- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിത്തിരക്കും പണത്തെക്കുറിച്ചുള്ള വ്യാകുലതകളും കൂടിയതോടെ ജപ്പാനിലെ കൗമാരക്കാർക്ക് ലൈംഗികതയോടുള്ള താത്പര്യം പോയി; ആർക്കും എന്തുമാകാവുന്ന ജപ്പാനിലെ 42 ശതമാനം പേരും 40 തികഞ്ഞിട്ടും കന്യകാത്വം സൂക്ഷിക്കുന്നവർ; നീലച്ചിത്രങ്ങളെ ആശ്രയിച്ച് ലൈംഗികജീവിതം നയിക്കുന്നവർ പെരുകുന്നു
ജപ്പാനിലെ പാതിയോളം വരുന്ന യുവാക്കൾ ഇപ്പോഴും കന്യകന്മാരെന്ന് റിപ്പോർട്ട്. ജോലിയുടെ സമ്മർദവും പണമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആകുലതകളും നീലച്ചിത്രവും ലൈംഗിക കളിപ്പാട്ടങ്ങളുമൊക്കെച്ചേർന്ന് ജപ്പാനിലെ യുവതീയുവാക്കളുടെ ലൈംഗികജീവിതം താറുമാറാക്കിയിരിക്കുകയാണെന്ന് റിപ്പോർട്ട് സൂ്്ചിപ്പിക്കുന്നു. 40 വയസ്സിൽത്താഴെയുള്ള അവിവാഹിതകളായ യുവതികളിൽ 44 ശതമാനവും യുവാക്കളിൽ 42 ശതമാനവും ഇതുവരെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന് 2015-ലെ നാഷണൽ ഫെർട്ടിലിറ്റി സർവേ വ്യക്തമാക്കുന്നു. 18-നും 34-നും മധ്യേ പ്രായമുള്ള യുവതികളിൽ 60 ശതമാനം പേർ്ക്കും യുവാക്കളിൽ 70 ശതമാനം പേർക്കും പങ്കാളികളില്ലെന്നും സർവേയിൽ വ്യക്തമായിരുന്നു. യുവതീയുവാക്കളുടെ ലൈംഗിക ജീവിതം താളംതെറ്റിയതോടെ, ജപ്പാനിലെ ജനനനിരക്കും വൻതോതിൽ കുറഞ്ഞു. ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നതാണ് സർക്കാരിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച സെക്‌സ് ഇൻ ജപ്പാൻ: ഡൈയിങ് ഫോർ കമ്പനി എന്ന ഡോക്യുമെന്ററി. തൊഴിൽ സുരക്ഷ കുറഞ്ഞതോടെ, ജപ്പാനിലെ യുവാക്കൾ കടുത്ത സമ്മർദത്തിലാണെന്ന് ഡോക്യുമെന്റ
ജപ്പാനിലെ പാതിയോളം വരുന്ന യുവാക്കൾ ഇപ്പോഴും കന്യകന്മാരെന്ന് റിപ്പോർട്ട്. ജോലിയുടെ സമ്മർദവും പണമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആകുലതകളും നീലച്ചിത്രവും ലൈംഗിക കളിപ്പാട്ടങ്ങളുമൊക്കെച്ചേർന്ന് ജപ്പാനിലെ യുവതീയുവാക്കളുടെ ലൈംഗികജീവിതം താറുമാറാക്കിയിരിക്കുകയാണെന്ന് റിപ്പോർട്ട് സൂ്്ചിപ്പിക്കുന്നു. 40 വയസ്സിൽത്താഴെയുള്ള അവിവാഹിതകളായ യുവതികളിൽ 44 ശതമാനവും യുവാക്കളിൽ 42 ശതമാനവും ഇതുവരെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന് 2015-ലെ നാഷണൽ ഫെർട്ടിലിറ്റി സർവേ വ്യക്തമാക്കുന്നു.
18-നും 34-നും മധ്യേ പ്രായമുള്ള യുവതികളിൽ 60 ശതമാനം പേർ്ക്കും യുവാക്കളിൽ 70 ശതമാനം പേർക്കും പങ്കാളികളില്ലെന്നും സർവേയിൽ വ്യക്തമായിരുന്നു. യുവതീയുവാക്കളുടെ ലൈംഗിക ജീവിതം താളംതെറ്റിയതോടെ, ജപ്പാനിലെ ജനനനിരക്കും വൻതോതിൽ കുറഞ്ഞു. ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നതാണ് സർക്കാരിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച സെക്‌സ് ഇൻ ജപ്പാൻ: ഡൈയിങ് ഫോർ കമ്പനി എന്ന ഡോക്യുമെന്ററി.
തൊഴിൽ സുരക്ഷ കുറഞ്ഞതോടെ, ജപ്പാനിലെ യുവാക്കൾ കടുത്ത സമ്മർദത്തിലാണെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു. പലർക്കും കൂടുതൽ നേരം ജോലി ചെയ്ത് തൊഴിലുടമയുടെ പ്രീതി പിടിച്ചുപറ്റേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. ഇതുകൊണ്ടുതന്നെ പങ്കാളിയെ കണ്ടെത്തുന്നതും പ്രണയത്തിലാകുന്നതും കുറയുന്നതായി പറയുന്നു. മിക്കവർക്കും എല്ലാദിവസവും ഓവർടൈം ചെയ്യേണ്ടിവരുന്നതായും ഡോക്യുമെന്ററി വ്യക്തമാക്കുന്നു.
പലരും ജോലിയുടെ ക്ഷീണത്തിൽനിന്ന് മുക്തരാവാൻ മദ്യത്തെ ആശ്രയിക്കുന്നതും ലൈംഗികജീവിതത്തെ ഇല്ലാതാക്കുന്നുണ്ട്. തൊഴിൽസുരക്ഷയും പണം സമ്പാദിക്കുന്നതിനെക്കുറിച്ചുള്ള ആകുലതകളും കാരണം വിവാഹം കഴിക്കുന്നതിനോടും കുട്ടികളെ വളർത്തുന്നതിനോടും യുവാക്കൾക്ക് താത്പര്യം കുറയുകയും ചെയ്യുന്നു. നീലച്ചിത്രങ്ങളും സെക്‌സ് ടോയ്‌സും അനായാസം ലഭിക്കുമെന്നായതോടെ, പങ്കാളിയിൽനിന്നുള്ള സെക്‌സിനോടും പലർക്കും താത്പര്യമില്ലാതായി.
ജപ്പാനിൽ ശതകോടിക്കണക്കിന് രൂപയുടെ സെക്‌സ് ഇൻഡസ്ട്രിയാണ് ഉള്ളത്. ബാറുകൾ, വിവിധ ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ക്ലബ്ബുകൾ, സെക്‌സ് ഡോൾസ്, റോബോട്ടുകൾ തുടങ്ങി വിപുലമാണ് ഇവിടുത്തെ സെക്‌സ് ഇൻഡസ്ട്രി. ജോലികഴിഞ്ഞ് വേശ്യാലയങ്ങളിലോ മസാജ് സെന്ററുകളിലോ പോവുകയും കൂട്ടുകാരുമൊത്ത് മദ്യപിക്കുകയും ചെയ്യുന്നതാണ് യുവാക്കളുടെ രീതിയെന്ന് ഡോക്യുമെന്ററി സൂചിപ്പിക്കുന്നു. യുവാക്കൾക്ക് ഹരംപകരുന്ന ഒട്ടേറെ കേന്ദ്രങ്ങളുള്ളതിനാൽ, ആരും കാമുകിയെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് മനഃശ്ശാസ്ത്രജ്ഞയായ അയി അയോമ പറഞ്ഞു.
കുട്ടികളുടെ എണ്ണത്തിൽ വൻതോതിലുള്ള കുറവാണ് ജപ്പാനിലുള്ളത്. തുടർച്ചായായ 37-ാം വർഷവും ജനനനിരക്ക് താഴോട്ട് പോവുകയാണ്. 2018 ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് ജപ്പാനിൽ 14 വയസ്സിൽതാഴെ പ്രായമുള്ള കുട്ടികളുടെ എണ്ണം 1.553 കോടി മാത്രമാണ്. മുൻവർഷത്തെക്കാൾ 1,70,000 കുറവാണിത്. ഇതിൽ 32 ലക്ഷത്തോളം കുട്ടികളും 12-നും 14-നും മധ്യേ പ്രായമുള്ളവരാണ്.