- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയനെ പൂർണമായും തള്ളാൻ വ്യാപാരബന്ധം തേടി തെരേസ മെയ് അമേരിക്കയിൽ; ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ശതകോടികളുടെ കച്ചവടം ഉറപ്പിച്ചതായി റിപ്പോർട്ട്; ബ്രിട്ടനെ പിണക്കിയാൽ അമേരിക്കയും കൈമോശം വരുമെന്ന് ഭയന്ന് യൂറോപ്യൻ യൂണിയൻ
ബ്രെക്സിറ്റിന് ശേഷം യുഎസുമായി സുപ്രധാനമായ ഒരു വ്യാപാരക്കരാർ വരാനുള്ള സാധ്യത വർധിച്ചുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ചു. നിലവിൽ ബ്രെക്സിറ്റ് വിലപേശൽ വഴിമുട്ടിയിരിക്കെ യൂറോപ്യൻ യൂണിയനെ പൂർണമായും തള്ളാൻ വ്യാപാരബന്ധം തേടി അമേരിക്കയിലെത്തിയപ്പോഴാണ് തെരേസ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇവിടെ വച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ശതകോടികളുടെ കച്ചവടം തെരേസ ഉറപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതോടെ ബ്രിട്ടനെ പിണക്കിയാൽ അമേരിക്കയും കൈമോശം വരുമെന്ന് ഭയന്ന് യൂറോപ്യൻ യൂണിയൻ ആശങ്കപ്പെടാൻ തുടങ്ങിയെന്നും സൂചനയുണ്ട്. ജൂലൈയിൽ ട്രംപ് യുകെ സന്ദർശിച്ചതിന് ശേഷം ഇതാദ്യമായാണ് തെരേസ ട്രംപിനെ നേരിട്ട് കണ്ട് ചർച്ച നടത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രി നടന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിനോട് അനുബന്ധിച്ചാണ് ഇരുവരും കൂടി്ക്കാഴ്ച നടത്തിയിരിക്കുന്നത്. യുകെ-യുഎസ് ട്രേഡ് ഡീലിനുള്ള സാധ്യത മുമ്പില്ലാത്ത വിധത്തിൽ വർധിച്ചിരിക്കുന്നുവെന്നാണ് ട്രംപുമായുള്ള ഇത് സംബന്ധിച്ച കൂടിക്കാഴ്ചക്
ബ്രെക്സിറ്റിന് ശേഷം യുഎസുമായി സുപ്രധാനമായ ഒരു വ്യാപാരക്കരാർ വരാനുള്ള സാധ്യത വർധിച്ചുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ചു. നിലവിൽ ബ്രെക്സിറ്റ് വിലപേശൽ വഴിമുട്ടിയിരിക്കെ യൂറോപ്യൻ യൂണിയനെ പൂർണമായും തള്ളാൻ വ്യാപാരബന്ധം തേടി അമേരിക്കയിലെത്തിയപ്പോഴാണ് തെരേസ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇവിടെ വച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ശതകോടികളുടെ കച്ചവടം തെരേസ ഉറപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതോടെ ബ്രിട്ടനെ പിണക്കിയാൽ അമേരിക്കയും കൈമോശം വരുമെന്ന് ഭയന്ന് യൂറോപ്യൻ യൂണിയൻ ആശങ്കപ്പെടാൻ തുടങ്ങിയെന്നും സൂചനയുണ്ട്.
ജൂലൈയിൽ ട്രംപ് യുകെ സന്ദർശിച്ചതിന് ശേഷം ഇതാദ്യമായാണ് തെരേസ ട്രംപിനെ നേരിട്ട് കണ്ട് ചർച്ച നടത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രി നടന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിനോട് അനുബന്ധിച്ചാണ് ഇരുവരും കൂടി്ക്കാഴ്ച നടത്തിയിരിക്കുന്നത്. യുകെ-യുഎസ് ട്രേഡ് ഡീലിനുള്ള സാധ്യത മുമ്പില്ലാത്ത വിധത്തിൽ വർധിച്ചിരിക്കുന്നുവെന്നാണ് ട്രംപുമായുള്ള ഇത് സംബന്ധിച്ച കൂടിക്കാഴ്ചക്ക് മുന്നോടിയായി തെരേസ പ്രഖ്യാപിച്ചിരുന്നത്. പുതിയൊരു ട്രേഡ് ഡീലിലെത്താൻ ഇരു കൂട്ടർക്കും താൽപര്യമുണ്ടെന്നും തെരേസ വ്യക്തമാക്കുന്നു.
വിശദമായ ചർച്ചക്ക് ശേഷം ഈ വ്യാപാരക്കരാറിൽ അധികം വൈകാതെ ഒപ്പിടാൻ സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും തെരേസ പറയുന്നു. നാറ്റോയിൽ ട്രംപ് യുകെക്കൊപ്പം നിൽക്കുന്നുവെന്നും സാലിസ്‌ബറി സംഭവത്തെ തുടർന്ന് റഷ്യൻ നയതന്ത്രജ്ഞരെ നാട് കടത്തിയപ്പോഴും അദ്ദേഹം തന്നെ പിന്തുണച്ചിരുന്നുവെന്നും അതിനാലാണ് ട്രംപിന്റെ വാഗ്ദാനങ്ങളെ താൻ വിശ്വസിക്കുന്നതെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി തെരേസ വിശദീകരിച്ചു. തെരേസ കഠിനാധ്വാനിയാണെന്ന് പ്രശംസിച്ച ട്രംപ് യുകെയുമായി ഡീലുണ്ടാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.
താനും തെരേസയും തമ്മിൽ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന കൂടിക്കാഴ്ചകൾ പുരോഗതിക്കുന്നുവെന്നും ഇതിലൂടെ മികച്ചൊരു ഡീലിലെത്താൻ ഇരു രാജ്യങ്ങൾക്കും സാധിക്കുമെന്നുമുള്ള സൂചനയും ട്രംപ് നൽകുന്നു. യുകെയും യുഎസും തമ്മിലുള്ള ബന്ധം ഏറെ അമൂല്യമാണെന്നും എന്നാൽ വ്യാപകമായ ഒരു പുതിയ വ്യാപാരക്കരാറുണ്ടാക്കുന്നതിന് ഇരു പക്ഷത്തിനും വിശദമായ ചർച്ച കൂടിയേ തീരുകയുള്ളുവെന്നും അതാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും ട്രംപ് വിശദീകരിക്കുന്നു.
യുകെയുമായി നിലവിലുള്ള 100 ബില്യൺ പൗണ്ടിന്റെ വാർഷിക വ്യാപാരം ബ്രെക്സിറ്റിന് ശേഷം നാലിരട്ടിയാക്കുമെന്ന വാഗ്ദാനം ജൂലൈയിലെ യുകെ സന്ദർശനത്തിൽ ട്രംപ് പുറപ്പെടുവിച്ചിരുന്നു. ബ്രെക്സിറ്റിനായി തെരേസ മുന്നോട്ട് വച്ചിരുന്ന ചെക്കേർസ് പ്ല ാൻ യൂറോപ്യൻ യൂണിയൻ നിരസിച്ചതിനെ തുടർന്നാണ് ആ വാശിയിൽ യുഎസുമായി കരാറുണ്ടാക്കുന്നതിന് തെരേസ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. യുകെയുമായി യുഎസ് കൂടുതൽ അടുക്കുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് നിലവിൽ യൂറോപ്യൻ യൂണിയന് ആശങ്കയുയർന്നിരിക്കുന്നത്.