- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവ് വേയിൽ കാർ പാർക്ക് ചെയ്യുന്നതിനെ കുറിച്ച് തർക്കം; യുവാവിന്റെ കുത്തേറ്റ് വൃദ്ധയും മകളും മരിച്ചു; വൃദ്ധനായ കുടുംബനാഥൻ ഗുരുതരാവസ്ഥയിൽ; യുകെയിലെ കെന്റിൽ നിന്നും ഒരു ഞെട്ടിക്കുന്ന ദുരന്തവാർത്ത
ഇന്നലെ രാവിലെ യുകെയിലെ കെന്റിലെ ടോൺബ്രിഡ്ജിലെ ഹാഡ്ലോയിൽ വൃദ്ധയും മകളും യുവാവിന്റെ കുത്തേറ്റ് മരിച്ചു. ഇവിടുത്തെ ഡ്രൈവ് വേയിൽ കാർ പാർക്ക് ചെയ്യുന്നതിനെ കുറിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത്. കുടുംബനാഥനായ വൃദ്ധൻ യുവാവിന്റ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ രാവിലെ ഇവിടെ നടന്ന ഈ അനിഷ്ട സംഭവത്തെ തുടർന്ന് രാവിലെ 7.40നാണ് പൊലീസ് ഓഫീസർമാരെ പാരാമെഡിക്സ് വിളിച്ച് വരുത്തിയത്. കുത്തേറ്റ് മരിച്ച സ്ത്രീകളിൽ ഒരാൾ 55 കാരിയായ ഷാരോൺ ഹാരിസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാഡ്ലോയിലെ ഈ വീട്ടിൽ ഇവർ തന്റെ മാതാവ് 78 കാരിയായ മാർഗററ്റിനും പിതാവ് 76 കാരനായ ഡേവിഡിനുമൊപ്പമാണ് കഴിഞ്ഞ് വന്നിരുന്നത്. ഇതിൽ മാർഗററ്റാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ട മറ്റൊരു സ്ത്രീയെന്ന് വിശ്വസിക്കപ്പെടുന്നു. ഡേവിഡാണ് ലണ്ടനിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഈ സംഭവം തങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ഒരു അയൽക്കാരൻ പ്രതികരിച്ചിരിക്കുന്നത്.കാർപെന്റേർസ് ലൈനിലെ പ്രോപ്പർട്ടിയി
ഇന്നലെ രാവിലെ യുകെയിലെ കെന്റിലെ ടോൺബ്രിഡ്ജിലെ ഹാഡ്ലോയിൽ വൃദ്ധയും മകളും യുവാവിന്റെ കുത്തേറ്റ് മരിച്ചു. ഇവിടുത്തെ ഡ്രൈവ് വേയിൽ കാർ പാർക്ക് ചെയ്യുന്നതിനെ കുറിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത്. കുടുംബനാഥനായ വൃദ്ധൻ യുവാവിന്റ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ രാവിലെ ഇവിടെ നടന്ന ഈ അനിഷ്ട സംഭവത്തെ തുടർന്ന് രാവിലെ 7.40നാണ് പൊലീസ് ഓഫീസർമാരെ പാരാമെഡിക്സ് വിളിച്ച് വരുത്തിയത്. കുത്തേറ്റ് മരിച്ച സ്ത്രീകളിൽ ഒരാൾ 55 കാരിയായ ഷാരോൺ ഹാരിസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹാഡ്ലോയിലെ ഈ വീട്ടിൽ ഇവർ തന്റെ മാതാവ് 78 കാരിയായ മാർഗററ്റിനും പിതാവ് 76 കാരനായ ഡേവിഡിനുമൊപ്പമാണ് കഴിഞ്ഞ് വന്നിരുന്നത്. ഇതിൽ മാർഗററ്റാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ട മറ്റൊരു സ്ത്രീയെന്ന് വിശ്വസിക്കപ്പെടുന്നു. ഡേവിഡാണ് ലണ്ടനിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഈ സംഭവം തങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ഒരു അയൽക്കാരൻ പ്രതികരിച്ചിരിക്കുന്നത്.കാർപെന്റേർസ് ലൈനിലെ പ്രോപ്പർട്ടിയിൽ മൂന്ന് പേർക്ക് കുത്തേറ്റിരുന്നുവെന്ന് കെന്റ് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന 28കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണുള്ളത്. കൊലപാതകിക്കും ഇരകൾക്കും പരസ്പരം നേരത്തെ അറിയാമായിരുന്നുവെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. പൊതുവേ സമാധാനം നിലനിൽക്കുന്ന തങ്ങളുടെ ഗ്രാമത്തിൽ ഇരട്ടക്കൊലപാതകം നടന്നുവെന്ന് വിശ്വസിക്കാൻ അയൽക്കാർക്ക് സാധിക്കുന്നില്ല. എമർജൻസി സർവീസുകളും നിരവധി പൊലീസുകാരും ഫോറൻസിക് ടീമും ഇവിടേക്ക് കുതിച്ചെത്തുന്നത് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നാണ് അയൽവാസിയായ സോഫി മൂറെ ബ്രൗൺ വെളിപ്പെടുത്തുന്നത്.
നിലവിൽ ഇവിടെ നിരവധി പൊലീസുകാരും ഫോറൻസിക് ടീമും നിലകൊള്ളുന്നുണ്ട്. ഇവിടെ അഞ്ച് വർഷത്തിനിടെ ഇത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൊലപാതകിയും ഇരകളും അയൽക്കാരായിരുന്നുവെന്നും ഡ്രൈവ് വേയിൽ കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് നിയന്ത്രണം നഷ്ടപ്പെട്ട് മൂന്നംഗ കുടുംബത്തെ കുത്തുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് നിഗമനത്തിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടക്കുന്നുണ്ട്.