- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിനെ നേരിടാൻ ഒടുവിൽ ഫലസ്തീനിലെ യുവതികളും പട്ടാളത്തിലേക്ക്; സായുധരായ അൽക്വിഡ് ബ്രിഗേഡ്‌സിന്റെ പരിശീലനച്ചിത്രങ്ങൾ വൈറലാകുമ്പോൾ
ഇസ്രായേലിന്റെ ആക്രമണങ്ങളെ ചെറുക്കാൻ ഫലസ്തീന്റെ വനിതാ ഒളിപ്പോരാളികൾ തയ്യാറെടുക്കുന്നു. അൽ-ക്വിഡ്‌സ് ബ്രിഗേഡ്‌സിന്റെ കടുത്ത പരിശീലനമുറകളുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഹമാസ് കഴിഞ്ഞാൽ ഫലസ്തീനിലെ ഏറ്റവും ശക്തരായ തീവ്രവാദികളായ ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗമാണ് അൽ ക്വിഡ്‌സ് ബ്രിഗേഡ്‌സ്. ഗസ്സ മുനമ്പിൽ നടന്ന സൈനികാഭ്യാസത്തിലാണ് അൽ ക്വിഡ്‌സ് ബ്രിഗേഡ്‌സിന്റെ വനിതാ വിഭാദം അവരുടെ കഴിവുകൾ പുറത്തെടുത്തത്. കഴിഞ്ഞ ഡിസംബറിൽ ജറുസലേമിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അൽ ക്വിഡ്‌സ് ബ്രിഗേഡ്‌സിന്റെ വനിതാവിഭാഗം ശക്തമായ സാന്നിധ്യമറിയിച്ചത്. ഗസ്സയിലൂടെ മാർച്ച് ചെയ്ത സംഘം അമേരിക്കൻ പതാക കത്തിക്കുകയും ഫലസ്തീനുവേണ്ടി ജീവൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ നടന്ന സൈനികാഭ്യാസത്തിലാണ് അൽ ക്വിഡ്‌സ് ബ്രിഗേഡ്‌സ് വനിതാ വിഭാഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്. 12,000-ത്തോളം പേർ ഈ വിഭാഗത്തിലുണ്ടെന്നാണ് കരുതുന്നത്. മരത്
ഇസ്രായേലിന്റെ ആക്രമണങ്ങളെ ചെറുക്കാൻ ഫലസ്തീന്റെ വനിതാ ഒളിപ്പോരാളികൾ തയ്യാറെടുക്കുന്നു. അൽ-ക്വിഡ്‌സ് ബ്രിഗേഡ്‌സിന്റെ കടുത്ത പരിശീലനമുറകളുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഹമാസ് കഴിഞ്ഞാൽ ഫലസ്തീനിലെ ഏറ്റവും ശക്തരായ തീവ്രവാദികളായ ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗമാണ് അൽ ക്വിഡ്‌സ് ബ്രിഗേഡ്‌സ്.
ഗസ്സ മുനമ്പിൽ നടന്ന സൈനികാഭ്യാസത്തിലാണ് അൽ ക്വിഡ്‌സ് ബ്രിഗേഡ്‌സിന്റെ വനിതാ വിഭാദം അവരുടെ കഴിവുകൾ പുറത്തെടുത്തത്. കഴിഞ്ഞ ഡിസംബറിൽ ജറുസലേമിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അൽ ക്വിഡ്‌സ് ബ്രിഗേഡ്‌സിന്റെ വനിതാവിഭാഗം ശക്തമായ സാന്നിധ്യമറിയിച്ചത്. ഗസ്സയിലൂടെ മാർച്ച് ചെയ്ത സംഘം അമേരിക്കൻ പതാക കത്തിക്കുകയും ഫലസ്തീനുവേണ്ടി ജീവൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ നടന്ന സൈനികാഭ്യാസത്തിലാണ് അൽ ക്വിഡ്‌സ് ബ്രിഗേഡ്‌സ് വനിതാ വിഭാഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്. 12,000-ത്തോളം പേർ ഈ വിഭാഗത്തിലുണ്ടെന്നാണ് കരുതുന്നത്. മരത്തിൽ നിർമ്മിച്ച ഡമ്മി തോക്കുകളുമായാണ് ഇവരിൽ ഒരുവിഭാഗം സൈനികാഭ്യസത്തിൽ പ്രത്യക്ഷപ്പെട്ടത്.
കണ്ണുമാത്രം പുറമെയ്‌ക്ക് കാണത്തക്ക രീതിയിൽ ബുർഖയണിഞ്ഞാണ് ഒരുസംഘമെത്തിയതെങ്കിൽ, സൈനിക യൂണിഫോം മാതൃകയിലുള്ള ബുർഖയായിരുന്നു മറ്റൊരു സംഘം ധരിച്ചിരുന്നത്. കഷാൽനിക്കോവ് തോക്കുകളും ഇവരുടെ പക്കലുണ്ടായിരുന്നു. ചാവേറാക്രമണങ്ങൾ നടത്താനും ക്വഡ്‌സ് റോക്കറ്റുകളുപയോഗിച്ച് ഇസ്രയേൽ സൈനികതാവളങ്ങളിൽ ആക്രമണം നടത്താനും പിരശീലനം സിദ്ധിച്ചവരാണ് ഇവർ.