- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ വിളിക്കാൻ അമ്മ എത്താത്തതിനാൽ പൊലീസിനെ വിളിച്ചു; നാല് കുട്ടികളുടെ അമ്മയായ ഏഷ്യൻ വംശജയായ യുവതിയെ യുകെയിലെ സ്റ്റോക്കിലെ വീട്ടിൽ കണ്ടത് കുത്തേറ്റ് മരിച്ച നിലയിൽ
ലണ്ടൻ: സാധാരണ മക്കളെക്കൂട്ടാൻ സ്‌കൂളിലേക്ക് എത്താറുള്ള യുവതിയെ പതിവ് സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്നാണ് യുകെയിലെ സ്‌കൂൾ അധികൃതർ പൊലീസിനെ വിളിച്ചത്. പൊലീസെത്തി കുട്ടികളുമായി വീട്ടിൽപ്പോയി നോക്കുമ്പോൾ കണ്ടത് കുത്തേറ്റ് മരിച്ചുകിടക്കുന്ന യുവതിയെ. ഏഷ്യൻ വംശജയും നാല് മക്കളുടെ അമ്മയുമായ അവാൻ നജ്മദീനെന്ന 32-കാരിയെയാണ് മരിച്ചനിലയിൽ കണ്ടടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 35 വയസ്സുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുരണ്ടുപേർകൂടി കസ്റ്റഡിയിലുണ്ടെന്ന് സ്ട്രാഫഡ്ഷയർ പൊലീസ് പറഞ്ഞു. നാല് വയസ്സുമുതൽ 11 വയസ്സുവരെയുള്ള നാല് മക്കളുമായി അവാൻ താമസിച്ചിരുന്നത് സ്റ്റോക്കിലെ വീട്ടിലാണ്. സ്‌കൂളധികൃതർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. രണ്ടുമാസംമുമ്പാണ് മൂന്ന് ബെഡ് റൂമുകളുള്ള ഈ വീട്ടിലേക്ക് അവാനും മക്കളും എത്തിയതെന്ന് അയൽക്കാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് വീഗനിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തത്. വീഗനിൽനിന്നും ലിവർപൂളിൽനിന്നുമാണ് ഓരോരുത്തർകൂടി പിടിയിലായിട്ടുള്ളത്.
ലണ്ടൻ: സാധാരണ മക്കളെക്കൂട്ടാൻ സ്‌കൂളിലേക്ക് എത്താറുള്ള യുവതിയെ പതിവ് സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്നാണ് യുകെയിലെ സ്‌കൂൾ അധികൃതർ പൊലീസിനെ വിളിച്ചത്. പൊലീസെത്തി കുട്ടികളുമായി വീട്ടിൽപ്പോയി നോക്കുമ്പോൾ കണ്ടത് കുത്തേറ്റ് മരിച്ചുകിടക്കുന്ന യുവതിയെ. ഏഷ്യൻ വംശജയും നാല് മക്കളുടെ അമ്മയുമായ അവാൻ നജ്മദീനെന്ന 32-കാരിയെയാണ് മരിച്ചനിലയിൽ കണ്ടടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 35 വയസ്സുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുരണ്ടുപേർകൂടി കസ്റ്റഡിയിലുണ്ടെന്ന് സ്ട്രാഫഡ്ഷയർ പൊലീസ് പറഞ്ഞു.
നാല് വയസ്സുമുതൽ 11 വയസ്സുവരെയുള്ള നാല് മക്കളുമായി അവാൻ താമസിച്ചിരുന്നത് സ്റ്റോക്കിലെ വീട്ടിലാണ്. സ്‌കൂളധികൃതർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. രണ്ടുമാസംമുമ്പാണ് മൂന്ന് ബെഡ് റൂമുകളുള്ള ഈ വീട്ടിലേക്ക് അവാനും മക്കളും എത്തിയതെന്ന് അയൽക്കാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് വീഗനിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തത്. വീഗനിൽനിന്നും ലിവർപൂളിൽനിന്നുമാണ് ഓരോരുത്തർകൂടി പിടിയിലായിട്ടുള്ളത്.
ഒക്ടോബർ ഒന്നിനാണ് സംഭവം. വീടിനടുത്തുള്ള ആരുടെയെങ്കിലും വണ്ടിയിലോ മറ്റോ അവാന്റെ വീട്ടിലേക്ക് ആരെങ്കിലും കയറിപ്പോകുന്നതായുള്ള ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ കൈമാറണമെന്ന് അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു. സെപ്റ്റംബർ 28 മുതൽ 30വരെ അവാൻ എവിടെയൊക്കെ പോയി, ആരെയെല്ലാം കണ്ടു എന്ന വിവരം അറിയാവുന്നവർ അക്കാര്യവും പങ്കുവെക്കണമെന്ന് അന്വേഷണോദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഗ്ലിബ്‌ഡേൽ റോഡിലൂടെ രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയുള്ള സമയത്ത് കടന്നുപോയ ഏതെങ്കിലും വാഹനത്തിന്റെ ഡാഷ്‌ക്യാമിൽ സംശയകരമായ എന്തെങ്കിലും ദൃശ്യം പതിഞ്ഞിട്ടുണ്ടാകാമെന്നുതന്നെയാണ് സ്ട്രാഫഡ്ഷയർ പൊലീസിലെ ഡിക്ടറ്റീവ് ഇൻസ്‌പെക്ടർ വിക്ടോറിയ ഡൗണിങ് പറയുന്നത്. ഈ ദൃശ്യങ്ങൾ കിട്ടിയാൽ കൊലപാതകികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമാകുമെന്നും അവർ പറയുന്നു.സംഭവത്തെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രദേശത്തെ വീടുകൾ കയറിയിറങ്ങി പൊലീസ് അന്വേഷിക്കുന്നുണ്ട്.