- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമശ്രദ്ധയ്ക്കുവേണ്ടി മേഘനെ കാണാനെത്തിയ സഹോദരിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ; ക്ഷണമില്ലാതെ ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സാമന്തയ്ക്ക് നിരാശയോടെ മടക്കം
ബ്രിട്ടീഷ് രാജകുമാരിയായി മാറിയതോടെ സ്വന്തം കുടുംബവുമായി അത്ര നല്ല ബന്ധത്തിലല്ല മേഘൻ. പിതാവ് തോമസ് മെർക്ക്‌ലുമായി വിവാഹത്തിന് മുന്നെതന്നെ ഉടക്കിയ മേഘനോട് ഇപ്പോൾ അർധസഹോദരി സാമന്തയും പിണങ്ങി. രാജകുമാരിയെക്കാണാൻ അനുവാദമില്ലാതെ ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സാമന്തയെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചയക്കുകയായിരുന്നു. 53-കാരിയായ സാമന്ത, കൊട്ടാരത്തിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിടാൻ തയ്യാറായില്ല. മൾട്ടിപ്പിൾ സ്‌ക്ലിറോയസിസ് മൂലം വീൽച്ചെയറിൽ പങ്കാളിയുടെ സഹായത്തോടെയാണ് സാമന്തയെത്തിയത്. മേഘന് കൊടുക്കാൻ ഒരു കത്ത് സാമന്ത തയ്യാറായിക്കിയിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. തനിക്ക് മേഘനെ കാണാൻ അവസരമുണ്ടായില്ലെങ്കിൽ അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് സാമന്ത പറഞ്ഞതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൊട്ടാരത്തിനടുത്തുള്ള സുവനീർ ഷോപ്പിൽനിന്ന് ഹാരി രാജകുമാരന്റെയും മേഘന്റെയും ചിത്രമുള്ള മുഖം മൂടിയും വാങ്ങിയാണ് സാമന്ത സഹോദരിയെ കാണാനെത്തിയത്. കുടുംബവുമായുള്ള പ്രശ്‌നത്തിൽ മേഘനോട് എ
ബ്രിട്ടീഷ് രാജകുമാരിയായി മാറിയതോടെ സ്വന്തം കുടുംബവുമായി അത്ര നല്ല ബന്ധത്തിലല്ല മേഘൻ. പിതാവ് തോമസ് മെർക്ക്‌ലുമായി വിവാഹത്തിന് മുന്നെതന്നെ ഉടക്കിയ മേഘനോട് ഇപ്പോൾ അർധസഹോദരി സാമന്തയും പിണങ്ങി. രാജകുമാരിയെക്കാണാൻ അനുവാദമില്ലാതെ ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സാമന്തയെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചയക്കുകയായിരുന്നു. 53-കാരിയായ സാമന്ത, കൊട്ടാരത്തിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിടാൻ തയ്യാറായില്ല.
മൾട്ടിപ്പിൾ സ്‌ക്ലിറോയസിസ് മൂലം വീൽച്ചെയറിൽ പങ്കാളിയുടെ സഹായത്തോടെയാണ് സാമന്തയെത്തിയത്. മേഘന് കൊടുക്കാൻ ഒരു കത്ത് സാമന്ത തയ്യാറായിക്കിയിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. തനിക്ക് മേഘനെ കാണാൻ അവസരമുണ്ടായില്ലെങ്കിൽ അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് സാമന്ത പറഞ്ഞതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൊട്ടാരത്തിനടുത്തുള്ള സുവനീർ ഷോപ്പിൽനിന്ന് ഹാരി രാജകുമാരന്റെയും മേഘന്റെയും ചിത്രമുള്ള മുഖം മൂടിയും വാങ്ങിയാണ് സാമന്ത സഹോദരിയെ കാണാനെത്തിയത്.
കുടുംബവുമായുള്ള പ്രശ്‌നത്തിൽ മേഘനോട് എതിർത്ത് നിൽക്കുന്നവരിൽ പ്രധാനികൾ സാമന്തയും പിതാവ് തോമസുമാണ്. അതുകൊണ്ടുതന്നെ ഇവരെ കാണുന്നതിനോട് മേഘനും താത്പര്യം കാണിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ സാമന്ത നേരിട്ട് ബ്രിട്ടനിലേക്ക് എത്തിയത് കൂടുതൽ ഗോസിപ്പുകൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇവർക്ക് അനുമതി നൽകാതിരുന്നത് ഇതിന്റെ പേരിലാണോ എന്നും വ്യക്തമല്ല.
ഹാരിയുമായുള്ള വിവാഹശേഷം കുടുംബവുമായി അകന്നുകഴിയുകയാണ് മേഘൻ. എന്നാൽ, അടുത്തിടെ അമ്മ ഡോറിയ റാഗ്ലൻഡ് അടുത്തിടെ ഇംഗ്ലണ്ടിലെത്തുകയും മേഘനും ഹാരിക്കുമൊപ്പം പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. താനുമായി ഉടക്കിലുള്ള സാമന്തയുമായി കൂടിക്കാഴ്ചയ്ക്ക് മേഘൻ തത്പരയായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവാദവിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തുകവഴി മുമ്പും വാർത്തകളിലിടം പിടിച്ചിട്ടുള്ള സാമന്ത, സ്വയം വിശേഷിപ്പിക്കുന്നത് അധികപ്രസംഗിയെന്ന നിലയിലാണ്.
മേഘന്റെ പിതാവ് തോമസിന്റെ ആദ്യഭാര്യയിലുള്ള മകളാണ് സാമന്ത, എഴുത്തുകാരിയും മാനസികരോഗികൾക്ക് കൗൺസലിങ് നടത്തുകയും ചെയ്യുന്ന സാമന്ത, അഭിനേത്രി കൂടിയായിരുന്നു. അസുഖം ബാധിച്ചതോടെയാണ് ഇവർ അഭിനയരംഗത്തുനിന്ന് പിന്മാറിയത്. രണ്ടുവട്ടം വിവാഹമോചനം നേടിയ ഇവർക്ക് മൂന്ന് മക്കളുണ്ട്. അമേരിക്കയിലെ ഫ്‌ളോറിഡയിൽ താമസിക്കുന്ന ഇവർ ആഭരണങ്ങൾ വിറ്റഴിച്ചാണ് ജീവിക്കുന്നത്.