംഘർഷത്തിനുള്ള സാധ്യതയാണ് വർധിച്ചിരിക്കുന്നത്.