- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെനിയയിൽ ബസ് അപകടത്തിൽ 50 മരണം; അപകടത്തിൽ മരിച്ചത് 12 സ്ത്രീകളും ഏഴ് കുട്ടികളും
നെയ്റോബി: പടിഞ്ഞാറൻ കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് അമ്പതുപേർ മരിച്ചു. 12 സ്ത്രീകളും ഏഴ് കുട്ടികളും അടക്കമുള്ളവരാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. കെനിയൻ തലസ്ഥാനത്തുനിന്ന് കിസ്മുവിലെ പോർട്ട് സിറ്റിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു. എമർജൻസി വാതിലിലൂടെ കുറച്ചുപേർ രക്ഷപ്പെട്ടു. 67 പേർക്ക് യാത്ര ചെയ്യാവുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. കെനിയൻ പ്രസിഡന്റ് ഉഹൂരു കെനിയാത്ത ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. 'അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സൂഖം പ്രാപിക്കട്ടെ. അധികാരികൾ അപകടത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികൾ എടുക്കും. ഇത്തരത്തിലുള്ള അപകടങ്ങൾക്കെതിരെ ഡ്രൈവർമാർ ജാഗ്രത പാലിക്കാൻ ഓർമിപ്പിക്കുകയാണ്' കെനിയാത്ത ട്വിറ്ററിൽ കുറിച്ചു.
നെയ്റോബി: പടിഞ്ഞാറൻ കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് അമ്പതുപേർ മരിച്ചു. 12 സ്ത്രീകളും ഏഴ് കുട്ടികളും അടക്കമുള്ളവരാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. കെനിയൻ തലസ്ഥാനത്തുനിന്ന് കിസ്മുവിലെ പോർട്ട് സിറ്റിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു. എമർജൻസി വാതിലിലൂടെ കുറച്ചുപേർ രക്ഷപ്പെട്ടു. 67 പേർക്ക് യാത്ര ചെയ്യാവുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
കെനിയൻ പ്രസിഡന്റ് ഉഹൂരു കെനിയാത്ത ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. 'അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സൂഖം പ്രാപിക്കട്ടെ. അധികാരികൾ അപകടത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികൾ എടുക്കും. ഇത്തരത്തിലുള്ള അപകടങ്ങൾക്കെതിരെ ഡ്രൈവർമാർ ജാഗ്രത പാലിക്കാൻ ഓർമിപ്പിക്കുകയാണ്' കെനിയാത്ത ട്വിറ്ററിൽ കുറിച്ചു.
Next Story