- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം വയസ്സിൽ ട്രംപിന്റെ ഒരുവർഷത്തെ വരുമാനം രണ്ടുലക്ഷം ഡോളർ; മരിക്കുംമുമ്പ് ശതകോടികളുടെ സ്വത്ത് പിതാവ് കൈമാറിയത് നികുതി വെട്ടിച്ച്; സത്യസന്ധതയ്ക്ക് പേരുകേട്ട അമേരിക്കയെ നയിക്കുന്നത് നികുതി വെട്ടിച്ച് ജീവിക്കുന്ന ട്രംപോ? ട്രംപിനെതിരേ തെളിവുകളുമായി ന്യുയോർക്ക് ടൈംസ്
ശതകോടീശ്വരനായ ബിസിനസുകാരനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ്. എന്നാൽ, ട്രംപ് തന്റെ സ്വത്തുക്കൾ സ്വരുക്കൂട്ടിയത് ബിസിനസിലൂടെ മാത്രമല്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ന്യുയോർക്ക് ടൈംസ് പത്രം. മൂന്നാം വയസ്സിൽത്തന്നെ രണ്ടുലക്ഷം ഡോളറോളം വാർഷിക വരുമാനം കിട്ടിയിരുന്നുവെന്നും ട്രംപിന് ഈ സ്വത്തുക്കളുണ്ടായത് അദ്ദേഹത്തിന്റെ പിതാവ് സ്വത്തുക്കൾക്ക് വിലകുറച്ചുകാണിച്ചും നികുതിവെട്ടിച്ചും ഇഷ്ടദാനം നൽകിയും കൈമാറിയവയിലൂടെയാണെന്ന് പത്രം റിപ്പോർട്ട് ചെയ്തു. ട്രംപിനും സഹോദരങ്ങൾക്കും പിതാവ് സ്വത്തുക്കൾ കൈമാറിയത് പലതും രേഖകളില്ലാതെയോ രഹസ്യമായോ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളോളം നികുതി വെട്ടിപ്പ് നടത്താനും ഈ ഇടപാടുകൾ വഴിവെച്ചു. റിപ്പോർട്ട് പുറത്തുവന്ന് ഏറെവൈകുംമുന്നെ, ന്യുയോർക്ക് സംസ്ഥാനം ഈ ആരോപണങ്ങളിന്മേൽ അന്വേഷണം പ്രഖ്യാപിച്ചു. നികുതിയും ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുമുള്ള രഹസ്യരേഖകളുൾപ്പെടെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. വിലകുറച്ച് കാണിച്ചാണ് ഈ രേഖകകളിൽ പലതും ട്രംപിന്റെ പിതാ
ശതകോടീശ്വരനായ ബിസിനസുകാരനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ്. എന്നാൽ, ട്രംപ് തന്റെ സ്വത്തുക്കൾ സ്വരുക്കൂട്ടിയത് ബിസിനസിലൂടെ മാത്രമല്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ന്യുയോർക്ക് ടൈംസ് പത്രം. മൂന്നാം വയസ്സിൽത്തന്നെ രണ്ടുലക്ഷം ഡോളറോളം വാർഷിക വരുമാനം കിട്ടിയിരുന്നുവെന്നും ട്രംപിന് ഈ സ്വത്തുക്കളുണ്ടായത് അദ്ദേഹത്തിന്റെ പിതാവ് സ്വത്തുക്കൾക്ക് വിലകുറച്ചുകാണിച്ചും നികുതിവെട്ടിച്ചും ഇഷ്ടദാനം നൽകിയും കൈമാറിയവയിലൂടെയാണെന്ന് പത്രം റിപ്പോർട്ട് ചെയ്തു.
ട്രംപിനും സഹോദരങ്ങൾക്കും പിതാവ് സ്വത്തുക്കൾ കൈമാറിയത് പലതും രേഖകളില്ലാതെയോ രഹസ്യമായോ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളോളം നികുതി വെട്ടിപ്പ് നടത്താനും ഈ ഇടപാടുകൾ വഴിവെച്ചു. റിപ്പോർട്ട് പുറത്തുവന്ന് ഏറെവൈകുംമുന്നെ, ന്യുയോർക്ക് സംസ്ഥാനം ഈ ആരോപണങ്ങളിന്മേൽ അന്വേഷണം പ്രഖ്യാപിച്ചു. നികുതിയും ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുമുള്ള രഹസ്യരേഖകളുൾപ്പെടെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
വിലകുറച്ച് കാണിച്ചാണ് ഈ രേഖകകളിൽ പലതും ട്രംപിന്റെ പിതാവായ ഫ്രെഡ് ട്ര്ംപ് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1995-ൽ ഫ്രെഡ് ട്രംപ് നൽകിയ ടാക്‌സ് റിട്ടേൺ അനുസരിച്ച് ട്രംപിനും സഹോദരങ്ങൾക്കും 25 അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ കൈമാറിയത് വെറും 41 ദശലക്ഷം ഡോളറിനാണ്. 6988 അപ്പാർട്ട്്‌മെന്റുകൾ അടങ്ങിയതാണ് ഈ 25 കോംപ്ലക്‌സുകളെന്നോർക്കണം. പത്തുവർഷത്തിനുശേഷം 2004-ൽ ബാങ്കുകൾ ഈ കോംപ്ലക്‌സുകൾക്ക് വിലയിട്ടത് 900 ദശലക്ഷം ഡോളറാണ്.
നികുതിവെട്ടിപ്പിലൂടെ 413 ദശലക്ഷം ഡോളറെങ്കിലും ട്രംപിന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്നുവയസ്സുള്ളപ്പോൾതന്നെ വർഷം രണ്ടുലക്ഷം ഡോളറോളം ട്ര്ംപിന്റെ അക്കൗണ്ടിൽ എത്തിയിരുന്നു. എട്ടുവയസ്സായപ്പോഴേക്കും മില്ലണയറായി ട്രംപ് മാറി. കോളേജിൽ ബിരുദത്തിന് പഠിക്കുന്ന കാലയളവായപ്പോഴേക്കും പത്തുലക്ഷത്തിലേറെ ഡോളറായി വാർഷികവരുമാനം. നാൽപ്പത് വയസ്സായപ്പോഴേക്കും അഞ്ച് ദശലക്ഷം ഡോളറായി അത് കുത്തനെ കൂടി.
ഇഷ്ടദാനവും വിലകുറച്ച് കാണിച്ചതുകൊണ്ടുമൊക്കെ ട്രംപിനും സഹോദരങ്ങൾക്കും പിതാവിൽനിന്ന് കിട്ടിയ സ്വത്തിൽ വലിയ തോതിൽ നികുതിയൊഴിവാക്കാനായി. ഗിഫ്റ്റ് ടാക്‌സും ഭൂനികുതിയുമൊക്കെ ഒഴിവായതോടെ സമ്പത്ത് കുമിഞ്ഞുകൂടുകയും ചെയ്തു. എന്നാൽ, നികുതിവെട്ടിപ്പിലോ വ്യാജ ഭൂമികൈമാറ്റത്തിലോ മറ്റേതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിലോ പ്രസിഡന്റ് ട്രംപ് പങ്കാളിയാണെന്ന് തെളിയിക്കാൻ ന്യുയോർക്ക് ടൈംസിന്റെ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ലെന്ന് ട്രംപിന്റെ അഭിഭാഷകൻ ചാൾസ് ഹാർദർ പറഞ്ഞു.