- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി സ്ഥാനം തെരേസ മെയ് ഒഴിയണമെന്ന് 80 ശതമാനം ടോറികളും; ബ്രെക്‌സിറ്റ് സമയക്ക് നടക്കുമെന്ന് വിശ്വസിക്കാതെ ബിസിനസ് ലോകം; ആക്രമണം ശക്തമാക്കി ബോറിസ് ജോൺസൺ; ബ്രിട്ടണിലെ രാഷ്ട്രീയം ഇങ്ങനെ
ബ്രിട്ടൻ മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് നിർദേശങ്ങളപ്പാടെ യൂറോപ്യൻ യൂണിയൻ നിരാകരിച്ചതോടെ പ്രതിച്ഛായ അപ്പാടെ തകർന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടേതാണ്. ഏറ്റവും പുതിയ സർവേ അനുസരിച്ച് അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് തെരേസ മെയ് സ്ഥാനമൊഴിയണെന്നാഗ്രഹിക്കുന്നവരാണ് 80 ശതമാനം കൺസർവേറ്റീവ് പാർട്ടിക്കാരും. ബ്രെക്‌സിറ്റ് ഉദ്ദേശിച്ച സമയത്തുതന്നെ നടക്കുമെന്ന് കരുതുന്നില്ലെന്ന് മറ്റൊരു സർവേയിൽ ബിസിനസ് രംഗത്തെ 60 ശതമാനം പേരും കരുതുന്നു. പാർട്ടി കോൺഫറൻസ് നടക്കാനിരിക്കെ, ഈ രണ്ട് തിരിച്ചടികളുമായാണ് തെരേസ മെയ് തന്റെ കക്ഷിയിലെ മറ്റ് നേതാക്കളെ അഭിമുഖീകരിക്കാൻ പോകുന്നത്. തെരേസയ്ക്കുണ്ടായ തിരിച്ചടി മുതലാക്കാൻ അരയും തലയും മുറുക്കി മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും രംഗത്തുണ്ട്. യൂറോപ്യൻ യൂണിയൻ നിരാകരിച്ച തെരേസയുടെ ബ്രെക്‌സിറ്റ് പദ്ധതിക്ക് നേരിട്ടത് നാണംകെട്ട തിരച്ചടിയാണെന്ന് ബോറിസ് തന്റെ പ്രതിവാര കോളത്തിലെഴുതി. നവംബറിനുള്ളിൽ ബ്രെക്‌സിറ്റ് കരാറിലെത്തി യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുകയെന്ന ലക്ഷ്യത്തോ
ബ്രിട്ടൻ മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് നിർദേശങ്ങളപ്പാടെ യൂറോപ്യൻ യൂണിയൻ നിരാകരിച്ചതോടെ പ്രതിച്ഛായ അപ്പാടെ തകർന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടേതാണ്. ഏറ്റവും പുതിയ സർവേ അനുസരിച്ച് അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് തെരേസ മെയ് സ്ഥാനമൊഴിയണെന്നാഗ്രഹിക്കുന്നവരാണ് 80 ശതമാനം കൺസർവേറ്റീവ് പാർട്ടിക്കാരും. ബ്രെക്‌സിറ്റ് ഉദ്ദേശിച്ച സമയത്തുതന്നെ നടക്കുമെന്ന് കരുതുന്നില്ലെന്ന് മറ്റൊരു സർവേയിൽ ബിസിനസ് രംഗത്തെ 60 ശതമാനം പേരും കരുതുന്നു.
പാർട്ടി കോൺഫറൻസ് നടക്കാനിരിക്കെ, ഈ രണ്ട് തിരിച്ചടികളുമായാണ് തെരേസ മെയ് തന്റെ കക്ഷിയിലെ മറ്റ് നേതാക്കളെ അഭിമുഖീകരിക്കാൻ പോകുന്നത്. തെരേസയ്ക്കുണ്ടായ തിരിച്ചടി മുതലാക്കാൻ അരയും തലയും മുറുക്കി മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും രംഗത്തുണ്ട്. യൂറോപ്യൻ യൂണിയൻ നിരാകരിച്ച തെരേസയുടെ ബ്രെക്‌സിറ്റ് പദ്ധതിക്ക് നേരിട്ടത് നാണംകെട്ട തിരച്ചടിയാണെന്ന് ബോറിസ് തന്റെ പ്രതിവാര കോളത്തിലെഴുതി.
നവംബറിനുള്ളിൽ ബ്രെക്‌സിറ്റ് കരാറിലെത്തി യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുകയെന്ന ലക്ഷ്യത്തോടെയാണ് തെരേസ മെയ് മുന്നേറുന്നത്. എന്നാൽ, നിലവിലെ സാഹചര്യമനുസരിച്ച് യൂറോപ്യൻ യൂണിയനുമായി ബ്രെക്‌സിറ്റ് കരാറിലെത്താൻ ബ്രി്ട്ടന് സാധിക്കുമെന്ന് ആരരും പ്രതീക്ഷിക്കുന്നില്ല. അടുത്ത മാർച്ചിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് ലക്ഷ്യം. താൻ ലക്ഷ്യം നിറവേറ്റുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും തെരേസ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾത്തന്നെ ന്യൂനപക്ഷ സർക്കാരുമായി മുന്നേറുന്ന തെരേസയ്ക്ക് അടുത്ത തിരഞ്ഞടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനാകുമോ എന്ന കാര്യത്തിൽ പാർട്ടി അണികൾക്കിടയിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. ടോറി വെബ്‌സൈറ്റായ കോൺഹോം നടത്തിയ സർവേയിൽ പങ്കെടുത്ത 80 ശതമാനത്തോളം പേരും അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് തെരേസ സ്ഥാനമൊഴിയണമെന്ന് കരുതുന്നവരാണ്. ഇതിൽത്തന്നെ 35 ശതമാനം പേർ തെരേസ ഇപ്പോൾത്തന്നെ സ്ഥാനമൊഴിയണമെന്ന് വിശ്വസിക്കുന്നു. 45 ശതമാനം പേർ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിയണമെന്നും. 2022-ലാണ് ബ്രിട്ടനിൽ ഇനി പൊതുതിരഞ്ഞെടുപ്പ്.
റോയിട്ടേഴ്‌സ് നടത്തിയ മറ്റൊരു സർവേയിൽ ബിസിനസ് ലോകവും തെരേസയ്‌ക്കൊപ്പമില്ലെന്ന് വ്യക്തമായി. നിക്ഷേപകരും വ്യവസായികളുമുൾപ്പെടെ സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും നവംബറിനുള്ളിൽ ബ്രെക്‌സിറ്റ് കരാറിലെത്താൻ തെരേസയ്ക്കാവുമെന്ന് കരുതുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കേണ്ടിവരുമെന്നാണ് തെരേസയുടെ മന്ത്രിസഭയിലുള്ളവരും കരുതുന്നത്. താൻ അവതരിപ്പിച്ച ചെക്കേഴ്‌സ് പ്ലാനിനപ്പുറം മറ്റൊരു നിർദേശങ്ങൾ മു്‌ന്നോട്ടുവെക്കാനില്ലെന്ന് തെരേസയും വ്യക്തമാക്കിയിരുന്നു.
ചെക്കേഴ്‌സ് പ്ലാനിനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയിൽ മന്ത്രിസഭയിൽനിന്ന് രാജിവെച്ച ബോറിസ് ജോൺസൺ ബ്രെക്‌സിറ്റ് ചർച്ചചകളിലെ ഏറ്റവും ഒടുവിലത്തെ വീഴ്ചയും തേരേസയുടെ പരാജയമാണെന്ന് സ്ഥാപിക്കുകയാണ്. ചർച്ചയിലുണ്ടായ തിരിച്ചടി ബ്രി്ട്ടന് കനത്ത മാനക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബോറിസ് പറയുന്നു.