ൻഡ്രൂ വാർഡിൽ എന്ന 45 വയസുകാരൻ കഴിഞ്ഞ ആഴ്ച തന്റെ ജീവിതത്തിൽ ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് വൻ വാർത്തയായിരുന്നു. ലിംഗമില്ലാതെ പിറന്ന് ഇത്രയും വർഷങ്ങൾ ജീവിച്ച അദ്ദേഹത്തിന് കൃത്രിമ ലിംഗം 50,000 പൗണ്ട് മുടക്കി പിടിപ്പിച്ചതിന് ശേഷമായിരുന്നു ഈ ലൈംഗിക ബന്ധം സാധ്യമായിരുന്നത്. ഇത്തരത്തിൽ കൃത്രിമ ലൈംഗികാവയവത്തിലൂടെ ശാരീരിക ബന്ധം നിർവഹിച്ച് താരമായ വാർഡിലിനെ ആരോഗ്യപ്രശ്നങ്ങൾ കാരണം അബോധാവസ്ഥയിലായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നതാണ് പുതിയ വാർത്ത. കൃത്രിമ ലിംഗം പിടിപ്പിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്റെ ജീവൻ കാക്കാൻ വീണ്ടും ലിംഗരഹിതനാക്കിയേക്കുമെന്നും സൂചനയുണ്ട്.

കൃത്രിമ ലൈംഗികാവയവം പിടിപ്പിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ബ്ലാഡർ നീര് വന്ന് വീർത്തിരിക്കുന്നതിനാൽ മാഞ്ചസ്റ്ററിലെ ഹോസ്പിറ്റലിൽ നിലവിൽ കീഹോൾ സർജറിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് വാർഡിൽ. കൃത്രിമ ലൈംഗികാവയവം പിടിപ്പിക്കുന്നതിനായി വാർഡിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നിരവധി സർജറികൾക്ക് തുടർച്ചയായി വിധേയനാവേണ്ടി വന്നിരുന്നത്. വാർഡിൽ അബോധാവസ്ഥയിൽ തറയിൽ കിടക്കുന്നത് കണ്ട് പരിഭ്രാന്തയായ അദ്ദേഹത്തിന്റെ ഗേൾഫ്രണ്ട് ഫെഡ്രയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ അഞ്ച് ദിവസങ്ങളാണ് വാർഡിൽ അബോധാവസ്ഥയിൽ കിടന്നത്.

തന്റെ ആദ്യ ലൈംഗിക ബന്ധം സ്വപ്നസമാനമായ അനുഭവമാക്കി മാറ്റുന്നതിനായി വാർഡിൽ ഫെഡ്രയെയും കൂട്ടി ആംസ്ട്രർഡാമിലേക്ക് പോകാൻ ബുക്ക് ചെയ്തിരുന്നു. എന്നാൽ അത് വരെ കാത്തിരിക്കാൻ ക്ഷമയില്ലാതിരുന്ന വാർഡിൽ അതിന് മുമ്പ് തന്നെ ഫ്രെഡയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലൈംഗിക ബന്ധത്തിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർഡിലിന് പനിയുണ്ടായിരുന്നുവെന്നും തുടർന്ന് ഛർദിച്ചിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റായ ബാരി ടോമെസ് വെളിപ്പെടുത്തുന്നത്.

ലണ്ടനിലേക്ക് ട്രെയിനിൽ കയറി ഒരു ഇന്റർവ്യൂവിന് പോകാൻ ഒരുങ്ങവെയാണ് വാർഡിൽ ആശുപത്രിയിലായിരിക്കുന്നത്. തുടർന്ന് അഞ്ച് ദിവസം താൻ വളരെ പരിഭ്രമത്തിലാണ് കഴിച്ച് കൂട്ടിയതെന്ന് വാർഡിലിന്റെ ഗേൾഫ്രണ്ട് ഫെഡ്രെ പറയുന്നു. ഇദ്ദേഹത്തിന് പാൻക്രിയാറ്റിക് കാൻസറുണ്ടോ എന്നറിയാൻ ആശുപത്രിയിൽ വച്ച് ടെസ്റ്റ് നടത്തിയിരുന്നുവെന്നും എന്നാൽ ഭാഗ്യത്തിന് അതല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടുവെന്നും ഫെഡ്രെ വെളിപ്പെടുത്തുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വാർഡിലിന് ഈ പ്രശ്നമുണ്ടായിരിക്കുന്നതെന്ന് ആദ്യം ഡോക്ടർമാർ ഭയപ്പെട്ടിരുന്നു.

എന്നാൽ വാർഡിലിന്റെ ഗാൾ ബ്ലാഡറിനാണ് പ്രശ്നമെന്ന് കണ്ടെത്തിയെന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ കീ ഹോൾ സർജറിക്ക് വിധേയനാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ഗേൾഫ്രണ്ട് വെളിപ്പെടുത്തുന്നു. കൃത്രിമ ലിംഗം തുന്നിച്ചേർക്കുന്നതിനായി മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ വാർഡിൽ തുടർച്ചയായി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇപ്പോൾ അത് എടുത്ത് മാറ്റേണ്ട സാധ്യത വർധിച്ചിരിക്കുകയാണ്.