- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സ് ഫാക്ടർ സ്റ്റേജിൽ അപകടം; പാടിക്കൊണ്ടിരിക്കെ ഗായകൻ സ്റ്റേജിന് പിന്നിലെ കുഴിയിലേക്ക് വീണ് അപ്രത്യക്ഷനായി; സൈമൺ കൗവെൽ അടങ്ങിയ ജഡ്ജിമാരും കാണികളും സ്തംബ്ധരായി
തികച്ചും അസാധാരണവും സംഭ്രമജനകവുമായ ഒരു രംഗത്തിനാണ് ഇന്നലെ എക്സ് ഫാക്ടർ സ്റ്റേജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഐടിവി ടാലന്റ് ഷോയായ എക്സ് ഫാക്ടറിന്റെ സിക്സ് ചെയർ ചലഞ്ച് റൗണ്ടിൽ പാടിക്കൊണ്ടിരിക്കെ ഗായകനായ ടോമി ലുഡ്ഫോർഡ് (20) യാദൃശ്ചികമായി സ്റ്റേജിന് പിന്നിലെ കുഴിയിലേക്ക് വീണ് അപ്രത്യക്ഷനാവുകയായിരുന്നു. കാഴ്ച കണ്ട് സൈമൺ കൗവെൽ അടക്കമുള്ള ജഡ്ജിമാരും കാണികളും സ്തംബ്ധരാവുകയും ചെയ്തു. തുടർന്ന് അവതാരകനായ ഡെർമോട്ട് ഓ ലിയറി ടോമിയെ സഹായിക്കാനായി സ്റ്റേജിന് പുറകിലേക്ക് ഓടിപ്പോവുകയും ചെയ്തിരുന്നു. തുടർന്ന് അൽപ സമയത്തിനുള്ളിൽ ടോമി കുഴിയിൽ നിന്നും കരകയറി സ്റ്റേജിലെത്തുകയും ഭയന്നിരിക്കുന്ന തന്റെ കാണികളോട് ചിരിച്ച് കൊണ്ട് കൈവീശുകയും ചെയ്തിരുന്നു. ഗായകന് പരുക്കേറ്റില്ലെന്ന് കണ്ട് കാണികൾക്കും ജഡ്ജുമാർക്കും ആശ്വാസമാവുകയും ചെയ്തു. എക്സ് ഫാക്ടറിന്റെ യൂട്യൂബ് ചാനലിൽ ഈ അസാധാരണ സംഭവത്തിന്റെ ക്ലിപ്പ് ഷെയർ ചെയ്തിരുന്നു. ഇന്നലത്തെ റൗണ്ടിൽ വിജയിച്ചവർക്ക് ജഡ്ജസ് ഹൗസി എന്ന റൗണ്ടിലാണെത്താൻ സാധിച്ചിരിക്കുന്നത്. ഇതിലെത്തുന്
തികച്ചും അസാധാരണവും സംഭ്രമജനകവുമായ ഒരു രംഗത്തിനാണ് ഇന്നലെ എക്സ് ഫാക്ടർ സ്റ്റേജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഐടിവി ടാലന്റ് ഷോയായ എക്സ് ഫാക്ടറിന്റെ സിക്സ് ചെയർ ചലഞ്ച് റൗണ്ടിൽ പാടിക്കൊണ്ടിരിക്കെ ഗായകനായ ടോമി ലുഡ്ഫോർഡ് (20) യാദൃശ്ചികമായി സ്റ്റേജിന് പിന്നിലെ കുഴിയിലേക്ക് വീണ് അപ്രത്യക്ഷനാവുകയായിരുന്നു. കാഴ്ച കണ്ട് സൈമൺ കൗവെൽ അടക്കമുള്ള ജഡ്ജിമാരും കാണികളും സ്തംബ്ധരാവുകയും ചെയ്തു. തുടർന്ന് അവതാരകനായ ഡെർമോട്ട് ഓ ലിയറി ടോമിയെ സഹായിക്കാനായി സ്റ്റേജിന് പുറകിലേക്ക് ഓടിപ്പോവുകയും ചെയ്തിരുന്നു.
തുടർന്ന് അൽപ സമയത്തിനുള്ളിൽ ടോമി കുഴിയിൽ നിന്നും കരകയറി സ്റ്റേജിലെത്തുകയും ഭയന്നിരിക്കുന്ന തന്റെ കാണികളോട് ചിരിച്ച് കൊണ്ട് കൈവീശുകയും ചെയ്തിരുന്നു. ഗായകന് പരുക്കേറ്റില്ലെന്ന് കണ്ട് കാണികൾക്കും ജഡ്ജുമാർക്കും ആശ്വാസമാവുകയും ചെയ്തു. എക്സ് ഫാക്ടറിന്റെ യൂട്യൂബ് ചാനലിൽ ഈ അസാധാരണ സംഭവത്തിന്റെ ക്ലിപ്പ് ഷെയർ ചെയ്തിരുന്നു. ഇന്നലത്തെ റൗണ്ടിൽ വിജയിച്ചവർക്ക് ജഡ്ജസ് ഹൗസി എന്ന റൗണ്ടിലാണെത്താൻ സാധിച്ചിരിക്കുന്നത്. ഇതിലെത്തുന്നവർക്ക് ലൈവ് ഫൈനൽസിൽ പാടുന്നതിന് അവസരം ലഭിക്കുകയും ചെയ്യും.
ഇന്നലെ പാടുന്നതിനിടെ കുഴിയിൽ വീണുവെങ്കിലും ടോമിക്ക് ജഡ്ജസ് ഹൗസിൽ സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട്. അത് ആ ഗായകന്റെ ജീവിതത്തെ മാറ്റി മറിക്കുകയും ചെയ്യും. ഡിപ്പിങ് ബിസ്‌കറ്റ്സ് എന്ന ബാല്ലാഡാണ് ടോമി പാടിയിരുന്നത്. ഇതിനൊപ്പം അദ്ദേഹം ഗിറ്റാർ വായിക്കുകയും ചെയ്തിരുന്നു. ജീൻസ്, ജമ്പർ, ബേസ്ബാൾ ഹാറ്റ് എന്നിവ ധരിച്ച് കാഷ്വലായിട്ടായിരുന്നു ടോമി മത്സത്തിൽ നിറഞ്ഞാടിയിരുന്നത്. ജനക്കൂട്ടം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ഗിത്താർ സോളോയ്ക്കിടെ ടോമി തന്റെ ഗിറ്റാറിലേക്ക് നോക്കി സ്റ്റേജിന് പുറകിലേക്ക് നടക്കുകയും എക്സ്-ആകൃതിയുള്ള സ്റ്റേജിലെ വിടവിനെ കുറിച്ച് അറിയാതെ പോവുകയും കാലിടറി ഇതിലേക്ക് വീഴുകയും ചെയ്തതാണ് അൽപനേരം പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്.
ടോമി വീണ പാടെ ജഡ്ജുമാരായ റോബി വില്യംസും അയ്ദ ഫീൽഡും എഴുന്നേറ്റ് കുഴിയിലേക്ക് ആശങ്കയോടെ എത്തി നോക്കുകയും ചെയ്തിരുന്നു. മറ്റ് ജഡ്ജുമാരായ ലൂയിസ് ടോംലിൻസനും സൈമൺ കോവെലും ആശങ്കപ്പെടുന്നുണ്ടായിരുന്നു. ഇതേ സമയം അവതാരകനായ ഡെർമോട്ട് ഓ ലിയറിയും ക്രൂവും ടോമിയെ സഹായിക്കാനായി കുതിച്ചെത്തുകയും ചെയ്തിരുന്നു. മുൻ വൺ ഡയറക്ഷൻ സ്റ്റാറായ ലൂയീസ് സ്റ്റേജിലേക്ക് ഇരച്ച് കയറിയിരുന്നു.
സിക്സ് ചെയർ ചലഞ്ചിൽ വിജയിക്കുന്നവർക്ക് അടുത്ത ഘട്ടമായ ജഡ്ജസ് ഹൗസിലേക്ക് സ്ഥാനം ലഭിക്കും. അല്ലാത്തവർ മത്സരത്തിൽ നിന്നും പുറത്താവുകയും ചെയ്യും.