ണി കിട്ടുകയാണെങ്കിൽ ഇങ്ങനെ കിട്ടണം. ഭർത്താവിനെ വഞ്ചിച്ച് കാമുകനുമായി ഹോട്ടലിൽ കിടക്ക പങ്കിട്ടശേഷം മടങ്ങിയ യുവതി വീട്ടിലേക്ക് പോകാൻ ഊബർ വിളിച്ചപ്പോൾ എത്തിയത് ഊബർ ഡ്രൈവറായ സ്വന്തം ഭർത്താവ്! ഭാര്യയുടെ വഞ്ചന കൈയോടെ പിടിച്ച യുവാവ തനിക്കിനി ബന്ധം തുടരാനാവില്ലെന്ന നിലപാടിലാണ്.

കൊളംബിയയിലെ തീരനഗരമായ സാന്റ മാർട്ടയിലാണ് സംഭവം. യെമിയെന്ന യുവതിയും കാമുകനായ ജീസസ് ബെരിയോസുമാണ് ഊബറിന്റെ ചതിയിൽ കുടുങ്ങിയത്. ഭർത്താവ് ഊബർ ഡ്രൈവറായതിനാൽ ശ്രദ്ധയോടെയാണ് ഇവർ ടാക്‌സി ബുക്ക് ചെയ്തത്. മൊബൈലിൽ തെളിഞ്ഞ ഡ്രൈവറുടെ ചിത്രം നോക്കി അത് ഭർത്താവല്ലെന്ന് യെമി ഉറപ്പാക്കുകയും ചെയ്തു.

ലിയനാർദോ എന്ന ഡ്രൈവർ എത്തുമെന്നാണ് ആപ്പിൽ തെളിഞ്ഞത്. ലിയനാർദോയെ പ്രതീക്ഷിച്ച് യെമിയും ബെരിയോസും നിൽക്കെ, എത്തിയത് യെമിയുടെ ഭർത്താവും. ലിയനാർദോയുടെ സുഹൃത്താണ് തന്റെ ഭർത്താവെന്ന് യെമി അറിഞ്ഞിരുന്നില്ല. ലിയനാർദോയ്ക്ക് പകരം ഇയാൾ വാഹനവുമായി എത്തുകയായിരുന്നു.

യെമിയും ബെരിയോസും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ഭാര്യയെ കൈയോടെ പിടികൂടിയ യുവാവ് അവരെ ചോദ്യം ചെയ്‌തെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. തന്നെ വഞ്ചിച്ച ഭാര്യക്കൊപ്പം ഇനി ജീവിക്കാനാവില്ലെന്ന് ഇയാൾ പറഞ്ഞതായും എൽ എസ്‌പെക്റ്റഡോർ റിപ്പോർട്ട് ചെയ്യുന്നു.