ത് അൽസിയ സ്മെഡ്ലെ...വെറും 22 വയസ് മാത്രം പ്രായമുള്ള ഈ യുവതി ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലപീഡകയെന്ന പേര്ദോഷം നേടിയെടുത്തിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ചാക്കിട്ട് പിടിച്ച് ദുരുപയോഗപ്പെടുത്തുന്നത് പതിവാക്കിയ ഈ യുവതി ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. അൽസിയയുടെ വലയിൽ വീണ നിരവധി പെൺകുട്ടികൾ അപമാനിക്കപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. 18 തികയും മുമ്പ് ലൈംഗിക രോഗം പിടിപെട്ട ഒരു പെൺകുട്ടിയുടെ കഥ കൂടിയാണിത്.

16 വയസിന് താഴെ പ്രായമുള്ള മൂന്ന് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിരുന്നുവെന്ന കാര്യ നോട്ടിങ്ഹാംഷെയറിലെ വാർസോപ്പിലുള്ള ഈ യുവതി സമ്മതിച്ചിട്ടുമുണ്ട്. ഒരു ചെറിയ കുട്ടിയുമായി ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെട്ടതിനെ തുടർന്ന് 2016 ഒക്ടോബറിൽ സസ്പെൻഡഡ് സെന്റൻസ് ലഭിച്ചതിനെ തുടർന്ന് അൽസിയ സെക്സ് ഒഫെൻഡറായി രജിസ്ട്രർ ചെയ്യപ്പെട്ടിരുന്നുവെന്ന് ഈ യുവതിയുമായി ബന്ധപ്പെട്ട് നടന്ന് വരുന്ന കേസുകളുടെ വിചാരണക്കിടെ കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

തുടർന്ന് 20 വയസായപ്പോൾ തനിക്ക് ലഭിച്ച സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡർ ചെറിയ പെൺകുട്ടികളുായി നിയമവിരുദ്ധമായ അടുപ്പം സ്ഥാപിച്ചതിനെ തുടർന്ന് അൽസിയ നിരവധി തവണ ലംഘിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. തന്റെ ഇരയായ ഒരു പെൺകുട്ടിക്കൊപ്പം ഒരു രാത്രി മരക്കൂട്ടങ്ങൾക്കിടയിൽ ചെലവിടാൻ അൽസിയ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും കടുത്ത മഴ കാരണം അത് റദ്ദാക്കുകയായിരുന്നുവെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് ഈ പെൺകുട്ടിയെ തന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോയി 24 മണിക്കൂർ പാർപ്പിച്ച് ചൂഷണം ചെയ്തുവെന്ന കുറ്റവും അൽസിയക്ക് മേൽ ആരോപിക്കപ്പെടുന്നുണ്ട്.

ഇതേ സമയം ഇരയായ പെൺകുട്ടിയുടെ മാതാവ് മകളെ കാണുന്നില്ലെന്ന് പരിഭ്രമത്തോടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അൽസിയ ആ രാത്രി ഇരയായ പെൺകുട്ടിയെ ലൈംഗിക താൽപര്യത്തോടെ ചുംബിക്കുകയും വസ്ത്രത്തിനടിയിലൂടെ കൈയിട്ട് നഗ്‌നമാറിടത്തിൽ സ്പർശിക്കുകയും ചെയ്തുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 12 കേസുകളിലാണ് അൽസിയ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിരിക്കുന്നത്. നോട്ടിങ്ഹാം ക്രൗൺ കോടതിയിലാണ് കേസുകളുടെ വിചാരണ നടന്നത്. മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും അഞ്ച് വർഷത്തെ റീസ്ട്രെയിനിങ് ഓർഡറുമാണ് അൽസിയക്ക് കോടതി വിധിച്ചിരിക്കുന്നത്.

തന്റെ മുൻ പാർട്ണറായ കാറ്റി ഹിക്കനുമൊത്താണ് അൽസിയ കോടതിയിൽ വിചാരണക്കായി എത്തിയിരുന്നത്. ഒരു കുട്ടിയുമായി ലൈംഗിക പ്രവർത്തിയിലേർപ്പെട്ടുവെന്ന കുറ്റം ഹിക്കൻ സമ്മതിച്ചിട്ടുണ്ട്. ഈ കുറ്റത്തിന് കണ്ടീഷണൽ ഡിസ്ചാർജാണ് കോടതി ഹിക്കന് വിധിച്ചിരിക്കുന്നത്.