- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ക്ലോൺ ചെയ്ത് മറ്റാരെങ്കിലും പുതിയ ഒന്നുണ്ടാക്കിയോ....?ഇൻബോക്സിൽ എത്തുന്ന മെസേജിൽ വീണ് പോവരുതേ; പുതിയ ഫേസ്ബുക്ക് തട്ടിപ്പ് തിരിച്ചറിയുക
ഫേസ്ബുക്ക് യൂസർമാരെ ലക്ഷ്യമിട്ട് പുതിയൊരു ഫേസ്‌ബുക്ക് തട്ടിപ്പ് എത്തിയിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഫേസ്‌ബുക്ക് ഒഫീഷ്യലുകൾ രംഗത്തെത്തി. പുതിയൊരു വൈറൽ ഹോക്സ് മെസേജിന്റെ രൂപത്തിലാണീ തട്ടിപ്പ് നിങ്ങളുടെ ഇൻബോക്സിലെത്തുന്നത്. നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ക്ലോൺ ചെയ്ത് പുതിയ ഒന്നുണ്ടാക്കിയെന്ന മുന്നറിയിപ്പ് രൂപത്തിലാണീ മെസേജ് ഇൻബോക്സിലെത്തുന്നത്. ഇതിൽ വീണ് പോകുന്ന യൂസർമാർ വൻ തട്ടിപ്പിന്നാണ് ഇരകളാകുന്നത്. അതിനാൽ ഈ മെസേജിൽ വീണ് പോകരുതെന്ന് കടുത്ത മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം നിങ്ങളുടെ പേരും ഫോട്ടോകളും മറ്റ് വിവരങ്ങളും ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും ഒരു ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കിയെന്നായിരിക്കും ഈ മെസേജിന്റെ ഉള്ളടക്കം. തുടർന്ന് ഈ മെസേജ് നിങ്ങളുടെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യാനും നിർദേശമുണ്ടാകും. നിങ്ങളുടെ പേരിൽ മറ്റൊരു ഫ്രണ്ട് റിക്വസ്റ്റ് ഇന്നലെ ലഭിച്ചുവെന്നും അത് താൻ അവഗണിച്ചുവെന്നും എന്നാൽ നിങ്ങൾ അക്കൗണ്ട് പരിശോധിക്കണമെന്നും ഈ മേസേജിലൂടെ നിർദ്ദേശം നൽകപ്പ
ഫേസ്ബുക്ക് യൂസർമാരെ ലക്ഷ്യമിട്ട് പുതിയൊരു ഫേസ്‌ബുക്ക് തട്ടിപ്പ് എത്തിയിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഫേസ്‌ബുക്ക് ഒഫീഷ്യലുകൾ രംഗത്തെത്തി. പുതിയൊരു വൈറൽ ഹോക്സ് മെസേജിന്റെ രൂപത്തിലാണീ തട്ടിപ്പ് നിങ്ങളുടെ ഇൻബോക്സിലെത്തുന്നത്. നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ക്ലോൺ ചെയ്ത് പുതിയ ഒന്നുണ്ടാക്കിയെന്ന മുന്നറിയിപ്പ് രൂപത്തിലാണീ മെസേജ് ഇൻബോക്സിലെത്തുന്നത്. ഇതിൽ വീണ് പോകുന്ന യൂസർമാർ വൻ തട്ടിപ്പിന്നാണ് ഇരകളാകുന്നത്. അതിനാൽ ഈ മെസേജിൽ വീണ് പോകരുതെന്ന് കടുത്ത മുന്നറിയിപ്പുണ്ട്.
ഇത് പ്രകാരം നിങ്ങളുടെ പേരും ഫോട്ടോകളും മറ്റ് വിവരങ്ങളും ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും ഒരു ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കിയെന്നായിരിക്കും ഈ മെസേജിന്റെ ഉള്ളടക്കം. തുടർന്ന് ഈ മെസേജ് നിങ്ങളുടെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യാനും നിർദേശമുണ്ടാകും. നിങ്ങളുടെ പേരിൽ മറ്റൊരു ഫ്രണ്ട് റിക്വസ്റ്റ് ഇന്നലെ ലഭിച്ചുവെന്നും അത് താൻ അവഗണിച്ചുവെന്നും എന്നാൽ നിങ്ങൾ അക്കൗണ്ട് പരിശോധിക്കണമെന്നും ഈ മേസേജിലൂടെ നിർദ്ദേശം നൽകപ്പെടുന്നു. ഫോർവാഡ് ബട്ടൻ പ്രത്യക്ഷപ്പെടുന്നത് വരെ ഈ മെസേജിൽ വിരലമർത്താനും ഇത് ഫോർവാഡ് ചെയ്യാനും മെസേജ് നിർദേശിക്കുന്നു.
ഈ സന്ദേശത്തിനൊപ്പം വൈറസ് ഒന്നുമില്ലെന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. എന്നാൽ ഇത്തരത്തിലൊരു സന്ദേശം ലഭിച്ചാൽ അത് ഫോർവാഡ് ചെയ്യാതെ ഡിലീറ്റ് ചെയ്യാനാണ് ഫേസ്‌ബുക്ക് , യൂസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സമീപകാലത്ത് ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ക്ലോൺ ചെയ്യപ്പെടുന്ന അവസ്ഥ കുറവാണെന്നും ഫേസ്‌ബുക്ക് വക്താവ് വെളിപ്പെടുത്തുന്നു. അതിനാൽ ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ സന്ദേശമാണെന്നും അതിൽ വീണ് പോവരുതെന്നും അദ്ദേഹം യൂസർമാരെ ഓർമിപ്പിക്കുന്നു. നിങ്ങളുടെ ഫോട്ടോകളും വിവരങ്ങളും ദുരുപയോഗം ചെയ്ത് നിങ്ങളുടെ പേരിൽ മറ്റൊരു ഫേസ്‌ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്നതിനെയാണ് ഫേസ്‌ബുക്ക് ക്ലോണിങ് എന്ന് പറയുന്നത്.
ഇത്തരക്കാർ നിങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലെ നിലവിലുള്ള സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയക്കുകയും ചെയ്യും. തുടർന്ന് നിങ്ങൾ അയക്കുകയാണെന്ന വ്യാജേന ഫേയ്ക്ക് അക്കൗണ്ടിൽ നിന്നും തട്ടിപ്പുകാർ മെസേജും അയക്കും. ഇത്തരത്തിൽ നിങ്ങൾ ക്ലോണിംഗിന് ഇരയായെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾ ഇത് പരിശോധിച്ചുറപ്പിക്കുകയും റിപ്പോർട്ട് ഫീച്ചറിലൂടെ ഫേസ്‌ബുക്കിനെ ഇത് അറിയിക്കുകകയും ചെയ്യണം.