- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിലെ അദ്ധ്യാപകൻ ബംഗ്ലാദേശിൽ ചെന്ന് 13കാരിയെ കെട്ടി മടങ്ങി; കുടുംബകലഹം കോടതിയിലെത്തിയപ്പോൾ പ്രായപൂർത്തിയാകാത്തയാളെ കെട്ടിയതിന് കേസ്; അദ്ധ്യാപക പണി തെറിച്ച നൂർ ഇനി ജയിലിലേക്കും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ ലണ്ടനിലെ നോട്ടിക്കൽ സ്കൂളിലെ ജോഷിം നൂറിനി ഇനി അഴിയെണ്ണാം. തനിക്ക് 22 വയസുള്ളപ്പോൾ ഈ അദ്ധ്യാപകൻ ബംഗ്ലാദേശിൽ പോയി 13 കാരിയെ വിവാഹം കഴിച്ച് കൊണ്ടു വരികയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ തമ്മിലുള്ള കുടുംബകലഹം കോടതിയിലെത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്തയാളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കുറ്റത്തിന് അദ്ധ്യാപകനെ ശിക്ഷിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ ജീവിതകാലം മുഴുവൻ കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്നും ഈ അദ്ധ്യാപകന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിലവിൽ 34 വയസുള്ള നൂർ 2006ലായിരുന്നു അന്ന് 13 വയസുള്ള ബംഗ്ലാദേശി പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നത്. വിവാഹത്തിന് വെറും മൂന്ന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇയാൾ പെൺകുട്ടിയെ ഒരു വീഡിയോയിലൂടെ ആദ്യമായി കണ്ടത്. നൂർ ബംഗ്ലാദേശിൽ സമ്മർ ഹോളിഡേക്ക് പോയപ്പോഴായിരുന്നു അത്. കുട്ടിയെ ചൈൽഡ് എ എന്ന് മാത്രമാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് അന്ന് രാത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ ലണ്ടനിലെ നോട്ടിക്കൽ സ്കൂളിലെ ജോഷിം നൂറിനി ഇനി അഴിയെണ്ണാം. തനിക്ക് 22 വയസുള്ളപ്പോൾ ഈ അദ്ധ്യാപകൻ ബംഗ്ലാദേശിൽ പോയി 13 കാരിയെ വിവാഹം കഴിച്ച് കൊണ്ടു വരികയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ തമ്മിലുള്ള കുടുംബകലഹം കോടതിയിലെത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്തയാളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കുറ്റത്തിന് അദ്ധ്യാപകനെ ശിക്ഷിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ ജീവിതകാലം മുഴുവൻ കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്നും ഈ അദ്ധ്യാപകന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
നിലവിൽ 34 വയസുള്ള നൂർ 2006ലായിരുന്നു അന്ന് 13 വയസുള്ള ബംഗ്ലാദേശി പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നത്. വിവാഹത്തിന് വെറും മൂന്ന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇയാൾ പെൺകുട്ടിയെ ഒരു വീഡിയോയിലൂടെ ആദ്യമായി കണ്ടത്. നൂർ ബംഗ്ലാദേശിൽ സമ്മർ ഹോളിഡേക്ക് പോയപ്പോഴായിരുന്നു അത്. കുട്ടിയെ ചൈൽഡ് എ എന്ന് മാത്രമാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് അന്ന് രാത്രി തന്നെ ലൈംഗികബന്ധത്തിലേർപ്പെടാൻ താൻ നിർബന്ധിക്കപ്പെട്ടിരുന്നുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.തുടർന്ന് യുകെയിലെത്തി സ്ഥിരതാമസം തുടങ്ങിയപ്പോൾ താൻ ഫാമിലി പ്ലാനിങ് ക്ലിനിക്കിൽ പോയി ഗർഭനിരോധന ഗുളിക കഴിക്കാൻ തുടങ്ങിയെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
ഇത് സംബന്ധിച്ച കേസിന്റെ വിചാരണ കവൻട്രിയിൽ ടീച്ചിങ് അഥോറിറ്റി പാനലിന്റെ മുന്നിൽ കഴിഞ്ഞ മാസം നടന്നിരുന്നു. പെൺകുട്ടിക്ക് 18 വയസായെന്ന് കരുതിയാണ് താൻ വിവാഹം കഴിച്ചതെന്നായിരുന്നു നൂർ ഈ പാനലിന് മുന്നിൽ ബോധിപ്പിച്ചിരുന്നത്. എന്നാൽ തനിക്ക് 13 വയസായിട്ടേയുള്ളുവെന്നും എട്ടാംക്ലാസിലാണ് പഠിക്കുന്നതെന്നും താൻ നൂറിനോട് വെളിപ്പെടുത്തിയെന്ന് പെൺകുട്ടി പാനലിന് മുന്നിൽ ബോധിപ്പിച്ചതോടെ നൂറിന്റെ വാദം പൊളിയുകയായിരുന്നു. പെൺകുട്ടിയുടെ യഥാർത്ഥ പ്രായം മറച്ച് വച്ച് അവളുടെ മാതാപിതാക്കൾ തന്നെ ചതിക്കുകയായിരുന്നുവെന്നും നൂർ രക്ഷപ്പെടാൻ വേണ്ടി വാദിച്ചിരുന്നു.
2013ൽ പെൺകുട്ടി പൊലീസിൽ പരാതി കൊടുത്തപ്പോൾ മാത്രമാണ് താൻ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് അറിഞ്ഞതെന്നും നൂർ വാദിച്ചിരുന്നു. പെൺകുട്ടി വിവാഹം കഴിക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് ബോൺ ടെസ്റ്റിലൂടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. ദമ്പതികൾ എത്ര കാലം ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നും അവർക്ക് കുട്ടികളുണ്ടോയെന്നുമുള്ള കാര്യം വ്യക്തമായിട്ടില്ല.
2006ൽ വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിക്ക് 13 വയസ് മാത്രമേയുള്ളുവെന്ന കാര്യം നിലവിൽ നൂർ സമ്മതിച്ചിട്ടുണ്ടെന്ന് പാനൽ പറയുന്നു. വിവാഹം കഴിഞ്ഞയുടൻ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന കാര്യവും നൂർ നിഷേധിക്കുന്നില്ലെന്ന് പാനൽ പറയുന്നു.