- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ കുടുങ്ങിയവർക്കായി തിരച്ചിൽ നാളെ വരെ; ഭൂകമ്പത്തിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ഭക്ഷമവും വെള്ളവുമില്ലാതെ ആയിരങ്ങൾ തെരുവിൽ; സുനാമിയിൽ മരിച്ചവരുടെ എണ്ണം 1400 പിന്നിട്ടു; ദുരന്തത്തിന് പിന്നാലെ മോഷണങ്ങളും ശക്തം
ജക്കാർത്ത: ഇന്തൊനീഷ്യയിൽ സൂനാമിയും ഭൂകമ്പവും മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 1400 കവിഞ്ഞതായി അധികൃതർ. കൂനിന്മേൽ കുരുവെന്നതുപോലെ, ഇന്നലെ സുലവേസിയിലെ പാലുവിൽ നിന്ന് 1000 കിലോമീറ്റർ അകലെ സൊപുടാൻ അഗ്‌നി പർവതം പൊട്ടിത്തെറിച്ചു. പുകപടലങ്ങളും അഗ്‌നിയും നാലായിരം മീറ്റർ ഉയരത്തിൽ കാണാം. ഇതേസമയം, സൂനാമി തകർത്ത ദ്വീപുകളിൽ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിയവർക്കുവേണ്ടിയുള്ള തിരച്ചിൽ നാളെ അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, ഭക്ഷണവും വെള്ളവുമില്ലാതെ നാലുദിവസം പാലുവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. പാലുനഗരത്തിൽ ഒട്ടേറെപ്പേരെ കാണാതായ ഷോപ്പിങ് മാളുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണു തിരച്ചിൽ തുടരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു സൂനാമിത്തിരകൾ സുലവേസി, പാലു ദ്വീപുകളിൽ നാശം വിതച്ചത്. ഭക്ഷണവും ശുദ്ധജലവുമില്ലാതെ ആയിരക്കണക്കിനാളുകൾ തെരുവിലാണ്. പാലു നഗരത്തിൽ വ്യാപകമായ കൊള്ളയും അതിക്രമങ്ങളും നടക്കുന്നുണ്ട്. കടകളിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും വിലപിടിപ്പു
ജക്കാർത്ത: ഇന്തൊനീഷ്യയിൽ സൂനാമിയും ഭൂകമ്പവും മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 1400 കവിഞ്ഞതായി അധികൃതർ. കൂനിന്മേൽ കുരുവെന്നതുപോലെ, ഇന്നലെ സുലവേസിയിലെ പാലുവിൽ നിന്ന് 1000 കിലോമീറ്റർ അകലെ സൊപുടാൻ അഗ്‌നി പർവതം പൊട്ടിത്തെറിച്ചു. പുകപടലങ്ങളും അഗ്‌നിയും നാലായിരം മീറ്റർ ഉയരത്തിൽ കാണാം.
ഇതേസമയം, സൂനാമി തകർത്ത ദ്വീപുകളിൽ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിയവർക്കുവേണ്ടിയുള്ള തിരച്ചിൽ നാളെ അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, ഭക്ഷണവും വെള്ളവുമില്ലാതെ നാലുദിവസം പാലുവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. പാലുനഗരത്തിൽ ഒട്ടേറെപ്പേരെ കാണാതായ ഷോപ്പിങ് മാളുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണു തിരച്ചിൽ തുടരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു സൂനാമിത്തിരകൾ സുലവേസി, പാലു ദ്വീപുകളിൽ നാശം വിതച്ചത്. ഭക്ഷണവും ശുദ്ധജലവുമില്ലാതെ ആയിരക്കണക്കിനാളുകൾ തെരുവിലാണ്. പാലു നഗരത്തിൽ വ്യാപകമായ കൊള്ളയും അതിക്രമങ്ങളും നടക്കുന്നുണ്ട്. കടകളിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും വാഹനങ്ങളിൽ കടത്തുന്ന സംഘങ്ങളെ കാണാം. കൊള്ളയടിക്കുന്നവരെ കണ്ടാലുടൻ വെടിവയ്ക്കുമെന്ന് സൈന്യം പ്രഖ്യാപിച്ചു. മോഷണത്തിന് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ ഇന്നലെ രണ്ടാം വട്ടം പാലു സന്ദർശിച്ചു. ദുരിതാശ്വാസദൗത്യവുമായി ഇന്ത്യയിൽനിന്നുള്ള നാവികസേനയുടെ കപ്പലുകളും ശനിയാഴ്ച സുലവേസി ദ്വീപിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.