- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം വീൽചെയറിൽ ആണെങ്കിലും വൃദ്ധരെ കാണുമ്പോൾ കലിയിളകും; ഒരു കാരണവുമില്ലാതെ മൊബിലിറ്റി സ്‌കൂട്ടർ ഉപയോഗിച്ച് രണ്ട് വൃദ്ധരെ ഇടിച്ച് വീഴ്ത്തുന്ന വീഡിയോ വൈറലാകുമ്പോൾ
ഇത് തെയിംസ്മീഡിലെ ആരോൺ അലി എന്ന 40 കാരന്റെ വിചിത്രമായ സ്വഭാവത്തെക്കുറിച്ചുള്ള കഥയാണ്. ജീവിതം വീൽചെയറിലാണ് ഇദ്ദേഹം കഴിച്ച് കൂട്ടുന്നതെങ്കിലും വൃദ്ധരെ കണ്ടാൽ അലിക്ക് കലിയിളകും. മൊബിലിറ്റി സ്‌കൂട്ടർ ഉപയോഗിച്ച് ഈയിടെ ഒരു കാരണവുമില്ലാതെ രണ്ട് വയോജനങ്ങളെയാണ് അലി ഇടിച്ച് വീഴ്‌ത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ വൈറലാകുന്നുമുണ്ട്. കെന്റിലെ വെല്ലിംഗിൽ ഡോറിസ് കോളിൻസ് (88), ജോൻ ബെൻജാഫീൽഡ്(90) എന്നീ രണ്ട് വൃദ്ധകളെയായിരുന്നു അലി മൊബിലിറ്റി സ്‌കൂട്ടറുപയോഗിച്ച ഇടിച്ചിട്ടത്. ഈ വർഷം ജൂൺ 14ന് സൗത്ത് ഈസ്റ്റ് മോഡൽസ് ഷോപ്പിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ കാത്തിരിക്കവെയായിരുന്നു വൃദ്ധകളെ അലി ഇടിച്ച് തെറിപ്പിച്ചത്. 2001ൽ ഒരു നഴ്സായി യോഗ്യത നേടിയ ആളാണ് അലി. ഈലിംഗിലെ ഷാഫ്റ്റർബരി ഹൗസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു രോഗിയാൽ ആക്രമിക്കപ്പെട്ടാണ് താൻ വികലാംഗനായി വീൽചെയറിൽ തളക്കപ്പെട്ടതെന്നാണ് അലി പറയുന്നത്. ജനുവരി രണ്ടിന് 72കാരൻ മൈക്കൽ ഗിബ്സണെ വൂൾവിച്ച് ഹൈസ്ട്രീറ്റിൽ വച്ച് ഇത്തരത്തിൽ ഇടിച്ചിട്ടുവെന്ന ആരോപണവും അലിയുടെ
ഇത് തെയിംസ്മീഡിലെ ആരോൺ അലി എന്ന 40 കാരന്റെ വിചിത്രമായ സ്വഭാവത്തെക്കുറിച്ചുള്ള കഥയാണ്. ജീവിതം വീൽചെയറിലാണ് ഇദ്ദേഹം കഴിച്ച് കൂട്ടുന്നതെങ്കിലും വൃദ്ധരെ കണ്ടാൽ അലിക്ക് കലിയിളകും. മൊബിലിറ്റി സ്‌കൂട്ടർ ഉപയോഗിച്ച് ഈയിടെ ഒരു കാരണവുമില്ലാതെ രണ്ട് വയോജനങ്ങളെയാണ് അലി ഇടിച്ച് വീഴ്‌ത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ വൈറലാകുന്നുമുണ്ട്. കെന്റിലെ വെല്ലിംഗിൽ ഡോറിസ് കോളിൻസ് (88), ജോൻ ബെൻജാഫീൽഡ്(90) എന്നീ രണ്ട് വൃദ്ധകളെയായിരുന്നു അലി മൊബിലിറ്റി സ്‌കൂട്ടറുപയോഗിച്ച ഇടിച്ചിട്ടത്. ഈ വർഷം ജൂൺ 14ന് സൗത്ത് ഈസ്റ്റ് മോഡൽസ് ഷോപ്പിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ കാത്തിരിക്കവെയായിരുന്നു വൃദ്ധകളെ അലി ഇടിച്ച് തെറിപ്പിച്ചത്.
2001ൽ ഒരു നഴ്സായി യോഗ്യത നേടിയ ആളാണ് അലി. ഈലിംഗിലെ ഷാഫ്റ്റർബരി ഹൗസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു രോഗിയാൽ ആക്രമിക്കപ്പെട്ടാണ് താൻ വികലാംഗനായി വീൽചെയറിൽ തളക്കപ്പെട്ടതെന്നാണ് അലി പറയുന്നത്. ജനുവരി രണ്ടിന് 72കാരൻ മൈക്കൽ ഗിബ്സണെ വൂൾവിച്ച് ഹൈസ്ട്രീറ്റിൽ വച്ച് ഇത്തരത്തിൽ ഇടിച്ചിട്ടുവെന്ന ആരോപണവും അലിയുടെ പേരിലുണ്ട്. നമ്പർ 96 ബസിന് കാത്തിരിക്കുമ്പോഴായിരുന്നു കോളിൻസും ജോൻ ബെൻജാഫീൽഡും അലിയുടെ സ്‌കൂട്ടറിന്റെ ഇടിയേറ്റ് വീണത്. കുറച്ച് ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി ലിഡിൽ സ്റ്റോറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ഇത് സംബന്ധിച്ച വിചാരണക്കിടെ അലി കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.
തനിക്ക് ഡയബറ്റിക്കുള്ളതിനാൽ മോർഫിനെടുത്തതിനാൽ അതിന്റെ മയക്കത്തിലായിരുന്നുവെന്നും അതിനാലാണ് അബദ്ധത്തിൽ സ്ത്രീകളെ ഇടിച്ചിട്ടതെന്നുമാണ് അലി കോടതിയിൽ സ്വയം ന്യായീകരിച്ചിരിക്കുന്നത്. ഡയബറ്റിക് ക്രാഷുണ്ടായതിന് ശേഷം പ്രതിദിനം താൻ 116 മില്ലിഗ്രാം മോർഫിൻ കഴിക്കാറുണ്ടെന്നാണ് അലി പറയുന്നത്. സുഖമില്ലാത്ത അവസ്ഥയിൽ സ്ത്രീകളെ താൻ ശരിക്കും കണ്ടിരുന്നില്ലെന്നും അതിനാലാണ് അബദ്ധത്തിൽ ഇവരെ സ്‌കൂട്ടർ കൊണ്ട് തട്ടിപ്പോയതെന്നും അദ്ദേഹം വിശദീകരണം നൽകുന്നു. ഈ സ്ത്രീകൾ തന്റെ വളരെ അടുത്തല്ല നിൽക്കുന്നതെന്ന തെറ്റിദ്ധാരണയിൽ അവർക്കടുത്ത് കൂടെ സ്‌കൂട്ടർ വിട്ടപ്പോൾ തട്ടിപ്പോവുകയായിരുന്നുവെന്നും അലി പറയുന്നു.
ആദ്യം താൻ ബസ് ബെഞ്ചിനായിരുന്നു തട്ടിയിരുന്നതെന്നും സമീപത്ത് ആരുമില്ലെന്ന് കണ്ട് വണ്ടി വിട്ടപ്പോൾ ഇവരെ തട്ടിപ്പോവുകയായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. വണ്ടി തട്ടിയതിനെ തുടർന്ന് ബെൻജാഫീൽഡിന്റെ ശരീരത്തിൽ പോറലുകളുണ്ടായിട്ടുണ്ട്. എന്നാൽ കോളിൻസിനാകട്ടെ കാൽമുട്ടിനാണ് പരുക്കേറ്റിരിക്കുന്നത്. ഗിബ്സനെ താൻ ആക്രമിച്ചുവെന്ന ആരോപണവും അലി ശക്തമായി നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ പെൻഷനർ തന്നെയാണ് ആക്രമിച്ചതെന്നും അലി ആരോപിക്കുന്നു. തനിക്ക് മേൽ ചുമത്തിയിരിക്കുന്ന മൂന്ന് കൗണ്ട് ആക്രമണക്കുറ്റങ്ങൾ ശക്തമായി നിഷേധിക്കുകയാണ അലി ചെയ്യുന്നത്. കേസിന്റെ വിചാരണ ഇനിയും തുടരുമെന്നാണ് സൂചന.