സാധാരണ പുരുഷന്മാരാണ് തങ്ങളുടെ പങ്കാളികളെ ചതിച്ച് അവിഹിത ബന്ധങ്ങൾക്ക് പോകുന്നവരൈന്ന പഴി കൂടുതലായി കേട്ട് കൊണ്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ നിലവിൽ സ്ത്രീകൾ പുരുഷന്മാരെ മറികടക്കുന്ന പ്രവണത വർധിച്ച് വരുന്നുവെന്ന് അടുത്ത കാലത്തുണ്ടായ നിരവധി പഠനങ്ങളും സർവേകളും വെളിപ്പെടുത്തുന്നു. ഇത് പ്രകാരം തങ്ങളുടെ ഭർത്താക്കന്മാരെ വഞ്ചിച്ച് കാമുകന്മാരെ തേടി പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ 1990കളിലേതിനേക്കാൾ 40 ശതമാനം വർധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പുരുഷന്മാരേക്കാൾ ഏറെ ചതിയും വഞ്ചനയും സ്ത്രീകൾക്കാണുള്ളതെന്നും ഇത്തരം പഠനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഗവേഷകർ എടുത്ത് കാട്ടുന്നു. എന്തുകൊണ്ടാണ് ഭർത്താക്കന്മാരോട് താൽപര്യം നഷ്ടപ്പെട്ട് സ്ത്രീകൾ വേറെ ലൈംഗിക പങ്കാളിക്ക് പിന്നാലെ പോകുന്നത്....? എന്ന ചോദ്യം ഇതിനെ തുടർന്ന് ശക്തമാകുന്നുമുണ്ട്.

നിത്യവും ഭർത്താവിൽ നിന്നും ലഭിക്കുന്ന ലൈംഗിക സുഖത്തിൽ സംതൃപ്തരാവാത്തവരോ ഭർത്താവുമായി അടുപ്പം ഇല്ലാതാവുന്നവരോ, ലൈംഗികസുഖത്തിന്റെ വൈവിധ്യം അറിയാൻ ആഗ്രഹിക്കുന്നവരോ ആയ സ്ത്രീകളാണ് ഇത്തരത്തിൽ അവിഹിത ബന്ധങ്ങൾക്ക് പുറകെ പോവുന്നതെന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. എന്നാൽ ഇവരിലാരും തങ്ങളുടെ നിലവിലെ വിവാഹ ബന്ധം വേർപെടുത്താനോ ഭർത്താവിനോടുള്ള സ്നേഹം കുറയ്ക്കാനോ ഇഷ്ടപ്പെടാത്തവരുമാണെന്നാണ് പ്രത്യേകത. അതായത് നിലവിൽ ഭർത്താവും കുട്ടികളും അടക്കമുള്ള ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ അവിഹിത ബന്ധങ്ങളിലൂടെ അധിക സന്തോഷം കണ്ടെത്താനാണിവർ ശ്രമിക്കുന്നത്.

ഇത്തരം അവിഹിത ബന്ധങ്ങൾക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം യഥാർത്ഥത്തിൽ ഇതിലും എത്രയോ അധികമായിരിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. കാരണം തങ്ങൾ വിവാഹേതര ബന്ധങ്ങൾക്ക് പോകുന്നവരാണെന്ന് തുറന്ന് സമ്മതിക്കുന്ന സ്ത്രീകൾ കുറവാണെന്നതാണ് ഇതിന് കാരണമെന്നും ഗവേഷകർ സമർത്ഥിക്കുന്നു. ചിലപ്പോഴെങ്കിലും തങ്ങൾ പങ്കാളിയോട് ഇക്കാര്യത്തിൽ ചതി കാണിച്ചുവെന്ന് ഒരു പഠനത്തിൽ ഭാഗഭാക്കായ 50 ശതമാനം സ്ത്രീകളും സമ്മതിച്ചിരുന്നു. വിവാഹേതര ബന്ധങ്ങൾക്ക് പോകുന്ന കാര്യത്തിൽ പുരുഷന്മാർ സ്ത്രീകളേക്കാൾ മുന്നിലാണെങ്കിലും ആ വിടവ് കുറഞ്ഞ് വരുന്നുവെന്നാണ് ചില പഠനങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

സ്ത്രീകൾ ജോലിക്കായും മറ്റും കൂടുതൽ പുറത്ത് പോകുന്നതും മറ്റുള്ളവരുമായി അടുത്ത് ഇടപഴകുന്നതുമായ സാഹചര്യങ്ങൾ മൂലം അവർക്ക് ലൈംഗിക പങ്കാളികളെ പുതുതായി ലഭിക്കുന്നതിന് സാധ്യതകൾ മുമ്പത്തേതിനേക്കാൾ വർധിച്ചിരിക്കുന്നുവെന്നും ചില ഗവേഷകർ എടുത്ത് കാട്ടുന്നു. വൈവിധ്യമാർന്ന വഴികൾ ലൈംഗിക സംതൃപ്തിക്കായി സ്ത്രീകൽക്ക് മുന്നിൽ തുറന്നിടുന്നതിന് വികസിച്ച ടെക്നോളജികളും വഴിയൊരുക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ പോലുള്ളവയിലൂടെ വിവിധ ആളുകളുമായി അനായാസം ബന്ധപ്പെടാനും അടുക്കാനും അത് ലൈംഗികബന്ധത്തിലേക്കെത്തിക്കാനും ഇന്ന് സ്ത്രീകൾക്ക് കൂടുതൽ അവസരം ലഭിക്കുന്നുമുണ്ട്.

വിവിധ രാജ്യങ്ങളിലെ ഗവേഷകർ വ്യത്യസ്ത കാലങ്ങളിൽ നടത്തിയ ഇത് സംബന്ധിച്ച പഠനങ്ങളുടെയും സർവേകളുടെയും ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച പുതിയ പ്രവണതകൾ പുറത്ത് വന്നിരിക്കുന്നത്.