- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജകുമാരി പട്ടം ലഭിച്ച സസക്സിലേക്ക് മേഘൻ ആദ്യം എത്തിയത് 4000 പൗണ്ടിന്റെ ഉടുപ്പിട്ട് ഹാരിയുടെ കൈപിടിച്ച്; പ്രണയം വറ്റാത്ത ദമ്പതിമാർക്ക് എങ്ങും സ്വീകരണം; ഹാരിയുടെ കൈവിടാതെ ടീച്ചർ
തങ്ങളുടെ രാജപദവികൾ നിലകൊള്ളുന്ന സസക്‌സ് ഹാരി രാജകുമാരനെയും മേഘൻ രാജകുമാരിയെയും സംബന്ധിച്ച് നിർണായകമാണ്. അതുകൊണ്ടുതന്നെ, സസക്‌സിലെ രാജകുമാരിയെന്ന പട്ടം ലഭിച്ചശേഷമുള്ള ആദ്യ സന്ദർശനം മോശമാക്കാനാവില്ലല്ലോ. ബ്രിട്ടീഷ് പരമ്പരാഗത വസ്ത്രസങ്കൽപങ്ങളെ നിരാകരിച്ച മേഘൻ, വൻകിട ബ്രാൻഡുകളുടെ വസ്ത്രമാണ് സസക്‌സിലേക്കുള്ള ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത്. ഇറ്റാലിയൻ ഫാഷൻ ഡിസൈനർമാരായ അർമാനിയുടെ കോട്ടും ജർമൻ ബ്രാൻഡ് ഹ്യൂഗോ ബ്രോസിന്റെ ലെതർ സ്‌കേർട്ടുമാണ് ഈ സന്ദർശനത്തിനായി മേഘൻ ധരിച്ചത്. സ്വീഡിഷ് എച്ച്എം ഗ്രൂപ്പിന്റെ ഹാൻഡ് ബാഗുമൊക്കെച്ചേർന്ന് 4000 പൗണ്ടോളം വിലവരുന്ന വേഷവിതാനത്തിലാണ് മേഘൻ അവിടെയെത്തിയത്. സ്വന്തം കൗണ്ടിയിലേക്ക് ആദ്യമായി സന്ദർശനം നടത്തുമ്പോൾ, മേഘൻ കുറേക്കൂടി വർണാഭമായ വസ്ത്രമായിരിക്കും തിരഞ്ഞെടുക്കുകയെന്ന് കരുതിയവരെ അതിശയിപ്പിക്കുന്നതായി മേഘന്റെ ഈ വേഷം. സസക്‌സിനോട് ചേർന്നുനിൽക്കുന്ന തരം പരമ്പരാഗത ബന്ധമുള്ള വസ്ത്രം മേഘൻ ധരിക്കുമെന്നാകും നാട്ടുകാർ കരുതിയിരിക്കുകയെന്ന് സെലിബ്രിറ്റി ഡിസൈനർ ലൂക്കാസ് അ
തങ്ങളുടെ രാജപദവികൾ നിലകൊള്ളുന്ന സസക്‌സ് ഹാരി രാജകുമാരനെയും മേഘൻ രാജകുമാരിയെയും സംബന്ധിച്ച് നിർണായകമാണ്. അതുകൊണ്ടുതന്നെ, സസക്‌സിലെ രാജകുമാരിയെന്ന പട്ടം ലഭിച്ചശേഷമുള്ള ആദ്യ സന്ദർശനം മോശമാക്കാനാവില്ലല്ലോ. ബ്രിട്ടീഷ് പരമ്പരാഗത വസ്ത്രസങ്കൽപങ്ങളെ നിരാകരിച്ച മേഘൻ, വൻകിട ബ്രാൻഡുകളുടെ വസ്ത്രമാണ് സസക്‌സിലേക്കുള്ള ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത്.
ഇറ്റാലിയൻ ഫാഷൻ ഡിസൈനർമാരായ അർമാനിയുടെ കോട്ടും ജർമൻ ബ്രാൻഡ് ഹ്യൂഗോ ബ്രോസിന്റെ ലെതർ സ്‌കേർട്ടുമാണ് ഈ സന്ദർശനത്തിനായി മേഘൻ ധരിച്ചത്. സ്വീഡിഷ് എച്ച്എം ഗ്രൂപ്പിന്റെ ഹാൻഡ് ബാഗുമൊക്കെച്ചേർന്ന് 4000 പൗണ്ടോളം വിലവരുന്ന വേഷവിതാനത്തിലാണ് മേഘൻ അവിടെയെത്തിയത്. സ്വന്തം കൗണ്ടിയിലേക്ക് ആദ്യമായി സന്ദർശനം നടത്തുമ്പോൾ, മേഘൻ കുറേക്കൂടി വർണാഭമായ വസ്ത്രമായിരിക്കും തിരഞ്ഞെടുക്കുകയെന്ന് കരുതിയവരെ അതിശയിപ്പിക്കുന്നതായി മേഘന്റെ ഈ വേഷം.
സസക്‌സിനോട് ചേർന്നുനിൽക്കുന്ന തരം പരമ്പരാഗത ബന്ധമുള്ള വസ്ത്രം മേഘൻ ധരിക്കുമെന്നാകും നാട്ടുകാർ കരുതിയിരിക്കുകയെന്ന് സെലിബ്രിറ്റി ഡിസൈനർ ലൂക്കാസ് അർമിറ്റാഷ് പറഞ്ഞു. എന്നാൽ, വലിയ അന്താരാഷ്ട്ര ബ്രാൻഡുകൾ മിക്‌സ് ചെയ്ത് വേറിട്ടൊരു രീതിയിലാണ് മേഘൻ എത്തിയതെന്നുമാത്രം. ഹാൻഡ്ബാഗ് കൂടെക്കൊണ്ടുനടക്കുകയെന്ന കനേഡിയൻ ശൈലിയും ഇപ്പോഴും മേഘൻ കൈവിട്ടിട്ടില്ലെന്ന് ഈ സന്ദർശനവും തെളിയിച്ചു.
പ്രണയം മറച്ചുവെക്കാതെ ഹാരി
മേഘനോടുള്ള പ്രണയം ഇനിയും വറ്റിയിട്ടില്ലന്ന് തെളിയിക്കുന്നതായി സസക്‌സ് സന്ദർശനത്തിൽ ഹാരി രാജകുമാരന്റെ ഓരോ ചലനവും. തിരക്കുപിടിച്ച സന്ദർശനത്തിനിടെ, ഒരുനിമിഷം പോലും മേഘന്റെ അരികിൽനിന്ന് മാറാൻ ഹാരി തയ്യാറായില്ല. ചിചെസ്റ്ററിലും ബോനോർ റെഗിസിലും ബ്രിറ്റനിലുമൊക്കെ അത് പ്രകടമായിരുന്നു. ചിച്ചെസ്റ്ററിലെ എഡ്‌സ് ഹൗസിലെ സന്ദർശക പുസ്തകത്തിൽ മേഘൻ തന്റെ കുറിപ്പെഴുതവെ, ക്ഷമയോടെ ഭാര്യയ്ക്കുവേണ്ടി കാത്തുനിൽക്കാനും ഹാരി തയ്യാറായി.
അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരിലൊരാൾ മറ്റെന്തോ ചൂണ്ടിക്കാട്ടി ഹാരിയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചെങ്കിലും മേഘനിൽനിന്ന് കണ്ണെടുക്കാതെ നിന്ന ഹാരി അത് ശ്രദ്ധിച്ചതേയില്ല. ഹാരിയുടെ കൈപിടിച്ച് നീങ്ങിയ മേഘനെ വരവേൽക്കാൻ ചിചെസ്റ്ററിൽ ആയിരത്തോളം പേരാണ് കാത്തുനിന്നിരുന്നത്. പതാകകൾ വീശിയും ആർത്തുവിളിച്ചും കാത്തുനിന്ന ജനക്കൂട്ടത്തിന് നടുവിലൂടെ കൈപിടിച്ച് അരമണിക്കൂറോളം ചെലവിട്ടശേഷമാണ് ഇരുവരും മടങ്ങിയത്.
കുട്ടികൾക്കൊപ്പം അവരിലൊരാളായി
ചിചെസ്റ്റർ സന്ദർശനത്തിനിടെ ഹാരിയെയും മേഘനെയും കാതത് വെസ്റ്റ്‌ബോൺ ഹൗസ് സ്‌കൂളിൽനിന്നുള്ള 13 കുട്ടികളും കാത്തുനിന്നിരുന്നു. സസക്‌സിൽ സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളെയും വിശേഷങ്ങളും വിവരിക്കുന്ന എ-സെഡ് ഗൈഡാണ് കുട്ടികൾ മേഘന് സമ്മാനിച്ചത്. കുട്ടികൾക്കൊപ്പം കുറച്ചുനേരം ചെലവിടാൻ ്തയ്യാറായ രാജകുമാരി അവരോട് വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ബോണോർ സന്ദർശനത്തിനിടെയും സ്‌കൂൾകുട്ടികൾ മേഘനെ കാണാനെത്തി. അവരോടും വിഷേഷങ്ങൾ പങ്കുവെക്കാൻ ഹാരിയും മേഘനും തയ്യാറായി.
കൊട്ടാരത്തിന് എത്ര വലുപ്പമുണ്ടെന്നും ഫോൺനമ്പർ കിട്ടുമോയെന്നുമോയൊക്കെയാണ് ചിലർ ഹാരിയോട് ചോദിച്ചത്. പഠിക്കുന്ന കാലത്ത് മേഘന്റെ ഇഷ്ടവിഷയമെന്താണെന്നായിരുന്നു മറ്റുചിലർക്ക് അറിയേണ്ടിയിരുന്നു. മാത്‌സായിരുന്നു തന്റെ ഇഷ്ടവിഷയമെന്ന് മേഘൻ മറുപടിയും നൽകി. ലൈംഗികാതിക്രമങ്ങൾക്കിരയായവർക്കുവേണ്ടി പ്രവർത്തിക്കുന്ന സർവൈവേഴ്‌സ് നെറ്റ്‌വർക്കിലുള്ളവരുമായും ഇരുവരും സംസാരിച്ചു. അതിക്രമങ്ങൾക്കിരയായവരോട് ധൈര്യമായി ജീവിതത്തെ നേരിടാനുള്ള ഉപദേശമാണ് മേഘൻ നൽകിയത്.
കൈവിടാതെ ടീച്ചർ
സസക്‌സിലെത്തിയ ഹാരിക്ക് വിശേഷപ്പെട്ട ഒരാളെക്കൂടി കാണാനായി. വെസ്റ്റ്‌ബോൺ ഹൗസ് സ്‌കൂളിലെ ഫ്രഞ്ച് അദ്ധ്യാപിക ഷാർലറ്റ് സ്ലീപ്പാണ് ഹാരിയെ കാത്തുനിന്നിരുന്നത്. ഹാരിയുടെ കൈയിൽ വിടാതെ പിടികൂടിയ ടീച്ചർ, ഇവിടെനിന്ന് പോകാൻ വിടില്ലെന്ന് പറഞ്ഞു. കുട്ടികളെപ്പോലെ കെഞ്ചി ഞങ്ങളെ പോകാൻ അനുവദിക്കൂവെന്ന് ഹാരി പറഞ്ഞതോടെ അവിടെ കൂടിയവർക്കൊക്കെ അതൊരു കൗതുകംനിറഞ്ഞ നിമിഷവുമായി.