- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വശത്ത് സ്‌റ്റൈൽ റാണി എന്ന നിലയിൽ രാജ്ഞിയേക്കാൾ പേരെടുത്ത് നിൽക്കുമ്പോൾ മേഗന് പാരയാകുന്നത് സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ തന്നെ; അമേരിക്കയിൽ നിന്നെത്തുന്ന സഹോദരിയെ കാണാൻ വിസമ്മതിച്ച് മേഗൻ; അമ്മയൊഴികെ എല്ലാവരും കൈവിട്ട് രാജകുമാരി
രാജകുടുംബത്തിലേക്ക് ഹാരി രാജകുമാരന്റെ പത്നിയായി വലം കാൽ വച്ച് അധിക കാലം കഴിയുന്നതിന് മുമ്പ് തന്നെ മേഗൻ മാർകിൾ രാജ്ഞിയേക്കാൾ പേരെടുത്ത് സ്‌റ്റൈൽ റാണിയായി തിളങ്ങുകയാണ്. എന്നാൽ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ മേഗന് വിവാഹത്തിന് മുമ്പ് തന്നെ കടുത്ത പാരയായി വർത്തിക്കുന്നുണ്ട്. മേഗൻ വന്ന വഴി മറന്നവളാണെന്നും സ്വന്തം പിതാവിനെ പോലും തിരിഞ്ഞ് നോക്കാത്തവളാണെന്നുമുള്ള ആരോപണങ്ങളുമായി സഹോദരൻ മാർകിൾ ജൂനിയറും സഹോദരി സാമന്തയും രംഗത്തെത്തിയിരുന്നു. തന്നെ മേഗൻ അവഗണിക്കുന്നുവെന്നും ഒരു ഫോൺ കാൾ പോലും ചെയ്യുന്നില്ലെന്ന ആരോപണം പിതാവ് തോമസ് മാർകിളും ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും വരുന്ന സഹോദരിയെ കാണാൻ മേഗൻ തയ്യാറാവുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ മേഗന്റെ അമ്മ ഡോറിയ രാഗ്ലാൻഡ് ഒഴികെ ബാക്കിയെല്ലാ ബന്ധുക്കളും അവരെ കൈവിട്ടിരിക്കുന്ന പരിതാപകരമായ അവസ്ഥയാണ് നിലവിലുള്ളത്. തങ്ങളുടെ പിതാവ് തോമസ് മാർകിളിന്റെ രോഗവിവരങ്ങൾ മേഗനെ ധരിപ്പിക്കുന്നതിനാണ് സാമന്ത അമേരിക്കയിൽ നിന്നും യുകെയിലേക്
രാജകുടുംബത്തിലേക്ക് ഹാരി രാജകുമാരന്റെ പത്നിയായി വലം കാൽ വച്ച് അധിക കാലം കഴിയുന്നതിന് മുമ്പ് തന്നെ മേഗൻ മാർകിൾ രാജ്ഞിയേക്കാൾ പേരെടുത്ത് സ്‌റ്റൈൽ റാണിയായി തിളങ്ങുകയാണ്. എന്നാൽ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ മേഗന് വിവാഹത്തിന് മുമ്പ് തന്നെ കടുത്ത പാരയായി വർത്തിക്കുന്നുണ്ട്. മേഗൻ വന്ന വഴി മറന്നവളാണെന്നും സ്വന്തം പിതാവിനെ പോലും തിരിഞ്ഞ് നോക്കാത്തവളാണെന്നുമുള്ള ആരോപണങ്ങളുമായി സഹോദരൻ മാർകിൾ ജൂനിയറും സഹോദരി സാമന്തയും രംഗത്തെത്തിയിരുന്നു. തന്നെ മേഗൻ അവഗണിക്കുന്നുവെന്നും ഒരു ഫോൺ കാൾ പോലും ചെയ്യുന്നില്ലെന്ന ആരോപണം പിതാവ് തോമസ് മാർകിളും ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ അമേരിക്കയിൽ നിന്നും വരുന്ന സഹോദരിയെ കാണാൻ മേഗൻ തയ്യാറാവുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ മേഗന്റെ അമ്മ ഡോറിയ രാഗ്ലാൻഡ് ഒഴികെ ബാക്കിയെല്ലാ ബന്ധുക്കളും അവരെ കൈവിട്ടിരിക്കുന്ന പരിതാപകരമായ അവസ്ഥയാണ് നിലവിലുള്ളത്. തങ്ങളുടെ പിതാവ് തോമസ് മാർകിളിന്റെ രോഗവിവരങ്ങൾ മേഗനെ ധരിപ്പിക്കുന്നതിനാണ് സാമന്ത അമേരിക്കയിൽ നിന്നും യുകെയിലേക്ക് വരുന്നതെന്ന് അവരുടെ മാനേജർ വെളിപ്പെടുത്തുന്നു. എന്നാൽ മേഗനുമായോ മറ്റേതെങ്കിലും രാജകുടുംബാംഗവുമായോ കൂടിക്കാഴ്ചക്ക് അവസരം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കെ യുകെയിലേക്ക് വരാനുള്ള സാമന്തയുടെ തീരുമാനം ബാലിശമാണെന്നാണ് അവരുടെ ഒരു സുഹൃത്ത് തന്നെ മുന്നറിയിപ്പേകിയിരിക്കുന്നത്.
മേഗന്റെ അമ്മ ഡോറിയ അടുത്തിടെയായിരുന്നു മകൾക്കൊപ്പം ലണ്ടനിൽ സ്ഥിരതാമസത്തിനെത്തിയിരുന്നത്. അമ്മയ്ക്ക് നല്ലൊരു താമസസ്ഥലം ഇവിടെ ഒരുക്കിക്കൊടുക്കുന്ന തിരക്കിലാണ് മേഗൻ ഇപ്പോൾ. മേഗൻ സാമന്തയെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് മേഗന്റെ ഒരു സുഹൃത്താണ് ഡെയിലി മെയിൽ ടിവിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. 53 കാരിയായ സാമന്ത ഈ ആഴ്ച യുകെയിലേക്ക് വരുമെന്ന കാര്യം അവരുടെ മാനേജരാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തനിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കൊണ്ടിരിക്കുന്ന സാമന്തയെ കാണാൻ മേഗന് തീരെ താൽപര്യമില്ലെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ട്വിറ്ററിൽ തനിക്കും മറ്റ് രാജകുടുംബാംഗങ്ങൾക്കുമെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാമന്തയെ കാണാൻ മേഗൻ തീരെ താൽപര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. മേഗനെയും ഹാരിയെയും മറ്റ് രാജകുടുംബാംഗങ്ങളെ പറ്റിയും തുടർച്ചയായി വിമർശിക്കുന്ന സാമന്ത തന്റെ അച്ഛൻ ആയുസെത്താതെ മരിച്ചാൽ അതിന് കാരണക്കാരി മേഗനാണെന്ന് വരെ തുറന്നടിച്ചിരുന്നു. മേഗനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഈ മാസം ആദ്യം സാമന്ത വിവാദ ട്വീറ്റും നടത്തിയിരുന്നു. സാമന്ത അസൂയ മൂലമാണ് ഇത്തരത്തിൽ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതെന്ന് മേഗൻ പ്രതികരിച്ചിരുന്നുവെന്നും സൂചനയുണ്ട്.
തനിക്ക് ഹൃദ്രോഗത്തിന് സർജറി കഴിഞ്ഞ് കിടക്കുകയാണെന്ന പേരിൽ മെയ് മാസത്തിൽ നടന്ന ഹാരി-മേഗൻ വിവാഹത്തിൽ തോമസ് മാർകിൾ പങ്കെടുത്തിരുന്നില്ല. തുടർന്ന് പാപ്പരാസികൾക്കായി പോസ് ചെയ്തും വിവാദ പ്രസ്താവനകൾ നടത്തിയും തോമസ് ഹാരിയുടെയും മേഗന്റെയും അപ്രീതി പിടിച്ച് പറ്റുകയും ചെയ്തിരുന്നു.